Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഷനൽ ഇൻഷുറൻസിൽ 150 അക്കൗണ്ട്സ് അപ്രന്റിസ്

national-insurance-company

പൊതുമേഖലയിലുള്ള  നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ  അക്കൗണ്ട്സ് അപ്രന്റിസ്  തസ്‌തികയിൽ അവസരം. 150 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ‌നവംബർ 27.

രണ്ടു വർഷമാണ് അപ്രന്റിസ് കാലാവധി(ഫുൾടൈം). ഇതു നീട്ടിക്കിട്ടാനും സാധ്യതയുണ്ട്. സംസ്ഥാനാടിസ്ഥാനത്തിലാണ് ഒഴിവ്. കേരളത്തിൽ നാല്  ഒഴിവുകളുണ്ട്. 

യോഗ്യത:   കൊമേഴ്സ് വിഷയത്തിൽ കുറഞ്ഞത് 60 % മാർക്കോടെ (പട്ടികവിഭാഗത്തിനു 55 % മതി)  ബിരുദം.  കൂടാതെ

ഐസിഎഐ ചാർട്ടേഡ് അക്കൗണ്ടൻസി ഇന്റർ മീഡിയറ്റ് യോഗ്യത

അല്ലെങ്കിൽ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി ഇന്റർ മീഡിയറ്റ് യോഗ്യത

അല്ലെങ്കിൽ 

എംബിഎ (ഫിനാൻസ്) യോഗ്യത 

അല്ലെങ്കിൽ 

കൊമേഴ്സ് വിഷയത്തിൽ കുറഞ്ഞത് മൊത്തം 60 % മാർക്കോടെ (പട്ടികവിഭാഗത്തിനു 55 % മതി)   ബിരുദാനന്തര ബിരുദം.

2018 നവംബർ ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. 

പ്രായം: 2018 നവംബർ ഒന്നിന് 21– 27 വയസ്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്ക്കു മൂന്നും വികലാംഗർക്ക് അഞ്ചും വർഷം ഇളവ് ലഭിക്കും. 

സ്റ്റൈപ്പൻഡ്: ആദ്യ വർഷം 25,000 രൂപയും രണ്ടാം വർഷം 30,000 രൂപയുമാണു സ്റ്റൈപ്പൻഡ്. 

തിരഞ്ഞെടുപ്പ്:  ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ  അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഡിസംബർ/ജനുവരിയിൽ പരീക്ഷ നടത്തും. മൂന്നു മണിക്കൂറാണു പരീക്ഷയുടെ ദൈർഘ്യം. ചോദ്യങ്ങൾ ഒബ്ജെക്ടീവ് മാതൃകയിലാണ്. ജനറൽ അക്കൗണ്ടിങ് പ്രിൻസിപ്പിൾസ്, ഇംഗ്ലിഷ് ലാംഗ്വേജ്, ജനറൽ അവയർനെസ് ആൻഡ് റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ നോളജ് എന്നീ വിഷയങ്ങളിലാണു പരീക്ഷ.  കേരളത്തിൽ എറണാകുളം, കൊല്ലം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാകും. 

അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗത്തിനും വികലാംഗർക്കും 100 രൂപ മതി.  ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഡെബിറ്റ് കാർഡ് (രുപേ/വിസാ/മാസ്‌റ്റർ കാർഡ്/ മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്,  കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നീ രീതികളിലൂടെ ഓൺലൈനായി ഫീസ് അടയ്‌ക്കണം. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം: www.nationalinsuranceindia.nic.co.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. 

Job Tips >>