Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് വകുപ്പിൽ 200 കോസ്റ്റൽ വാർഡൻ

kerala-police

കേരളത്തിലെ തീരദേശത്ത് വസിക്കുന്ന മത്സ്യത്തൊഴിലാളി യുവാക്കളില്‍ നിന്ന് 200 പേരെ 14 തീരദേശ പൊലീസ് സ്‌റ്റേഷനുകളില്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരായി നിയമിക്കുന്നു. കരാര്‍ നിയമനമാണ്. ഉദ്യോഗാർഥികൾക്ക് മാതൃ ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.  ജില്ല, പൊലീസ് സ്റ്റേഷൻ, ഒഴിവ് എന്നിവ ഇതോടൊപ്പം പട്ടികയിൽ.

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായവര്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയ്ക്ക് വെയ്‌റ്റേജ് മാര്‍ക്ക് ഉണ്ടായിരിക്കും. 

പ്രായം: 2018 ജനുവരി ഒന്നിന് 18–58 വയസ്. പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ശാരീരിക യോഗ്യത:

പുരുഷന്‍മാര്‍ക്ക് കുറഞ്ഞത് 160 സെന്റീമീറ്ററും സ്ത്രീകള്‍ക്ക് കുറഞ്ഞത് 150 സെന്റിമീറ്ററും  ഉയരമുണ്ടായിരിക്കണം.  

കാഴ്ച ശക്തി: 

ദൂര കാഴ്ച: വലത് കണ്ണ് 6/6 സ്നെല്ലൻ, ഇടത് കണ്ണ്: 6/6 സ്നെല്ലൻ, 

സമീപ കാഴ്ച: വലത് കണ്ണ് 0.5 സ്നെല്ലൻ, ഇടത് കണ്ണ്: 0.5സ്നെല്ലൻ,.

ഒാരോ കണ്ണിനും പൂർണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം. വർണാന്ധത, കോങ്കണ്ണ്  അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളകളുടെയോ മറ്റ് അനാരോഗ്യകരമായിട്ടുള്ള അവസ്ഥ അയോഗ്യതയായി കണക്കാക്കും.

മുട്ട് തട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കോമ്പല്ല്/മുൻ പല്ല്, ഉന്തിയ പല്ലുകൾ കേൾവിയിലും സംസാരത്തിലും ഉള്ള കുറവുകൾ മറ്റ് ശാരീരിക ന്യൂനതകൾ ഉള്ളവർ നിയമനത്തിന് യോഗ്യരല്ല. കടലില്‍ നീന്താനുള്ള കഴിവ് നിര്‍ബന്ധ യോഗ്യതയാണ്. 

ശമ്പളം: 18,900 രൂപ.

തിരഞ്ഞെടുപ്പ്: 

പ്രാഥമിക പരീക്ഷ നിർബന്ധമായും പാസായിരിക്കണം. പ്രാഥമിക പരീക്ഷ പാസാകുന്നവർ നാഷനൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിൽ വൺ സ്റ്റാർ നിലവാരത്തിലുള്ള ഏഴെണ്ണത്തിൽ ഏതെങ്കിലും അഞ്ചെണ്ണത്തിൽ യോഗ്യത നേടിയിരിക്കണം. ഇനങ്ങൾ പട്ടികയിൽ നൽകിയിട്ടുണ്ട്. തുടർന്ന് വൈദ്യ പരിശോധന ഉണ്ടാകും. 

അപേക്ഷിക്കേണ്ട വിധം: അപേക്ഷാഫോം മാതൃക www.keralapolice.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അതതു ജില്ലാ പൊലീസ് മേധാവിമാർക്ക് നവംബർ 15 വൈകുന്നേരം അഞ്ചു മണിക്കു മുൻപായി നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കുക.

പ്രായം

വിദ്യാഭ്യാസ യോഗ്യത (എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, പിജി മറ്റുള്ളവ).

ഫിഷർമെൻ സർട്ടിഫിക്കറ്റ്

നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

റേഷൻ കാർഡ്

സ്വഭാവ സർട്ടിഫിക്കറ്റ്

ഇലക്ഷൻ ഐഡി/ആധാർ കാർഡ്/പാസ്പോർട്ട്

അപേക്ഷകർ അതതു ജില്ലാ കേന്ദ്രങ്ങളിൽ മേൽപ്പറഞ്ഞ  ദിവസത്തിൽ രാവിലെ ഏഴിന് പ്രസ്തുത രേഖകളുടെ അസലുകൾ സഹിതം നേരിട്ട് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.keralapolice.gov.in 

Job Tips >>