Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ECIL: 506 ഒഴിവ്; ശമ്പളം: 15,912രൂപ മുതൽ

ecil

ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ജൂനിയർ ടെക്നിക്കൽ ഒാഫിസർ, ജൂനിയർ കൺസൽറ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 506 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 29.

തസ്തിക, യോഗ്യത, ഉയർന്ന പ്രായം, ശമ്പളം എന്നിവ ചുവടെ.

ജൂനിയർ ടെക്നിക്കൽ ഒാഫിസർ (ഒഴിവ്–100): ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ സയൻസിൽ ബിഇ/ബിടെക് എൻജിനീയറിങ് ബിരുദം, 28 വയസ്, 19,032 രൂപ.

ജൂനിയർ കൺസൽറ്റന്റ്–ഫീൽഡ് ഒാപ്പറേഷൻ(Gr-I)(ഒഴിവ്–300):  കുറ‍ഞ്ഞതു മൊത്തം 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ത്രിവൽസര ഡിപ്ലോമ, യോഗ്യതാനന്തര പ്രവൃത്തിപരിചയം  അധിക യോഗ്യതയാണ്, 25വയസ്, 17,498രൂപ.

ജൂനിയർ കൺസൽറ്റന്റ്–ഫീൽഡ് ഒാപ്പറേഷൻ(Gr-II)(ഒഴിവ്–106): ഇലക്ട്രോണിക് മെക്കാനിക്/ആർ ആൻഡ് ടിവി/ഇലക്ട്രിക്കൽ ആൻഡ് ഫിറ്റർ ട്രേഡിൽ ദ്വിവൽസര ഐടിഐ ജയം, യോഗ്യതാനന്തര പ്രവൃത്തിപരിചയം  അധിക യോഗ്യതയാണ്, 25വയസ്, 15,912രൂപ.

2018 ഒാഗസ്റ്റ് 31 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. 

പട്ടികവിഭാഗക്കാർക്ക് മാർക്കിലും ഇളവു ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: www.ecil.co.in 

Job Tips >>