Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഫീസ് ടേബിളിനു കീഴിൽ ഉറങ്ങുന്ന സിഇഒ

Elon Musk

രാവിലെ ജോലിക്കു ചെല്ലുമ്പോൾ കമ്പനി സിഇഒ ഓഫീസ് ടേബിളിന് അടിയിൽ കിടന്ന് ഉറങ്ങുന്നത് കണ്ടാൽ എന്താകും നിങ്ങൾക്ക് തോന്നുക. ആരാണേലും ഒന്നു ഞെട്ടും ഉറപ്പാണ്. എന്നാൽ ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ ആഗോള കമ്പനിയായ ടെസ്‌ലയിലെ ജീവനക്കാർക്ക് അത്തരം അമ്പരപ്പുകളൊന്നും ഇല്ല. കാരണം അവരുടെ സിഇഒയും ലോകത്തിലെ ശതകോടീശ്വരന്മാരിൽ ഒരാളുമായ എലോൺ മസ്കിനെ കുറച്ചു കാലമായി ഇങ്ങനെയൊക്കെയാണ് അവർ കണ്ടു മുട്ടാറുള്ളത്. 

വാഹന നിർമാണം നടക്കുന്ന പ്രൊഡക്‌ഷൻ ലൈനിലോ കോൺഫറൻസ് റൂമിലോ ഓഫീസിലെ മേശയ്ക്കു കീഴിലോ ഒക്കെ ചെറിയൊരു തലയണയും വിരിയുമായി ഒട്ടൊരു നേരം ക്ഷീണമകറ്റുന്ന മസ്കിനെ കാണാം. തന്റെ തൊഴിലാളികൾക്കൊപ്പം രാപകലില്ലാതെ കമ്പനി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ഈ സൂപ്പർ എനർ ജെറ്റിക് സിഇഒ. 

ഇലക്ട്രിക് വാഹനങ്ങൾക്കു  സ്വീകാര്യത വർധിക്കുന്ന അവസരത്തിൽ എല്ലാ ദിവസവും  24 മണിക്കൂറും ഉത്പാദനം നടത്തി കൂടുതൽ വാഹനങ്ങൾ വിപണിയിലെത്തിച്ചു കൊണ്ടിരിക്കുകയാണ് ടെസ്‌ല കമ്പനി. ഇതിനായി ജീവനക്കാർ എട്ടു മുതൽ 12 മണിക്കൂർ വരെ വിവിധ ഷിഫ്റ്റുകളിലായി വിയർപ്പൊഴുക്കുമ്പോൾ അവരോടൊപ്പം ഓടി നടന്നു പണിയെടുക്കുകയാണ് സിഇഒ. അതിനിടെ ഉറക്കം തന്നെ കമ്മി. കിട്ടുന്ന സമയത്തു ക്ഷീണം തീർക്കാൻ കമ്പനിയിൽ എവിടെയെങ്കിലും തല ചായ്ക്കും. സിഇഒ ഇങ്ങനെ ചെയ്യുമ്പോൾ മറ്റുള്ളവർ എങ്ങനെ മാറി നിൽക്കും? അവരും കൈയ് മെയ് മറന്ന് ഈ അധ്വാനത്തിൽ പങ്കു ചേരും. മസ്കിന്റെ ഈ മാതൃക എല്ലാ ജീവനക്കാർക്കും പ്രചോദനമാണെന്നു കമ്പനിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. 

മസ്ക്  എന്ന  വ്യക്തിയിൽ കറങ്ങിത്തിരിയുകയാണ് ടെസ്‌ല എന്ന കമ്പനിയുടെ ഭാഗ്യ നിർഭാഗ്യങ്ങൾ. സിഇഒയുടെ ഫാൻസ് ആണ് ഒരർഥത്തിൽ ജീവനക്കാരെല്ലാം. ഇലക്ട്രിക് വാഹനങ്ങൾ, സൗരോർജ്ജം തുടങ്ങി ഹരിതഭൂമിയെന്ന ലക്ഷ്യം നേടാനുതകുന്ന ഉത്പന്നങ്ങളുമായി പുതുചരിത്ര നിർമാണത്തിലാണു കമ്പനി ഏർപ്പെട്ടിരിക്കുന്നതെന്നു ജീവനക്കാരിൽ ഓരോരുത്തരും വിശ്വസിക്കുന്നു.

എന്നാൽ മസ്കിന്റെ ഈ രാപ്പകൽ പണി നല്ല തൊഴിൽ സംസ്കാരമാണെന്ന് എല്ലാവർക്കും അഭിപ്രായമില്ല. ഇതൊക്കെ മോശം മാനേജ്മെന്റ് ശീലമാണെന്നു പലരും വിമർശനമുതിർക്കുന്നു. ചട്ടപ്പടിയല്ലാത്ത മസ്കിന്റെ ഇത്തരം മാനേജ്മെന്റ് ശീലങ്ങൾ എത്ര നാൾ കമ്പനിയെ മുന്നോട്ടു കൊണ്ടു പോകുമെന്നും വിമർശകർ ആശങ്ക പ്രകടിപ്പിക്കുന്നു.

Job Tips >>