Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ESIC: 79 ജൂനിയർ എൻജിനീയർ, ശമ്പളം: 35400 രൂപ

esic

എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ ജൂനിയർ എൻജിനീയർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 79 ഒഴിവുകളുണ്ട്. സിവിൽ, ഇലക്ട്രിക്കൽ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 15

യോഗ്യത: ഡിപ്ലോമ/ബിരുദം(സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്), രണ്ട് വർഷത്തെ പ്രഫഷനൽ പ്രവൃത്തിപരിചയം.

പ്രായം: 30 വയസ് കവിയരുത്. 2018 ഡിസംബർ 16 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. 

ശമ്പളം: 35400 രൂപ.

അപേക്ഷഫീസ്: 500 രൂപ. എസ്‌സി/എസ്‌ടി/ഭിന്നശേഷിക്കാർ/ഡിപാർട്ട്മെന്റ് ഉദ്യോഗാർഥികൾ, വനിതകൾ, വിമുക്‌ത ഭടൻമാർ എന്നിവർക്ക് 250 രൂപ. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയവ മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. വിശദവിവരങ്ങൾക്ക്: www.esic.nic.in

Job Tips >>