Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

RBI: 270 സെക്യൂരിറ്റി ഗാർഡ്

Reserve Bank of India

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സെക്യൂരിറ്റി ഗാർഡ് തസ്‌തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു. വിവിധ ഓഫിസുകളിലായി 270 ഒഴിവുകളാണുള്ളത്. തിരുവനന്തപുരത്തു 20 ഒഴിവുകളുണ്ട്. വിമുക്തഭടൻമാർക്കാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.

ശമ്പളം: 10,940– 23,700 രൂപ 

യോഗ്യത: സ്റ്റേറ്റ് എജ്യുക്കേഷൻ ബോർഡ് അംഗീകരിച്ച പത്താം ക്ലാസ് (എസ്എസ്‌സി/ മെട്രിക്കുലേഷൻ) ജയം അല്ലെങ്കിൽ തത്തുല്യം. വിമുക്തഭടൻമാരുടെ യോഗ്യത സംബന്ധിച്ച വ്യവസ്ഥകൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. അപേക്ഷിക്കുന്ന പ്രാദേശിക ഓഫിസിനു ബാധകമായ പരിധിയിൽ താമസിക്കുന്നവരാകണം അപേക്ഷകർ (തിരുവനന്തപുരത്തെ ഒഴിവുകളിലേയ്ക്ക് കേരളത്തിൽ നിന്നുള്ളവരെയും ലക്ഷദ്വീപ് നിവാസികളെയും പരിഗണിക്കും). ബിരുദമോ ഉയർന്ന യോഗ്യതയോ ഉള്ളവർ അപേക്ഷിക്കേണ്ട. എന്നാൽ ഗ്രാജുവേറ്റ് ആയി പരിഗണിക്കപ്പെടുന്ന 15 വർഷക്കാലം സർവീസുള്ള, മെട്രിക്കുലേറ്റ് വിമുക്തഭടൻമാർക്ക് അപേക്ഷിക്കുന്നതിനു തടസമില്ല. മിലിട്ടറിയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കൈകാര്യം ചെയ്തു പരിചയമുള്ളവരാകണം അപേക്ഷകർ. 

പ്രായം: 2018 നവംബർ ഒന്നിന് 25 കവിയരുത് (ഒബിസിക്ക് മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും). എന്നാൽ ഇതു കൂടാതെ സായുധസേനയിലെ സേവനകാലയളവിനനുസരിച്ച് ഉയർന്ന പ്രായത്തിൽ പരമാവധി 45 വയസ് വരെ ഇളവ് ലഭിക്കും (സംവരണവിഭാഗക്കാർക്കുള്ള ഇളവ് ഉൾപ്പെടെ).ഇളവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വിജ്‌ഞാപനം കാണുക.

അംഗപരിമിതരും മെഡിക്കലി അൺഫിറ്റ് ആയി പ്രഖ്യാപിക്കപ്പെട്ടവരും അപേക്ഷിക്കേണ്ടതില്ല. സെക്യൂരിറ്റി ഗാർഡ് നിയമനം നേടുന്നവർ നിർവഹിക്കേണ്ട ചുമതലകൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.  

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് തുടങ്ങിയവയുടെ അടിസ്‌ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്‌ക്ക് ഒബ്‌ജക്‌ടീവ് (ഓൺലൈൻ) മാതൃകയിലുള്ള ചോദ്യങ്ങളാകും. ഡിസംബർ അല്ലെങ്കിൽ ജനുവരിയിൽ ഓൺലൈൻ പരീക്ഷ നടത്തും.  ജനറൽ ഇംഗ്ലിഷ്, ടെസ്റ്റ് ഓഫ് റീസണിങ്, ന്യൂമെറിക്കൽ എബിലിറ്റി എന്നീ വിഭാഗങ്ങളിൽ നിന്നായി ചോദ്യങ്ങളുണ്ടാകും. 80 മിനിട്ട് ദൈർഘ്യമുള്ളതാണ് പരീക്ഷ. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. 

അപേക്ഷിക്കേണ്ട വിധം:  www.rbi.org.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തണം. ഇന്റിമേഷൻ ചാർജായി 50 രൂപ അടയ്ക്കണം.  ഡെബിറ്റ് കാർഡ് (റൂപേ, വിസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ പേയ്മെന്റ് നടത്താം.  സ്റ്റാഫ് അപേക്ഷകർക്കു ഇന്റിമേഷൻ ചാർജില്ല. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷിക്കുന്നതിനു മുൻപ് ഫീസ് ഉൾപ്പെടെയുള്ള വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനം കാണുക.

Job Tips >>