Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടിഐ ലിമിറ്റഡിൽ 110 ഒഴിവ്

ITI

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐടിഐ ലിമിറ്റഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ‌ ട്രെയിനി, ട്രെയിനി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ‌ ട്രെയിനി വിഭാഗത്തിൽ 60 ഒഴിവുകളും, ട്രെയിനി ടെക്നിക്കൽ അസിസ്റ്റന്റ്  വിഭാഗത്തിൽ 50 ഒഴിവുകളും ഉൾപ്പെടെ 110 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഒാൺലൈനായി അപേക്ഷിക്കണം.ഒാൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  സെപ്റ്റംബർ 25.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ‌ ട്രെയിനി: സിവിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷന്‍,  ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ, ടെലികമ്യൂണിക്കേഷൻ, ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്‌ഷൻ, ഇൻഫർമേഷൻ ടെക്നോളജി, കെമിക്കൽ, കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിൽ ബിരുദം.

ജനറൽ, ഒബിസി വിഭാഗക്കാർക്ക് കുറഞ്ഞത് മൊത്തം 60 % മാർക്കും, എസ്‌സി/എസ്‌ടി/ ഭിന്നശേഷിക്കാർ എന്നിവർക്ക് കുറഞ്ഞത് മൊത്തം 58 % മാർക്കും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 28 വയസ്. എസ്‌‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. മറ്റിളവുകൾ ചട്ടപ്രകാരം.

ട്രെയിനി ടെക്നിക്കൽ അസിസ്റ്റന്റ്: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷന്‍,  ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻഫർമേഷൻ ടെക്നോളജി, കെമിക്കൽ, കംപ്യൂട്ടർ സയൻസ് എന്നിവയിൽ എൻജിനീയറിങ് ഡിപ്ലോമ.

ജനറൽ, ഒബിസി വിഭാഗക്കാർക്ക് കുറഞ്ഞത് മൊത്തം 60 % മാർക്കും എസ്‌സി/എസ്‌ടി/ ഭിന്നശേഷിക്കാർ എന്നിവർക്ക് കുറഞ്ഞത് മൊത്തം 58 % മാർക്കും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 30 വയസ്. എസ്‌‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. മറ്റിളവുകൾ ചട്ടപ്രകാരം.  ഉദ്യോഗാർഥികൾ മികച്ച ആരോഗ്യക്ഷമതയുള്ളവരായിരിക്കണം.

ഒാണ്‍ലൈനായി അപേക്ഷിക്കുന്നതിനൊപ്പം അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകളും  സെപ്റ്റംബർ 27 നു ലഭിക്കത്തക്കവിധം തപാലിൽ അയയ്ക്കണം. അപേക്ഷാഫീസ് തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം അയയ്ക്കണം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ‌ ട്രെയിനി തസ്തികയ്ക്ക് 300 രൂപയും ട്രെയിനി ടെക്നിക്കൽ അസിസ്റ്റന്റ്  തസ്തികയ്ക്ക് 100 രൂപയുമാണ് ഫീസ്. പട്ടികവിഭാഗം, വികലാംഗർ ‍ഡിഡി അയയ്ക്കേണ്ടതില്ല. 

വിലാസം: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ‌ ട്രെയിനി: DY. GENERAL MANAGER, ITI LIMITED, REGD & CORPORATE OFFICE, ITI BHAVAN, DOORAVANI NAGAR, BENGALURU – 560016.

ട്രെയിനി ടെക്നിക്കൽ അസിസ്റ്റന്റ്: Dy. General Manager-HR [NS&M], ITI Limited; Network Systems Unit, F-100, Dooravaninagar, BANGALORE -560 016.

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.itiltd-india.com.


Job Tips >>