Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയാ ബാങ്കിൽ 330 അസി.മാനേജർ, ശമ്പളം: 23700– 42020 രൂപ

Vijaya_Bank

വിജയാ ബാങ്കിൽ പ്രൊബേഷനറി അസിസ്റ്റന്റ് മാനേജർ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 330 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 27.

തസ്തിക:  പ്രൊബേഷനറി അസിസ്റ്റന്റ് മാനേജർ (ക്രെഡിറ്റ്) 

ഗ്രേഡ് :ജെഎംജിഎസ് ഗ്രേഡ് – 1 (ജനറൽ ബാങ്കിങ് സ്ട്രീം)

ശമ്പളം: 23700 – 42020 രൂപ

യോഗ്യത: കുറഞ്ഞത് 60 % മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫിനാൻസ് സ്പെഷലൈസേഷനോടെ ഫുൾടൈം എംബിഎ/പിജിഡിബിഎം/പിജിഡിഎം/പിജിബിഎം/ പിജിഡിബിഎ അല്ലെങ്കിൽ കൊമേഴ്സ്, സയൻസ്, ഇക്കണോമിക്സ്, ലോയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ ഐസിഡബ്ല്യുഎ അല്ലെങ്കിൽ കമ്പനി സെക്രട്ടറി. 

2018 ഓഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.

പ്രായം: 2018 ഓഗസ്റ്റ് ഒന്നിനു 21 നും 30 നും മധ്യേ. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചു വർഷവും ഒബിസിക്ക് മൂന്നു വർഷവും വികലാംഗർക്ക് 10 വർഷവും ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവുണ്ട്. 

തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഉണ്ടാകും. ഇംഗ്ലിഷ് ലാംഗ്വേജ്, ജനറൽ അവയർനെസ് (സ്പെഷൽ റഫറൻസ് ടു ബാങ്കിങ് ഇൻഡസ്ട്രി), ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 150 മാർക്കിന്റേതാണ് പരീക്ഷ. രണ്ടു മണിക്കൂറാണ് ദൈർഘ്യം.  പരീക്ഷാ തീയതി പിന്നീട് അറിയിക്കും. തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നു മാസം ദൈർഘ്യമുള്ള കോഴ്സുണ്ടാകും. രണ്ടു വർഷത്തെ പ്രൊബേഷനുമുണ്ടാകും. തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക. 

അപേക്ഷാഫീസ്: 600 രൂപ (പട്ടികവിഭാഗം, വികലാംഗർക്ക് 100 രൂപ). ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് (മാസ്‌റ്റർ/ വിസ) ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് മുഖേനയോ ഓൺലൈൻ വഴി ഫീസ് അടയ്‌ക്കണം. അപേക്ഷിക്കേണ്ട വിധം: www.vijayabank.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം. ഓൺലൈൻ റജിസ്‌ട്രേഷൻ സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

Job Tips >>