Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്പിറ്റൽ മാർക്കറ്റ് അഥവാ മൂലധന വിപണി

Stock Market | BSE | NSE

ഫിനാൻഷ്യൽ മാനേജ്മെന്റിന്റെ സ്പെഷലൈസേഷനാണ് കാപ്പിറ്റൽ മാർക്കറ്റ് അഥവാ മൂലധന വിപണി. സാമ്പത്തിക വിപണികൾ, വിപണികളുടെ അടിസ്ഥാനപരവും സാങ്കേതികവുമായ വിശകലനങ്ങൾ, റിസ്ക് മാനേജ്മെന്റ്, ട്രേഡിങ് ഇന്‍സ്ട്രുമെന്റ്സ് അതായത് ബോണ്ടുകൾ, കമ്മോഡിറ്റീസ് സ്റ്റോക്ക്സ് മുതലായവയെപ്പറ്റി കാപ്പിറ്റൽ മാർക്കറ്റ് വിദ്യാർഥികളെ പഠിപ്പിക്കുന്നു. ആഗോളതലത്തിലെ ധനകാര്യ സ്ഥാപനങ്ങളെയും മാർക്കറ്റ് ഇക്കോണമിയെയും സംബന്ധിച്ച വിപണി തത്വങ്ങളും രീതികളും അടിസ്ഥാനമാക്കിയതാണ് ഈ പ്രോഗ്രാം. പൊതുവായി സർട്ടിഫിക്കറ്റ് പ്രോഗ്രാം ഈ പാഠ്യപദ്ധതി ഓഫർ ചെയ്യുന്നു. ക്യാപ്പിറ്റൽ മാർക്കറ്റ് പ്രോഗ്രാമിന്റെ സാധ്യതകളെ കുറിച്ചും വിശദമായി ഇതിൽ പ്രതിപാദിക്കുന്നു. 

അർഹതാ മാനദണ്ഡങ്ങൾ

യുജി കോഴ്സിന് – അപേക്ഷകർ അംഗീകൃത സ്റ്റേറ്റ് അഥവാ നാഷണൽ ബോർഡ് ഓഫ് എജ്യുക്കേഷന്റെ എച്ച്എസ്‍സി പരീക്ഷ ജയിച്ചിരിക്കണം. 

പിജി കോഴ്സിന്– അപേക്ഷകർക്ക് ഏതെങ്കിലും വിഷയ ത്തിൽ അംഗീകൃത യൂണിവേഴ്സിറ്റി അഥവാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രാജ്വേഷൻ അഥവാ ബിരുദം ഉണ്ടായിരിക്കണം.

ഫിനാൻസ്, ഇക്കണോമിക്സ് എന്നിവ പോലുള്ള കൊമേഴ്സ് വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. അവർക്ക് പ്രവൃത്തി പരിചയം അഭികാമ്യമാണ്, എന്നാൽ നിർബന്ധമല്ല. മൂലധന വിപണികൾ ലോകമെമ്പാടും സാമ്പത്തിക വളർച്ചയിൽ വലിയ പങ്കു വഹിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അത് ആ രംഗത്ത് കൂടുതൽ അവസരങ്ങളും പ്രദാനം ചെയ്യുന്നു. ഇപ്പോൾ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് കാപ്പിറ്റൽ മാർക്കറ്റ് കോഴ്സ് തെരഞ്ഞെടുത്ത് ആ രംഗത്ത് ശോഭിക്കാനാകും. കാപ്പിറ്റൽ മാർക്കറ്റ് മാനേജ്മെന്റിൽ സ്പെഷലൈസേഷനുള്ളവർക്ക് വെഞ്ച്വർ കാപ്പിറ്റൽ ഫിനാൻസിങ്, ഗ്രോത്ത് ഫിനാൻസിങ്, റീകാപ്പിറ്റലൈസേഷൻസ്, ബിസിനസ് സെയിൽസ് മേഖലകളിൽ ധാരാളം അവസരങ്ങളുണ്ട്. സ്വകാര്യ കാപ്പിറ്റൽ മാർക്കറ്റ് സ്ഥാപനങ്ങളും അവർക്ക് ജോലി കൾ വാഗ്ദാനം ചെയ്യുന്നു.