Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര സർവീസിൽ ഹിന്ദി ട്രാൻസ്‌ലേറ്റർ, പ്രാധ്യാപക്

ssc

ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ഹിന്ദി പ്രാധ്യാപക് പരീക്ഷ 2018ന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ(എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി 12ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (പേപ്പർ–1) നടക്കും.  ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 19.

പ്രായം: 2019 ജനുവരി ഒന്നിന് 30 വയസ് കവിയരുത്. എസ്‌സി/എസ്ടി വിഭാഗക്കാർക്ക്  അഞ്ചും ഒബിസിക്കാർക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവു ലഭിക്കും. മറ്റിളവുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്‌ഞാപനത്തിൽ നൽകിയിട്ടുണ്ട്.

യോഗ്യത (പോസ്റ്റ്കോഡ് എ മുതൽ ഇ വരെ)

ജൂനിയർ ട്രാൻസ്‌ലേറ്റർ / ജൂനിയർ/ സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ:

1. എ. ഇംഗ്ലിഷ്/ഹിന്ദിയിൽ ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി കംപൽസറി അല്ലെങ്കിൽ ഇലക്‌ടീവ് വിഷയമായിരിക്കണം അല്ലെങ്കിൽ പരീക്ഷാ മാധ്യമമായിരിക്കണം.

അല്ലെങ്കിൽ 

ബി.   ഇംഗ്ലിഷ്/ഹിന്ദി അല്ലാത്ത വിഷയത്തിൽ ബിരുദാനന്തര ബിരുദം.   ബിരുദ തലത്തിൽ ഇംഗ്ലിഷ്/ഹിന്ദി മാധ്യമം അല്ലെങ്കിൽ കംപൽസറി/ഇലക്‌റ്റീവ് വിഷയം അല്ലെങ്കിൽ പരീക്ഷാ മാധ്യമമായിരിക്കണം.

സി. ഇംഗ്ലിഷ്/ഹിന്ദി അല്ലാത്ത വിഷയത്തിൽ ബിരുദാനന്തര ബിരുദം.   ബിരുദ തലത്തിൽ ഇംഗ്ലിഷ്/ഹിന്ദി കംപൽസറി/ ഇലക്‌റ്റീവ് വിഷയം അല്ലെങ്കിൽ ഏതെങ്കിലും  ഒരെണ്ണം  പരീക്ഷാ മാധ്യമമോ മറ്റൊന്നു കംപൽസറി/ ഇലക്‌ടീവ് വിഷയമോ ആയിരിക്കണം.

2. ട്രാൻസ്‌ലേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ്. ഇംഗ്ലിഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും പരിഭാഷപ്പെടുത്താൻ കഴിയണം. അല്ലെങ്കിൽ കേന്ദ്ര/സംസ്‌ഥാന സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ട്രാൻസ്‌ലേഷൻ ജോലികളിൽ (മേൽപ്പറഞ്ഞ രീതിയിൽ)  മൂന്ന്് (സീനിയർ), രണ്ട് (ജൂനിയർ) വർഷത്തെ പ്രവൃത്തിപരിചയം.

ജൂനിയർ ട്രാൻസ്‌ലേറ്റർ/ ജൂനിയര്‍ ഹിന്ദി ട്രാൻസ്‌ലേറ്റർ :

1.  ബിരുദദലത്തിൽ ഇംഗ്ലിഷ്/ഹിന്ദി കംപൽസറി/ഇലക്ടീവ് വിഷയമായി പഠിച്ച് ഹിന്ദി/ ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഹിന്ദി/ഇംഗ്ലിഷ് ബിരുദം.

ഹിന്ദി പ്രാധ്യാപക്:

1. ഇംഗ്ലിഷ് കംപൽസറി/ഓപ്‌ഷനൽ വിഷയമായി പഠിച്ചുള്ള ഹിന്ദി ബിരുദവും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും ബിഎഡും.

അല്ലെങ്കിൽ

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബിരുദദലത്തിൽ ഇംഗ്ലിഷ് കംപൽസറി/ഓപ്‌ഷനൽ വിഷയമായി പഠിച്ച് ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും ബിഎഡും

അഭിലഷണീയം:

സീനിയർ സെക്കൻഡറി തലത്തിൽ രണ്ടു വർഷം ഹിന്ദി അധ്യാപന പരിചയം.

തിരഞ്ഞെടുപ്പ് : രണ്ടു ഘട്ടങ്ങളായി നടക്കുന്ന  പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടത്തിൽ (പേപ്പർ–1) 100 മാർക്കിന്റെ കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ്  പരീക്ഷ  ആയിരിക്കും. 2019 ജനുവരി 12നാണ് പരീക്ഷ.  രണ്ടാം ഘട്ടം (പേപ്പർ–2) 200 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷ ആയിരിക്കും.  രണ്ടാം ഘട്ട പരീക്ഷാ തീയതി പിന്നീട് അറിയിക്കും. പരീക്ഷാ സിലബസ് സംബന്ധിച്ച വിശദ വിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക

പരീക്ഷാ കേന്ദ്രം, കോഡ് ബ്രാക്കറ്റിൽ:  കൊച്ചിയിലും (9204) തിരുവനന്തപുരത്തും (9211) പരീക്ഷാ കേന്ദ്രമുണ്ട്. 

അപേക്ഷാഫീസ്: 100 രൂപ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെലാൻ മുഖേനയോ ഓൺലൈൻ പേയ്‌മെന്റ് സൗകര്യം ഉപയോഗിച്ചോ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഫീസടയ്‌ക്കാം. സ്‌ത്രീകൾക്കും എസ്‌സി/എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും  ഫീസ് വേണ്ട. നവംബർ 21വരെ ഓൺലൈനായി ഫീസ് അടയ്ക്കാം. ചെലാൻ സൗകര്യം ഉപയോഗിച്ച് ഫീസ് അടയ്ക്കുന്നവർ നവംബർ 21 നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. 

അപേക്ഷിക്കേണ്ട വിധം:  www.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ രണ്ടു ഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യ ഘട്ടം ഒറ്റത്തവണ റജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും ഈ ഘട്ടത്തിൽ അപ്‌ലോഡ് ചെയ്യണം. ഒറ്റത്തവണ റജിസ്ട്രേഷനു ശേഷം  യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. 

അപേക്ഷ സമർപ്പിക്കുന്നതു സംബന്ധിച്ച    വിശദവിവരങ്ങൾക്ക്: www.ssc.nic.in

Job Tips >>