Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ISRO : 205 അപ്രന്റിസ്

ISRO

ഇന്ത്യൻ സ്‌പേസ് റിസർച് ഒാർഗനൈസേഷനു കീഴിലുള്ള മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ലക്‌സില്‍ വിവിധ ട്രേഡ്/ ടെക്നീഷ്യന്‍/ ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. 205 ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം. വോക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. 

തിരുനെൽവേലിയിലെള്ള  മഹേന്ദ്രഗിരി ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലാണ് ഇന്റർവ്യൂ.

ഗ്രാജുവേറ്റ് അപ്രന്റിസ്

ഒഴിവ്: 41

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രമെന്റേഷൻ, കെമിക്കൽ, കംപ്യൂട്ടർ സയൻസ്, സിവിൽ, ലൈബ്രറി സയൻസ് എന്നീ വിഭാഗങ്ങളിലാണ് അപ്രന്റിസ് അവസരം. പോസ്റ്റ് കോ‍ഡ്, ഒഴിവുകളുടെ എണ്ണം എന്നിവ ഇതോടൊപ്പം പട്ടികയിൽ.

യോഗ്യത:  മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രമെന്റേഷൻ, കെമിക്കൽ, കംപ്യൂട്ടർ സയൻസ്, സിവിൽ:  ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസോടെ എൻജിനീയറിങ്/ ടെക്നോളജി ബിരുദം.

ലൈബ്രറി സയൻസ്: ആർട്സ്/ സയൻസ്/ കൊമേഴ്സ് ബിരുദവും ലൈബ്രറി സയൻസ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ബിരുദവും (ഒന്നാം ക്ലാസോടെ)

പ്രായപരിധി:  35 വയസ്. 2018 സെപ്റ്റംബർ 29 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. 

എസ്‌സി/എസ്ടിക്കാർക്ക് അ ഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. അംഗപരിമിതർക്കും നിയമാനുസൃത ഇളവ് ലഭിക്കും. 

2016, 2017, 2018 വർഷങ്ങളിൽ ബിരുദം യോഗ്യത നേടിയവർക്കാണ് അപ്രന്റിസാവാൻ അവസരം. മുൻപ് അപ്രന്റിസ് പരിശീലനം നേടിയവരും ഇപ്പോൾ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും ഒരു വർഷമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയമുള്ളവരും  അപേക്ഷിക്കാൻ യോഗ്യരല്ല.

സ്റ്റൈപ്പൻഡ്: 5000 രൂപ

തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഇന്റർവ്യൂ തീയതി: 2018 സെപ്റ്റംബർ 29 

ടെക്നീഷ്യൻ അപ്രന്റിസ്

ഒഴിവ്: 59

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കെമിക്കൽ, സിവിൽ, കൊമേഴ്സ്യൽ പ്രാക്ടീസ് എന്നീ വിഭാഗങ്ങളിലാണ് അവസരം. പോസ്റ്റ് കോ‍ഡ്, ഒഴിവുകളുടെ എണ്ണം എന്നിവ ഇതോടൊപ്പം പട്ടികയിൽ

യോഗ്യത:  മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കെമിക്കൽ, സിവിൽ:  ബന്ധപ്പെട്ട ട്രേഡിൽ ഒന്നാം ക്ലാസോടെ എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ.

കൊമേഴ്സ്യൽ പ്രാക്ടീസ്: കൊമേഴ്സ്യൽ പ്രാക്ടീസ്/മോഡേൺ ഒാഫിസ് പ്രാക്ടീസിൽ  ഒന്നാം ക്ലാസോടെ ഡിപ്ലോമ.

പ്രായപരിധി:  35 വയസ്. 2018 ഒക്ടോബർ ആറ് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. കൊമേഴ്സ്യൽ പ്രാക്ടീസ് വിഭാഗത്തിലേയ്ക്ക് 26 വയസാണ് ഉയർന്ന പ്രായപരിധി. 

എസ്‌സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷവം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. അംഗപരിമിതർക്കും നിയമാനുസൃത ഇളവ് ലഭിക്കും. 

2016, 2017, 2018 വർഷങ്ങളിൽ ഡിപ്ലോമ യോഗ്യത നേടിയവർക്കാണ് ടെക്നീഷ്യൻ അപ്രന്റിസാവാൻ അവസരം. മുൻപ് അപ്രന്റിസ് പരിശീലനം നേടിയവരും ഇപ്പോൾ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും ഒരു വർഷമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയമുള്ളവരും  അപേക്ഷിക്കാൻ യോഗ്യരല്ല.

സ്റ്റൈപ്പൻഡ്: 3542 രൂപ

തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഇന്റർവ്യൂ തീയതി: 2018 ഒക്ടോബർ ആറ് 

ട്രേഡ് അപ്രന്റിസ്

ഒഴിവ്: 105

ഫിറ്റർ, വെൽഡർ, ഇലക്ട്രീഷൻ, ടർണർ, മെഷീനിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ ( മെക്കാനിക്, സിവിൽ), ഇലക്ട്രോണിക് മെക്കാനിക്/ മെക്കാനിക് (റേഡിയോ  ആൻഡ് ടെലിവിഷൻ), ഇൻസ്ട്രമെന്റ് മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, മെക്കാനിക് ഡീസൽ, കാർപ്പ‌െന്റർ, ഇൻസ്ട്രമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (പിഎഎസ്എഎ) / കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സിഒപിഎ) എന്നീ വിഭാഗങ്ങളിലാണ് അപ്രന്റിസ് അവസരം. പോസ്റ്റ് കോ‍ഡ്, ഒഴിവുകളുടെ എണ്ണം എന്നിവ ഇതോടൊപ്പം പട്ടികയിൽ.

യോഗ്യത: എസ്എസ്എൽസി ജയവും ബന്ധപ്പെട്ട ട്രേഡിൽ  എൻസിവിടി അംഗീകാരമുള്ള െഎടിെഎ, എൻടിസി യോഗ്യതയും. 

പ്രായപരിധി:  35 വയസ്. 2018 ഒക്ടോബർ 13 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. 

എസ്‌സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. അംഗപരിമിതർക്കും നിയമാനുസൃത ഇളവ് ലഭിക്കും. 

സ്റ്റൈപ്പൻഡ്: വെൽഡർ,  പിഎഎസ്എഎ / സിഒപിഎ വിഭാഗക്കാർക്ക് 6400 രൂപ. മറ്റു വിഭാഗങ്ങളിൽ 7200 രൂപ.

തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഇന്റർവ്യൂ തീയതി: 2018 ഒക്ടോബർ 13

അപേക്ഷിക്കേണ്ട വിധം: www.iprc.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, സംവരണം (ബാധകമായത്) എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫോട്ടോ പതിപ്പിച്ച അംഗീകൃത ഐഡി പ്രൂഫും ഇന്റർവ്യൂ ദിവസം രാവിലെ എട്ടിനും 10 നും ഇടയിൽ മഹേന്ദ്രഗിരിയിലുള്ള പ്രൊപ്പൽഷൻ കോംപ്ലക്‌സില്‍ നേരിട്ട് സമർപ്പിക്കണം. 

തപാൽ/ കൊറിയർ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക് www.isro.gov.in  

വിലാസം: ISRO Propulsion Complex (IPRC), Mahendragiri, Tirunelveli District, Tamil Nadu 

Job Tips >>