Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനീയറിങ് കഴിഞ്ഞ് കരസേനയിൽ

INDIAN-ARMY-LOGO

എൻജിനീയറിങ് ബിരുദധാരികൾക്കു കരസേനയിൽ അവസരം. അവിവാഹിത പുരുഷന്മാരായിരിക്കണം.  2019 ജൂലൈയിൽ ആരംഭിക്കുന്ന ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി 40 ഒഴിവുകളുണ്ട്. ഡെറാഡൂണിലെ മിലിട്ടറി അക്കാദമിയിൽ ഒരു വർഷമാണു പരിശീലനം. തുടർന്ന് ലഫ്‌റ്റനന്റ് റാങ്കിൽ സ്ഥിരം കമ്മിഷൻ. 

അവസാന തീയതി: നവംബർ 28

www.joinindianarmy.nic.in 

ഒഴിവുകൾ: സിവിൽ (10), ആർക്കിടെക്ടർ (1), മെക്കാനിക്കൽ (4), ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് (5), കംപ്യൂട്ടർ സയൻസ് / ഐടി (6), ഇലക്ട്രോണിക്സ് & ടെലികോം / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ (7), ഇലക്ട്രോണിക്സ് (2), മെറ്റലർജിക്കൽ (2), ഇലക്ട്രോണിക്സ് & ഇൻട്രമെന്റേഷൻ (2), മൈക്രോ ഇലക്ട്രോണിക്സ് & മൈക്രോവേവ് (1)

യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ബിടെക്; അവസാനവർഷ വിദ്യാർഥികളെങ്കിൽ പരിശീലനം ആരംഭിച്ചു 12 ആഴ്‌ചകൾക്കകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

പ്രായം: 20 –27 (1992 ജൂലൈ രണ്ടിനും 1999 ജൂലൈ ഒന്നിനുമിടയ്ക്കു ജനിച്ചവരാകണം; രണ്ടു തീയതിയും ഉൾപ്പെടെ)

തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്‌റ്റ് ചെയ്യുന്നവർക്ക് എസ്‌എസ്‌ബി ഇന്റർവ്യൂ. വൈദ്യപരിശോധനയുമുണ്ടാകും. 

ശ്രദ്ധിക്കാൻ

ഓൺലൈൻ അപേക്ഷ സമർപ്പിച്ചാൽ റോൾ നമ്പർ ലഭിക്കും. നിർദേശങ്ങൾക്കനുസരിച്ച് അപേക്ഷ  സേവ് ചെയ്‌ത് പിഡിഎഫ് ആക്കിയ ശേഷം ഓൺലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം.  ഇതിൽ ഒന്നിൽ സ്വയം  സാക്ഷ്യപ്പെടുത്തി  പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം. പ്രിന്റ് ഔട്ടിൽ നിശ്‌ചിത സ്‌ഥാനത്ത് ഒപ്പിടണം. സിലക്‌ഷൻ സെന്ററിൽ ഇത് ആവശ്യമായ രേഖകൾ സഹിതം ഹാജരാക്കണം.

Job Tips >>