Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 250 അപ്രന്റിസ്

ecil

ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ട്രേഡ് അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 250 ഒഴിവുകളാണുള്ളത്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28.

ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഷീറ്റ് മെറ്റൽ വർക്കർ, ഇലക്ട്രീഷൻ, മെക്കാനിക്ക് ആർ ആൻഡ് എസി, മോട്ടോർ മെക്കാനിക് വെഹിക്കിൾ, ഇലക്ട്രോണിക്സ് മെക്കാനിക് / ആർ ആൻഡ് ടിവി, സിഒപിഎ, വെൽഡർ എന്നീ വിഭാഗങ്ങളിൽ ഒരു വർഷവും പ്ലംബർ, കാർപെന്റർ, ഡീസൽ മെക്കാനിക് എന്നീ ട്രേഡുകളിൽ രണ്ടു വർഷവുമാണ് അപ്രന്റിസ്. ട്രേഡ് തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം, സ്റ്റൈപ്പൻഡ്, പ്രായം എന്നിവ ഇതോടൊപ്പം പട്ടികയിൽ. ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ ജയമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. ഹൈദരാബാദിലാണ് പരിശീലനം. യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപ്രന്റിസ്ഷിപ്പ് ആക്ട് 1961 അനുസരിച്ച് പരിശീലനം നേടിയവർ അപേക്ഷിക്കേണ്ട. അപേക്ഷകർ ആദ്യം കേന്ദ്ര സ്കിൽ ഡവലപ്മെന്റ് മന്ത്രാലയത്തിന്റെ അപ്രന്റിസ്ഷിപ്പ് വെബ് പോർട്ടലിൽ (www.apprenticeship.gov.in ) റജിസ്റ്റർ ചെയ്യണം. തുടർന്ന് നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ തപാലിൽ ഇസിഐഎൽ ഓഫിസിലേയ്ക്ക് അയയ്ക്കണം. അപേക്ഷാഫോമിന്റെ മാതൃക ഇസിഐഎൽ വെബ്സൈറ്റിൽ ലഭിക്കും. 

വിലാസം: Deputy General Manager (CLDC), Nalanda complex, Near TIFR building, 

ECIL -Post Hyderabad. 500062, Telengana State -Phone No: 04027186454 / 2279.

വെബ്സൈറ്റ് www.careers.ecil.co.in 

Job Tips >>