Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

19 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം

psc

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ്, ഇന്ത്യൻ സിസ്റ്റംസ് ഒാഫ് മെഡിസിനിൽ മെഡിക്കൽ ഒാഫിസർ (നേത്ര), മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ പ്രോസ്തറ്റിക് ആൻഡ് ഒാർത്തോട്ടിക് എൻജിനീയർ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ സിവിൽ), ആരോഗ്യ വകുപ്പിൽ 18 ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് രണ്ട് തുടങ്ങി 19 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അഞ്ച് തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റ്. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, ഹോമിയോ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് എന്നീ  രണ്ട് തസ്തികകളിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്. ക്ഷീരവികസന വകുപ്പിൽ ഡയറി എക്സ്ടെൻഷൻ ഒാഫിസർ, ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് തുടങ്ങി 12 തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 14–11–2018. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 19 രാത്രി 12 വരെ. ചില പ്രധാന തസ്തികകൾ ചുവടെ.  വെബ്സൈറ്റ്: www.keralapsc.gov.in

ജനറൽ റിക്രൂട്മെന്റ് (സംസ്ഥാനതലം)

മെഡിക്കൽ ഓഫിസർ (നേത്ര) 

ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ 

കാറ്റഗറി നമ്പർ: 213/2018

വകുപ്പ് : ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ

ഉദ്യോഗപ്പേര് : മെഡിക്കൽ ഓഫിസർ (നേത്ര)

ശമ്പളം :  39,500 – 83,000/–

ഒഴിവ് : 02 (രണ്ട്)

പ്രോസ്തെറ്റിക്ക് & ഓർത്തോട്ടിക്ക് എൻജിനീയർ 

മെഡിക്കൽ വിദ്യാഭ്യാസ സർവീസ് 

കാറ്റഗറി നമ്പർ: 214/2018

വകുപ്പ് : മെഡിക്കൽ വിദ്യാഭ്യാസ സർവീസ്

ഉദ്യോഗപ്പേര് : പ്രോസ്തെറ്റിക്ക് & ഓർത്തോട്ടിക്ക് എൻജിനീയർ

ശമ്പളം:  35700 – 75600/–

ഒഴിവ് : 01 (ഒന്ന്)

നിയമനരീതി: നേരിട്ടുള്ള നിയമനം

അസിസ്റ്റന്റ്   

കേരളത്തിലെ സർവകലാശാലകൾ 

കാറ്റഗറി നമ്പർ: 215/2018

വകുപ്പ്: കേരളത്തിലെ സർവകലാശാലകൾ

ഉദ്യോഗപ്പേര്  : അസിസ്റ്റന്റ്

ശമ്പളം:  13,900 - 24,040/- (PR)

ഒഴിവ് : പ്രതീക്ഷിത ഒഴിവുകൾ

നിയമന രീതി : നേരിട്ടുള്ള നിയമനം

ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) 

വ്യാവസായിക പരിശീലനം 

കാറ്റഗറി നമ്പർ: 216/2018

വകുപ്പ്: വ്യാവസായിക പരിശീലനം

ഉദ്യോഗപ്പേര്: ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ)

ശമ്പളം: 26,500 – 56,700/-

ഒഴിവ്: 1( ഒന്ന് )

ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II 

ആരോഗ്യം 

കാറ്റഗറി നമ്പർ:217/2018

വകുപ്പ്: ആരോഗ്യം

ഉദ്യോഗപ്പേര്: ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II

ശമ്പളം :  22200 – 48000/-

ഒഴിവ്: 18 (പതിനെട്ട്).

സ്പെഷൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)

ഫാർമസിസ്റ്റ് ഗ്രേഡ് II (സ്പെഷൽ റിക്രൂട്ട്മെന്റ്  

പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം) 

ഹോമിയോപ്പതി വകുപ്പ് 

കാറ്റഗറി നമ്പർ:218/2018 

വകുപ്പ്: ഹോമിയോപ്പതി വകുപ്പ്

ഉദ്യോഗപ്പേര്: ഫാർമസിസ്റ്റ് ഗ്രേഡ് II

(സ്പെഷ്ൽ റിക്രൂട്ട്മെന്റ് പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)

ശമ്പളം  :  20000 – 45800/-

ഒഴിവ് ജില്ലാടിസ്ഥാനത്തിൽ

എറണാകുളം: 01

ഇടുക്കി: 01

പാലക്കാട്: 01

വയനാട്: 01

ലോവർ ഡിവിഷൻ ക്ലാർക്ക് 

വിവിധ വകുപ്പുകൾ 

കാറ്റഗറി നമ്പർ: 219/2018

(04. 03. 2013 ലെ ജി.ഒ (എം.എസ്) നമ്പർ.120/2013/138)/

ഫിൻ പ്രകാരം ക്ലാർക്ക് എന്ന് പുനഃനാമകരണം ചെയ്യപ്പെട്ടത്. 

പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം)

വകുപ്പ്: വിവിധ വകുപ്പുകൾ

ഉദ്യോഗപ്പേര്: ലോവർ ഡിവിഷൻ ക്ലാർക്ക്

(04.03.2013 ലെ ജി.ഒ (എം.എസ്) നമ്പർ.120/2013/(138)/ഫിൻ പ്രകാരം ക്ലാർക്ക് എന്ന് പുനഃനാമകരണം ചെയ്യപ്പെട്ടത്. (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം)

റവന്യൂവകുപ്പിലെ സംയോജിത തസ്തികയായ ലോവർ ഡിവിഷൻ ക്ലാർക്ക് വില്ലേജ് അസിസ്റ്റന്റ് ഇതിൽപ്പെടും. കേരള മുനിസിപ്പിൽ കോമൺ സർവ്വീസിലെ ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയുടെ ഒഴിവുകളും ഈ വിജ്ഞാപനപ്രകാരം ഓരോ ജില്ലയ്ക്കും തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികളിൽ നിന്നും സമ്മതപത്രം വാങ്ങാതെ തന്നെ നികത്തുന്നതാണ് (നേരിട്ടുള്ള നിയമനത്തിന് മാത്രം).

ശമ്പളം: 19000 – 43600/–

ഒഴിവ്: ജില്ലാടിസ്ഥാനത്തിൽ

കാസർകോട് 01 (One) (SC/ST)

എൻസിഎ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)

ഡെയറി എക്സ്റ്റൻഷൻ ഓഫിസർ 

കേരള ക്ഷീര വികസനം 

കാറ്റഗറി നമ്പർ: 220/2018 

ഒന്നാം എൻസിഎ വിജ്ഞാപനം

വകുപ്പ്: കേരള ക്ഷീര വികസനം

ഉദ്യോഗപ്പേര്: ഡെയറി എക്സ്റ്റൻഷൻ ഓഫീസർ

ശമ്പളം: 39,500-83,000/–

ഒഴിവ്: ധീവര 01 (ഒന്ന്)

ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ 

(ജൂനിയർ) അറബിക് 

കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസം 

കാറ്റഗറി നമ്പർ: 221/2018 – 222/2018 

ഒൻപതാം എൻസിഎ വിജ്ഞാപനം

വകുപ്പ്: ഹയർ സെക്കൻഡറി വിദ്യാഭ്യാസം

ഉദ്യോഗപ്പേര് : ഹയർ സെക്കൻഡറി സ്കൂൾഅധ്യാപകൻ (ജൂനിയർ)

അറബിക്  

ശമ്പളം: 32300- 68700/–

ഒഴിവ് : 

കാറ്റഗറി നമ്പർ : 221/2018 - പട്ടികജാതി - 13 (പതിമൂന്ന്) 

കാറ്റഗറി നമ്പർ : 222/2018 - പട്ടികവർഗ്ഗം 2 (രണ്ട്) 

ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ 

(ജൂനിയർ) മാത്തമാറ്റിക്സ്  

ഹയർ സെക്കൻഡറി വിദ്യാഭ്യാസം 

കാറ്റഗറി നമ്പർ: 223/2018  

ഒന്നാം എൻസിഎ. വിജ്ഞാപനം  

വകുപ്പ്: ഹയർ സെക്കൻഡറി വിദ്യാഭ്യാസം  

ഉദ്യോഗപ്പേര് : ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ (ജൂനിയർ)

മാത്തമാറ്റിക്സ്  

ശമ്പളം: 32300-68700/–

ഒഴിവ് : പട്ടികവർഗം 5 

ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II  

മെഡിക്കൽ വിദ്യാഭ്യാസ സർവീസ് 

കാറ്റഗറി നമ്പർ: 224/2018  

ഒന്നാം എൻസിഎ വിജ്ഞാപനം 

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസസർവീസ്

ഉദ്യോഗപ്പേര് : ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II

ശമ്പളം:  22,200-48,000/–

ഒഴിവ് : ലത്തീൻ കത്തോലിക്ക

ആംഗ്ലോ ഇന്ത്യൻ 1 (ഒന്ന്)

ഡ്രൈവർ കം ഓഫിസ് അറ്റൻഡൻഡ് (എൽ. എം. വി ) സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ /ബോർഡുകൾ/ അതോറിറ്റികൾ/ സൊസൈറ്റികൾ 

കാറ്റഗറി നമ്പർ: 225/2018 

രണ്ടാം എൻസിഎ വിജ്ഞാപനം 

സ്ഥാപനത്തിന്റെ പേര് : സർക്കാർ ഉടമസ്ഥതയിലുള്ള

വിവിധ കമ്പനികൾ/ കോർപ്പറേഷനുകൾ/ ബോർഡുകൾ/അതോറിറ്റികൾ/സൊസൈറ്റികൾ 

ഉദ്യോഗപ്പേര് : ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (എൽ. എം. വി)

ശമ്പളം: ഈ തസ്തികയ്ക്ക് അതത് സ്ഥാപനം നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക് 

ഒഴിവ് : ധീവര 1 (ഒന്ന്) 

ലിഫ്റ്റ് മെക്കാനിക്ക് 

മെഡിക്കൽ വിദ്യാഭ്യാസം  

കാറ്റഗറി നമ്പർ: 226/2018 

ഒന്നാം എൻസിഎവിജ്ഞാപനം 

വകുപ്പ് : മെഡിക്കൽ വിദ്യാഭ്യാസം,

ഉദ്യോഗപ്പേര്  : ലിഫ്റ്റ് മെക്കാനിക് 

ശമ്പളം: 5510-8590/-(PR)

ഒഴിവ് : ഈഴവ/തീയ്യ/ബില്ലവ 01 (ഒന്ന്)

Job Tips >>