Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

IOCL: 390 അപ്രന്റിസ്

iocl

ഇന്ത്യൻ ഓയിൽ കോർപറേഷൻ പൈപ്പ് ലൈൻ ഡിവിഷൻ വിവിധ റീജനുകളിൽ  അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  വെസ്റ്റേൺ, നോർത്തേൺ, ഈസ്റ്റേൺ, സൗത്ത് –ഈസ്റ്റേൺ, സതേൺ റീജനുകളിൽ ടെക്നീഷ്യൻ / ട്രേഡ് അപ്രന്റിസ് തസ്തികളിലായി 390 ഒഴിവുകളാണുള്ളത്.  ഓൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി: ഒക്ടോബർ 12. 

റീജൻ, ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ, ഒഴിവുകൾ എന്നിവ ചുവടെ

വെസ്റ്റേൺ (രാജസ്ഥാൻ, ഗുജറാത്ത്) – 120

നോർത്തേൺ (പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്)– 100

ഈസ്റ്റേൺ (ഉത്തർപ്രദേശ്, അസം, ബിഹാർ, വെസ്റ്റ്ബംഗാൾ)–  100

സൗത്ത് –ഈസ്റ്റേൺ (ചത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡിഷ)–45

സതേൺ (തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്)– 25

യോഗ്യത:

ടെക്നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ): മെക്കാനിക്കൽ/ഓട്ടോമൊബീൽ  എൻജിനീയറിങ്ങിൽ ഫുൾടൈം ത്രിവത്സര ഡിപ്ലോമ.

ടെക്നീഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഫുൾടൈം ത്രിവത്സര ഡിപ്ലോമ 

ടെക്നീഷ്യൻ അപ്രന്റിസ് (ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രമെന്റേഷൻ): ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ്  ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ്  റേഡിയോ കമ്യൂണിക്കേഷൻ/ ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഫുൾടൈം ത്രിവത്സര ഡിപ്ലോമ 

ട്രേഡ് അപ്രന്റിസ് (അസിസ്റ്റന്റ്– ഹ്യുമൻ റിസോഴ്സ്):  മൂന്നു വർഷത്തെ ഫുൾടൈം ബിരുദം 

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): മൂന്നു വർഷത്തെ ഫുൾടൈം കൊമേഴ്സ് ബിരുദം 

ഒരു വർഷത്തെ ഐടിഐ പഠനത്തിനുശേഷം ലാട്രൽ എൻട്രി വഴി പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം. 50 ശതമാനത്തിൽ കുറയാത്ത മാർക്കു നേടിയവരായിരിക്കണം. (എസ്‌സി /എസ്ടി വിഭാഗക്കാർക്ക് 45)

പ്രായം: 18–24 വയസ്. 2018 സെപ്റ്റംബർ 19 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക്  അഞ്ചു വർഷവും ഒബിസിക്കാർക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

അപ്രന്റിസ്‌ഷിപ് പരിശീലന കാലയളവ് ഒരു വർഷമാണ്

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷ, ഇന്റർവ്യൂ  മുഖേന. 

അപേക്ഷിക്കേണ്ട വിധം:  അപ്രന്റിസ്ഷിപ്പ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ടെക്നീഷ്യൻ അപ്രന്റിസ്  തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ  

https://portal.mhrdnats.gov.in/boat/commonRedirect/gistermenunew!registermenunew.action  എന്ന ലിങ്ക് വഴി നാഷനൽ അപ്രന്റിസ്ഷിപ് ട്രെയിനിങ് സ്കീമിന്റെ അതാത് റീജനിലെ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ് പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. 

ട്രേഡ് അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്കു നാഷനൽ സ്കിൽ ഡവലപ്മെന്റ് കൗൺസിലിന്റെ https://apprenticeshipindia.org/ എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യാം. 

റജിസ്ട്രേഷനു ശേഷം ലഭിക്കുന്ന റജിസ്റ്റർ നമ്പർ ഐഒസിഎല്ലിലേക്കുള്ള അപേക്ഷയിൽ സൂചിപ്പിക്കണം.  https://plis.indianoilpipelines.in എന്ന ലിങ്ക് വഴി ഓൺലൈനിൽ രണ്ടുഘട്ടങ്ങളായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രണ്ടാംഘട്ടത്തിൽ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും, പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും  നിശ്ചിത വലിപ്പത്തിൽ സ്കാൻ ചെയ്ത്  അപ്‌ലോഡ് ചെയ്യണം. 

വിശദവിവരങ്ങൾക്ക് : www.iocl.com/PeopleCareers/Careers.aspx 

Job Tips >>