Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെൽക്കിൽ 42 ട്രെയിനി

telk

ട്രാൻസ്ഫോമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ ഒാപ്പറേറ്റർ ഗ്രേഡ് III ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 42 ഒഴിവുകളുണ്ട്. ഒാൺലൈൻ മുഖേന അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 21. 
ഒഴിവ്: ഫിറ്റർ–16, ഇലക്ട്രീഷ്യൻ–16, വെൽഡ‍ർ–അഞ്ച്, മെഷിനിസ്റ്റ്–അ‍ഞ്ച്.

യോഗ്യത: എസ്എസ്എൽസി/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി (ഐടിഐ/ഐടിസി) സർട്ടിഫിക്കറ്റ്.

പ്രായം(01.01.2018ന്): 35 വയസു കവിയരുത്. 

പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർ, വിമുക്തഭടൻ എന്നിവർക്കു ചട്ടപ്രകാരം വയസിളവു ലഭിക്കും.

സ്‌റ്റൈപൻഡ്: ആദ്യ വർഷം 11,000 രൂപ, രണ്ടാം വർഷം 12,100 രൂപ.  പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു 9690–21240 രൂപ നിരക്കിൽ ശമ്പളം ലഭിക്കും.

അപേക്ഷാഫീസ്: 200 രൂപ. 

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ഫീസു വേണ്ട. 24 മാസമാണു പരിശീലനം. ഷിഫ്‌റ്റടിസ്‌ഥാനത്തിൽ ജോലി ചെയ്യണം.

വിശദവിവരങ്ങൾക്ക്: www.cmdkerala.net


Job Tips >>