Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻഫിൻ ഹോംസിൽ 50 ജൂനിയർ ഓഫിസർ, ശമ്പളം: 21000 രൂപ

canfins

കാനറ ബാങ്കിന്റെ സ്പോൺസർഷിപ്പിലുള്ള കാൻഫിൻ ഹോംസിൽ ജൂനിയർ ഓഫിസർ തസ്തികയിൽ അവസരം. കേരളത്തിൽ ഉൾപ്പെടെ 50 ഒഴിവുകളാണുള്ളത്. കേരളത്തിൽ മൂന്നൊഴിവുകളുണ്ട്. തൃശൂരും കോഴിക്കോടും തിരുവനന്തപുരത്തുമാണ് അവസരം. ഒരു വർഷത്തെ കരാർ നിയമനമാണ്. രണ്ടു വർഷം വരെ കാലാവധി നീട്ടിക്കിട്ടിയേക്കാം. ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 29. 

യോഗ്യത:  ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഡാറ്റാ എൻട്രിയിലും കംപ്യൂട്ടർ ആപ്ലിക്കേഷൻസിലും പ്രാവീണ്യം ഉള്ളവർക്കു മുൻഗണന. അപേക്ഷകർക്ക് ഇംഗ്ലിഷ് പരിജ്ഞാനം വേണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും കഴിവുള്ളവരാകണം. 

പ്രായം: 2018 സെപ്റ്റംബർ ഒന്നിനു 21നും 30 നും മധ്യേ പ്രായമുള്ളവരാകണം അപേക്ഷകർ. 

ശമ്പളം: ആദ്യ വർഷം 16000 രൂപ. കാലാവധി നീട്ടി ലഭിച്ചാൽ തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 18000 രൂപ, 21000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും.

തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരെ എഴുത്തുപരീക്ഷ, ഇന്റർവ്യൂവിനു ക്ഷണിക്കും.  വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും ഓൺലൈൻ റജിസ്ട്രേഷനും www.canfinhomes.com എന്ന വെബ്സൈറ്റ് കാണുക.

Job Tips >>