Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവകലാശാല അസിസ്റ്റന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

success

സർവകലാശാല അസിസ്റ്റന്റ് ഉൾപ്പെടെ 17 തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19 രാത്രി 12 വരെ.  ഇതു രണ്ടാം തവണയാണ് സർവകലാശാല അസിസ്റ്റന്റ്  തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. 

യോഗ്യത: ബിരുദം. ബി.ടെക്, ബിഎസ്‌സി നഴ്സിങ് ബിരുദധാരികൾക്കും അപേക്ഷിക്കാം. അവസാനവർഷ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവില്ല.

പ്രായപരിധി  18–36. ഉദ്യോഗാർഥികൾ 02–01–1982നും 01–01–2000നും ഇടയിൽ ജനിച്ചവരായിരിക്കണം. ഒബിസിക്കു മൂന്നും പട്ടികവിഭാഗങ്ങൾക്ക് അഞ്ചും വർഷം ഇളവ്.

കഴിഞ്ഞ തവണ 5,41,823 പേരാണ് ഈ തസ്തികയിൽ  അപേക്ഷ നൽകിയിരുന്നത്. ഇത്തവണ അപേക്ഷകർ  ആറു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴി‍ഞ്ഞ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലെ റാങ്ക് ലിസ്റ്റിൽ ഇതുവരെ 1829 പേർക്കു നിയമനശുപാർശ ലഭിച്ചു. അടുത്ത വർഷം ഓഗസ്റ്റ് 9 വരെയാണ് ഈ ലിസ്റ്റിന്റെ കാലാവധി. പുതിയ ലിസ്റ്റ് തൊട്ടുപിറ്റേന്നു നിലവിൽ വരും. 

ശമ്പള സ്കെയിൽ: 27,800 – 59,400 രൂപ. തുടക്കത്തിലെ ശമ്പളം 34,370 രൂപ. പങ്കാളിത്ത പെൻഷൻ ഫണ്ടിലേക്കു  ബേസിക്, ഡിഎ എന്നിവ കൂട്ടിയ തുകയുടെ 10 % (3197 രൂപ) കുറവ് ചെയ്യും. 

പരീക്ഷ 6 മാസത്തിനകം

ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്ടീവ് പരീക്ഷ 6 മാസത്തിനകം നടക്കും.  സിലബസിൽ 10 വിഷയങ്ങൾ– ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, മെന്റൽ എബിലിറ്റി/ ടെസ്റ്റ് ഓഫ് റീസണിങ്, ജനറൽ സയൻസ്, കറന്റ് അഫയേഴ്സ്, ഇന്ത്യ– പൊതുവിവരങ്ങൾ, കേരള– പൊതുവിവരങ്ങൾ, ഭരണഘടന, ജനറൽ ഇംഗ്ലിഷ്, ഭാഷ, സൈബർ നിയമങ്ങൾ. 

ഒാരോ വിഷയത്തിൽ നിന്നും 10 വീതം ചോദ്യങ്ങൾ. മലയാള ഭാഷയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ ഉണ്ടാകും. ഭാഷാന്യൂനപക്ഷങ്ങളിലുള്ളവർക്ക് ഈ ചോദ്യങ്ങൾ തമിഴ്/കന്നഡ ഭാഷകളിൽ ലഭിക്കും.

സർവകലാശാല അസിസ്റ്റന്റിനൊപ്പം വിജ്ഞാപനം പ്രസിദ്ധീകരിച്ച പ്രധാന തസ്തികകൾ ഇനി പറയുന്നു. ഹോമിയോപ്പതിയിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്,  ഇന്ത്യൻ സിസ്റ്റംസ് ഒാഫ് മെഡിസിനിൽ മെഡിക്കൽ ഒാഫിസർ (നേത്ര), ആരോഗ്യ വകുപ്പിൽ ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് രണ്ട്, വ്യ‌വസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ സിവിൽ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പ്രോസ്തറ്റിക് ആൻഡ് ഒാർത്തോട്ടിക്ക് എൻജിനീയർ, വിവിധ വകുപ്പുകളിൽ എൽഡിസി (സ്പെറി. എസ്‌സി/എസ്ടി), ഡെയറി എക്സ്ടെൻഷൻ ഒാഫിസർ (എൻസിഎ), എച്ച്എസ്എസ്ടി അറബിക്, മാത്‌സ്– ജൂനിയർ (എൻസിഎ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡന്റൽ സർജൻ (എൻസിഎ), ലിഫ്റ്റ് മെക്കാനിക് (എൻസിഎ), കമ്പനി/കോർപറേഷൻ/ബോർഡ് ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എൻസിഎ), ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (എൻസിഎ), ആയുർവേദ ഫാർമസിസ്റ്റ് (എൻസിഎ), ഹോമിയോ ഫാർമസിസ്റ്റ് (എൻസിഎ).  വിജ്ഞാപനങ്ങൾ അടുത്ത ലക്കം തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും. 

പിഎസ്‌സി പരീക്ഷയ്ക്ക് ഒരുങ്ങാം