Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൂർക്കല സ്റ്റീൽ പ്ലാന്റിൽ 205 ഒഴിവ്

rourkela

ജൂനിയർ മാനേജർ(സേഫ്റ്റി)(ഇ-1)(ഒഴിവ്-ഏഴ്): 65% മാർക്കോടുകൂടി ഫുൾടൈം എൻജിനീയറിങ്/ടെക്നോളജി ബിരുദം(എസ്‌സി/എസ്ടി/ ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്ക് 55% മാർക്ക് മതി), രണ്ട് വർഷത്തിൽ കുറയാത്ത യോഗ്യതാനന്തര പ്രവൃത്തിപരിചയം., ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ പിജി/ഡിപ്ലോമ, ഒഡിയ ഭാഷയിൽ അറിവ്, 18-30 വയസ്.

ഓപറേറ്റർ കം ടെക്‌നീഷ്യൻ (ട്രെയിനി) (ഒഴിവ്-170): 50% മാർക്കോടെ മെട്രിക്കുലേഷൻ,  (പട്ടിക വിഭാഗം / ഭിന്നശേഷിക്കാർ/ ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്ക് 40% മാർക്ക്) മെക്കാനിക്കൽ/ മെറ്റലർജി/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ ഫുൾടൈം ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ, 18-28 വയസ്

ഓപറേറ്റർ കം ടെക്‌നീഷ്യൻ (ബോയിലർ ഓപ്പറേറ്റർ)(എസ്-3)(ഒഴിവ്-28): മെട്രിക്കുലേഷൻ,  50% മാർക്കോടെ(പട്ടിക വിഭാഗം /ഭിന്നശേഷിക്കാർ/ ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്ക് 40% മാർക്ക്) മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കെമിക്കൽ/പവർപ്ലാന്റ്/പ്രൊഡക്ഷൻ/ഇൻസ്ട്രുമെന്റേഷൻ ഫുൾടൈം ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ, ഒന്നാം ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്, 18-30 വയസ്. 2018 ഡിസംബർ നാല് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

അപേക്ഷാഫീസ്: ജൂനിയർ മാനേജർ(സേഫ്റ്റി)(ഇ-1) തസ്തികയിൽ 500 രൂപ. മറ്റു തസ്തികകൾക്ക് 250  രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർ/ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്കു അപേക്ഷാഫീസ് വേണ്ട.നെറ്റ് ബാങ്കിങ് /ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/സിസ്‌റ്റം ജനറേറ്റഡ്  ചലാൻ ഫോം എന്നിവ മുഖേനയാണ് ഫീസ് അടയ്ക്കേണ്ടത്.  

അപേക്ഷിക്കേണ്ടവിധം: www.sail.co.in എന്ന വെബ്സെറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം. ഉദ്യോഗാർഥികൾക്ക് ഇമെയിൽ ഐഡി ഉണ്ടായിരിക്കണം. ജെപിജി/ജെപിഇജി ഫോർമാറ്റിലുള്ള പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും ഒപ്പും അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.  ജൂനിയർ മാനേജർ(സേഫ്റ്റി)(ഇ-1) തസ്തികയിൽ അപേക്ഷിക്കുന്നവർ യോഗ്യതാനന്തര പ്രവൃത്തിപരിചയം തെളിക്കുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. 

വിശദവിവരങ്ങൾക്ക്: www.sail.co.in

Job Tips >>