Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേവിയിൽ ഓഫിസർ

India Navy

നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിലും (ലോജിസ്റ്റിക്സ് & ലോ കേഡർ), ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിലും ഷോർട്ട് സർവീസ് കമ്മിഷൻ ഓഫിസർ ആകാൻ അവസരം. 37 ഒഴിവുകളാണുള്ളത്. 

ലോജിസ്റ്റിക്സ്, ലോ വിഭാഗങ്ങളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഐടി വിഭാഗത്തിൽ പുരുഷൻമാർക്കാണ് അവസരം. അപേക്ഷകർ അവിവാഹിതരായിരിക്കണം. 2019 ജൂലൈയിൽ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം തുടങ്ങും. ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ അഞ്ച്.

വിദ്യാഭ്യാസ യോഗ്യത:

എ) എസ്എസ്‌സി  (ലോജിസ്റ്റിക്സ്):

കുറഞ്ഞത് 60% മാർക്കോടെ,

1) ഏതെങ്കിലും വിഷയത്തിൽ ബിഇ/ ബിടെക്

2) അല്ലെങ്കിൽ ഒന്നാം ക്ലാസോടെ എംബിഎ.

3) അല്ലെങ്കിൽ ഒന്നാം ക്ലാസോടെ ബിഎസ്‌സി/ ബികോം/ ബിഎസ്‌സി (െഎടി) ബിരുദവും പിജി ഡിപ്ലോമ (ഫിനാൻസ്/ ലോജിസ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മറ്റീരിയൽ മാനേജ്മെന്റ്) യോഗ്യതയും.

അല്ലെങ്കിൽ ഒന്നാം ക്ലാസോടെ എംസിഎ/ എംഎസ്‌സി (െഎടി).

5) ഒന്നാം ക്ലാസോടെ ബി.ആർക്കിടെക്ചർ.

പ്രായം: 1994 ജൂലൈ രണ്ടിനും 2000 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉൾപ്പെടെ.

ബി) എസ്എസ്‌സി (ഐടി): 

കുറഞ്ഞത് 60 ശതമാനം മാർക്കോടെ,

1) ബിഇ/ ബിടെക് (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ഐടി)

2) എംഎസ്‌സി (കംപ്യൂട്ടർ/ഐടി).

3) ബിഎസ്‌സി ഐടി.

4) കംപ്യൂട്ടർ സയൻസിൽ എംടെക്.

5) ബിസിഎ/എംസിഎ

പ്രായം: 1994 ജൂലൈ രണ്ടിനും 2000 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉൾപ്പെടെ.

സി) എസ്എസ്‌സി (ലോ): 

കുറഞ്ഞത് 55 % മാർക്കോടെ, ബാർ കൗൺസിൽ ഒാഫ് ഇന്ത്യ  അംഗീകരിച്ച കോളജ് / യൂണിവേഴ്സിറ്റിയിൽ നിന്നു ലോ ബിരുദം, 1961- ലെ അഡ്വക്കേറ്റ്സ് ആക്ട് പ്രകാരം അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്തവരാകണം.

പ്രായം: 1992 ജൂലൈ രണ്ടിനും 1997 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉൾപ്പെടെ.

2018 ഒക്ടോബർ അഞ്ചിനകം യോഗ്യത നേടിയവരാകണം അപേക്ഷകർ.

ശാരീരിക യോഗ്യത: 

ഉയരം: പുരുഷൻ: കുറഞ്ഞത് 157 സെമീ, സ്ത്രീ: 152 സെമീ. തൂക്കം ആനുപാതികം. 

കാഴ്ചശക്തി– 6/60, 6/60. കറക്ടബിൾ ടു-6/6, 6/12 (കണ്ണട ഉപയോഗിച്ച്). വർണ്ണാന്ധത, നിശാന്ധത എന്നിവ പാടില്ല.

തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ 2018 നവംബർ- 2019 മാർച്ച് വരെയുള്ള മാസങ്ങളിൽ ബാംഗ്ലൂർ/ ഭോപാൽ/ വിശാഖപട്ടണം/ കോയമ്പത്തൂര്‍ എന്നിവിടങ്ങളിൽ നടത്തുന്ന എസ്‌എസ്‌ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ ഇന്റലിജൻസ് ടെസ്‌റ്റ്, പിക്‌ചർ പെർസപ്‌ഷൻ, ഡിസ്‌കഷൻ ടെസ്‌റ്റ് എന്നിവയുണ്ട്. സൈക്കോളജിക്കൽ ടെസ്‌റ്റിങ്, ഗ്രൂപ്പ് ടെസ്‌റ്റിങ്, ഇന്റർവ്യൂ എന്നിവയുൾപ്പെട്ടതാണു രണ്ടാം ഘട്ടം. തുടർന്ന്  വൈദ്യപരിശോധന. ആദ്യമായി എസ്‌എസ്‌ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു തേഡ് എസി യാത്രാബത്ത നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു  സബ്–ലഫ്‌റ്റ്‌നന്റ് റാങ്കിലായിരിക്കും തുടക്കം. 

അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഇ–ആപ്ലിക്കേഷൻ സമർപ്പിക്കാം. ഓൺലൈൻ  അപേക്ഷകർക്ക് ഇ–മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഇതു ബന്ധപ്പെട്ട കോളത്തിൽ പൂരിപ്പിക്കാൻ മറക്കരുത്. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ള അതേ രീതിയിൽ തന്നെ വിവരങ്ങൾ പൂരിപ്പിക്കാൻ ശ്രദ്ധിക്കണം.  എല്ലാ സെമസ്റ്ററുകളിലെയും മാർക്ക് ലിസ്റ്റ്, ജനനത്തീയതി  തെളിയിക്കുന്നതിനുള്ള രേഖകള്‍(പത്ത് /പ്ലസ്ടു സർട്ടിഫിക്കറ്റ്), പന്ത്രണ്ടാം ക്ലാസ് മാർക്ക്ഷീറ്റ്, ബിഇ/ ബിടെക്കുകാർക്ക് സിജിപിഎ കൺവേർഷൻ ഫോർമുല എന്നിവയുൾപ്പെടെയുള്ള ബന്ധപ്പെട്ട രേഖകളും കളർ ഫോട്ടോഗ്രാഫും JPG ഫോർമാറ്റിൽ സ്കാൻ ചെയ്ത് അപേക്ഷക്കൊപ്പം സമർപ്പിക്കണം. ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ ഒരപേക്ഷ മാത്രം സമർപ്പിച്ചാൽ മതി. ഇവർ തങ്ങളുടെ പ്രിഫറൻസ് മുൻഗണനാ ക്രമത്തിൽ ബന്ധപ്പെട്ട കോളത്തിൽ പൂരിപ്പിക്കണം.  ഇ-ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനു മുൻപായി www.joinindiannavy.gov.in.  എന്ന വെബ്സൈറ്റിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.  വെബ്‌സൈറ്റിലെ നിർദേശങ്ങൾ  മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

Job Tips >>