Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

NPCIL: 90 അപ്രന്റിസ്

npcil

പൊതുമേഖലാ സ്‌ഥാപനമായ മഹാരാഷ്ട്രയിലെ താരാപൂർ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് ട്രേഡ് അപ്രന്റിസ് തസ്‌തികയിലെ  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുകളുണ്ട്. ഒരു വർഷമാണ് അപ്രന്റിസ്ഷിപ് കാലാവധി. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 10. 

ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, കാർപെന്റർ, പ്ലംബർ, വയർമാൻ, ഡീസൽ മെക്കാനിക്,  മെഷീനിസ്റ്റ്, പെയിന്റർ, ഷീറ്റ് മെറ്റൽ വർക്കർ വിഭാഗങ്ങളിലാണ് അവസരം.  

യോഗ്യത: ബന്ധപ്പെട്ട ട്രേഡുകളിൽ  ഐടിഐ.

പ്രായം: 16–24 വയസ്. 2018 ഒക്ടോബർ 10 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക്  അഞ്ചു വർഷവും ഒബിസിക്കാർക്കു മൂന്നു വർഷവും അംഗപരിമിതർക്കു പത്തു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

ശാരീരിക യോഗ്യത: അപേക്ഷകർ മികച്ച ആരോഗ്യമുള്ളവരായിരിക്കണം.

ഉയരം: 137 സെമീ, തൂക്കം: 25.4 കിലോഗ്രാം.

നെഞ്ചളവ്: വികാസം കുറഞ്ഞത് 3.8 സെമീ

തിരഞ്ഞെടുപ്പു രീതി: ഐടിഐ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

അപേക്ഷിക്കേണ്ട വിധം: www.apprenticeship.gov.in എന്ന പോർട്ടലിലൂടെ അപ്രന്റിസ്ഷിപ്പിനു റജിസ്റ്റർ ചെയ്തതിനു ശേഷം E06172702965 എന്ന സ്ഥാപനത്തിന്റെ റജിസ്ട്രേഷൻ   ഐഡി ഉപയോഗിച്ച് ന്യൂക്ലിയർ പവർ കോർപറേഷന്റെ സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. 

www.npcil.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തെടുക്കാം. അപേക്ഷയ്ക്കൊപ്പം എസ്എസ്എൽസി സർട്ടിഫിക്കറ്റ്, എല്ലാ സെമസ്റ്ററിലെയും മാർക്ക്ഷീറ്റ് ഉൾപ്പെടുന്ന ഐടിഐ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്(ബാധകമായവർ), സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷാ ഫോമിൽ ഫോട്ടോയും പതിക്കണം. 

വിലാസം: Manager (HRM),

Nuclear Power Corporation of India Limited Tarapur Maharashtra Site, Tarapur Atomic Power Station 1 to 4 PO : TAPP, Via : Boisar (W/Rly) Tal. & Dist : Palghar

PIN : 401 504, Maharashtra

വിശദവിവരങ്ങൾക്ക്:  www.npcil.nic.in 

Job Tips >>