Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീൻദയാൽ പോർട്ട് ട്രസ്‌റ്റിൽ 225 അപ്രന്റിസ്

deendayal-port

ദീൻദയാൽ പോർട്ട് ട്രസ്‌റ്റിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റിസ് ട്രെയിനി  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 225 ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം. ഒാൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 26.

ട്രേഡ്/വിഭാഗം, യോഗ്യത, സ്റ്റൈപ്പൻഡ് എന്നിവ ചുവടെ.

ഐടിഐ വിഭാഗം-

ഫിറ്റർ, ഡ്രാഫ്റ്റ്സ്മാൻ(സിവിൽ), മെക്കാനിക്ക് (ഡീസൽ), ഇലക്ട്രീഷ്യൻ, വയർമാൻ, ടർണർ, വെൽഡർ(ഗ്യാസ് ആൻഡ് ഇലക്ട്രിക്), റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്: അനുബന്ധ ട്രേഡിൽ ഐടിഐ(എൻസിവിടി/എസ്‌സിവിടി)

കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്: അനുബന്ധ ട്രേഡിൽ ഐടിഐ(എസ്‌സിവിടി)

പ്രോഗ്രാമിങ്  ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്: അനുബന്ധ ട്രേഡിൽ ഐടിഐ(എൻസിവിടി), 

ഒരു വർഷത്തെ ഐടിഐ കോഴ്സ് പൂർത്തിയാക്കിയവർക്ക് പ്രതിദിനം 350 രൂപ, രണ്ട്  വർഷത്തെ ഐടിഐ കോഴ്സ് പൂർത്തിയാക്കിയവർക്ക് പ്രതിദിനം 393 രൂപ

ഡിപ്ലോമ എൻജിനീയറിങ്:-

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/സിവിൽ/ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ റഗുലർ എൻജിനീയറിങ് ഡിപ്ലോമ, 7313 രൂപ

എൻജിനീയറിങ് ബിരുദം:-

മെക്കാനിക്കൽ,  ഇലക്ട്രിക്കൽ,  സിവിൽ, ഇൻഫർമേഷൻ ടെക്നോളജി: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ/ഇൻഫർമേഷൻ ടെക്നോളജിയിൽ   റഗുലർ എൻജിനീയറിങ്  ബിരുദം, 10476 രൂപ.

പ്രായം: 28 വയസിൽ താഴെ. 2018 സെപ്റ്റംബർ 30 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അപ്രന്റിഷിപ്പിനു അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ മുൻപ് പരിശീലനം നേടിയവരോ അതേ ട്രേഡിൽ ജോലി ചെയ്തവരോ ആകാൻ പാടില്ല. 

ഐടിഐ അപ്രന്റിഷിപ്പിന് അപേക്ഷിക്കുന്നവർ 2013 നോ അതിനു ശേഷമോ, എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ അപേക്ഷകർ 2016 നോ  ശേഷമോ യോഗ്യത നേടിയവരാകണം. 

ഐടിഐ ട്രേഡിലേക്കു അപേക്ഷിക്കുന്നവർ അപേക്ഷിക്കുന്നതിനു മുൻപ് www.apprenticeship.gov.in എന്ന പോർട്ടലിലും എൻജിനീയറിങ്  ബിരുദം/ ഡിപ്ലോമ അപ്രന്റിഷിപ്പിനു അപേക്ഷിക്കുന്നവർ www.deendayalport.gov.in എന്ന വെബ് പോർട്ടലിലും റജിസ്റ്റർ ചെയ്ത് ഒാൺലൈനായി അപേക്ഷിക്കണം.  

വിശദവിവരങ്ങൾക്ക്: www.deendayalport.gov.in 

Job Tips >>