Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവകലാശാല അസിസ്റ്റന്റ് പ്രതീക്ഷകൾ ആയിരം

shajip@mm.co.in
Avasarangal

ആയിരത്തിലധികം പേർക്കു നിയമനം പ്രതീക്ഷിക്കാവുന്ന പിഎസ്‌സിയുടെ സർവകലാശാല അസിസ്റ്റന്റ് വിജ്ഞാപനം ഉടൻ.  സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലേക്കായി ഇതു രണ്ടാം തവണയാണു പിഎസ്‌സി വഴി നിയമനം. 5,41,823 പേരാണു 2016ൽ  അപേക്ഷിച്ചത്. ഇത്തവണ 6 ലക്ഷം കടക്കുമെന്നാണു കണക്കുകൂട്ടൽ. 

കഴി‍ഞ്ഞ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലെ റാങ്ക് ലിസ്റ്റിൽ ഇതുവരെ 1829 പേർക്കു നിയമനശുപാർശ ലഭിച്ചു. അടുത്ത വർഷം ഓഗസ്റ്റ് 9 വരെയാണ് ഈ ലിസ്റ്റിന്റെ കാലാവധി. പുതിയ ലിസ്റ്റ് തൊട്ടുപിറ്റേന്നു നിലവിൽ വരും. യോഗ്യത: ബിരുദം. ബി.ടെക്, ബിഎസ്‌സി നഴ്സിങ് ബിരുദധാരികൾക്കും അപേക്ഷിക്കാം. അവസാനവർഷ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവില്ല.  

പ്രായപരിധി: 18–36 വയസ്സ് (2018 ജനുവരി 1 അടിസ്ഥാനമാക്കി). ഒബിസിക്കു മൂന്നും പട്ടികവിഭാഗങ്ങൾക്ക് അഞ്ചും വർഷം ഇളവ്. 

പിഎസ്‌സി വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയശേഷം അപേക്ഷിക്കുക. 

ശമ്പള സ്കെയിൽ:27,800 – 59,400 രൂപ. തുടക്കത്തിലെ ശമ്പളം 34,370 രൂപ. പങ്കാളിത്ത പെൻഷൻ ഫണ്ടിലേക്കു  ബേസിക്, ഡിഎ എന്നിവ കൂട്ടിയ തുകയുടെ 10 % (3197 രൂപ) കുറവ് ചെയ്യും. 

പരീക്ഷ 6 മാസത്തിനകം‌

ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്ടീവ് പരീക്ഷ 6 മാസത്തിനകം നടക്കും.  സിലബസിൽ 10 വിഷയങ്ങൾ– ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, മെന്റൽ എബിലിറ്റി/ ടെസ്റ്റ് ഓഫ് റീസണിങ്, ജനറൽ സയൻസ്, കറന്റ് അഫയേഴ്സ്, ഇന്ത്യ– പൊതുവിവരങ്ങൾ, കേരള– പൊതുവിവരങ്ങൾ, ഭരണഘടന, ജനറൽ ഇംഗ്ലിഷ്, ഭാഷ, സൈബർ നിയമങ്ങൾ. 

ഒാരോ വിഷയത്തിൽ നിന്നും 10 വീതം ചോദ്യങ്ങൾ. മലയാള ഭാഷയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ ഉണ്ടാകും. ഭാഷാന്യൂനപക്ഷങ്ങളിലുള്ളവർക്ക് ഈ ചോദ്യങ്ങൾ തമിഴ്/കന്നഡ ഭാഷകളിൽ ലഭിക്കും.

Job Tips >>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.