Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഎസ്എം വരുമ്പോൾ രണ്ടു മൂല്യനിർണയം

psc

വിവരണാത്മക പരീക്ഷകൾക്ക് ഓൺ സ്ക്രീൻ മാർക്കിങ്(ഒഎസ്എം) നടപ്പാക്കുമ്പോൾ രണ്ടു തവണ മൂല്യനിർണയം നടത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു. പിഎസ്‌സിയുടെ ഓൺലൈൻ പരീക്ഷകൾ സംസ്ഥാനത്തൊട്ടാകെയുള്ള 32 എൻജിനീയറിങ്് കോളേജുകളിൽ കൂടി നടത്തും.

ഒഎസ്എം നടപ്പാക്കുന്നതോടെ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തു കംപ്യൂട്ടർ സ്ക്രീനിൽ ലഭ്യമാക്കിയ ശേഷമായിരിക്കും മൂല്യനിർണയം. ഒരു ഉത്തരക്കടലാസിലെ വ്യത്യസ്ത വിഷയങ്ങൾ ആ വിഷയങ്ങളിൽ വിദഗ്ധരായ വ്യത്യസ്ത ആളുകളായിരിക്കും മൂല്യനിർണയം നടത്തുക. ഓരോ ഉത്തരവും രണ്ടു തവണ മൂല്യനിർണയം നടത്തുന്നതിനാൽ പുനർ മൂല്യനിർണയം ഇല്ല. സൂക്ഷ്മ പരിശോധന മാത്രമേ ഉണ്ടാവൂ. അടുത്ത മാസം മുതലാണ് ഒഎസ്എം നടപ്പാക്കുക. ഒഎസ്എം മൂല്യനിർണയ കേന്ദ്രങ്ങൾ, ചുമതലയുള്ള ഉദ്യോഗസ്ഥർ, നടപ്പാക്കേണ്ട പരീക്ഷകൾ എന്നിവ പിഎസ്‌സി യോഗം തീരുമാനിച്ചു.

ഹാന്റക്സിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക് മെക്കാനിക്),ഹെൽത്ത് സർവീസസിൽ അസിസ്റ്റന്റ്് സർജൻ/ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ (ഒബിസി) തസ്തികകളിലേക്കുള്ള ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ്, കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ ടൈം കീപ്പർ (മുസ്‌ലിം) തസ്തികകളിലേക്ക് അഭിമുഖം നടത്തും.

പരീക്ഷാ കേന്ദ്രങ്ങളായി എൻജി. കോളജുകൾ

നിലവിലുള്ള നാല് കേന്ദ്രങ്ങൾക്കു പുറമേയായിരിക്കും എൻജിനിയറിങ് കോളജുകളിലെ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ. ഈ കോളജുകളിലെ കംപ്യൂട്ടറുകളും ഇന്റർനെറ്റ് സംവിധാനവും പരീക്ഷയ്ക്ക് ഉപയോഗിക്കുമെങ്കിലും രഹസ്യ സ്വഭാവം നിലനിർത്തുന്നതിനായി പിഎസ്‌‌സിയുടെ സ്വന്തം കംപ്യൂട്ടർ സംവിധാനം ഉപയോഗിച്ചായിരിക്കും ചോദ്യങ്ങൾ ഡൗൺലോ‍ഡ് ചെയ്യുക.

Job Tips >>