Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരലുകൾ സംസാരിക്കുന്നതെന്ത്?

angry

സംസാരത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീകേന്ദ്രങ്ങളുമായി നമ്മുടെ വിരലുകളിലെ നാഡീകേന്ദ്രങ്ങള്‍ക്ക് നേരിട്ടു ബന്ധമുണ്ടത്രെ. അതുകൊണ്ട് നമ്മുടെ പുറത്തുപറയാത്ത ചിന്തകളും മറച്ചു വയ്ക്കപ്പെട്ട പലവിധ വിചാരവികാരങ്ങളും വിരലുകളുടെ ചലനത്തിൽ പ്രതിഫലിക്കുമെന്ന് ഗീവൻസ് അഭിപ്രായപ്പെടുന്നു. വിരലുകളുടെ ചലനങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ മാത്രം ആളുകളുടെ ആന്തരിക സംഘർഷങ്ങൾ, ഉത്കണ്ഠകൾ, സമയാസമയങ്ങളിൽ അവരുടെ പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്ന ഉൾപ്രേരണകൾ തുടങ്ങിയവ ഒരു പരിധിവരെയെങ്കിലും മനസ്സിലാക്കാം.

ചെറുതായുയർത്തിയ വിരലുകൾ
സൂക്ഷ്മ നിരീക്ഷണത്തിലൂടെ മാത്രം ശ്രദ്ധയിൽപ്പെടുന്ന ഒരു ആംഗ്യമാണിത്. അൽപ്പം മുന്നോട്ടാഞ്ഞ് കൈകൾ മേശപ്പുറ ത്തുവച്ച്  താരതമ്യേന നിശ്ചലമായി ഇരിക്കുന്ന അവസ്ഥ യിൽ ചിലർ ചൂണ്ടുവിരലും നടുവിരലും ആദ്യം ചേർത്തുവച്ച ശേഷം പിന്നീട് അൽപ്പം ഉയർത്തുന്നതു കാണാം. ഗ്രൂപ്പ് ചർച്ചകളിലും കൂടിയാലോചനകളിലും മറ്റും പങ്കെടുക്കുന്നവരിലാണ് ഈ ആംഗ്യം അധികവും പ്രകടമാകുക. തങ്ങളുടെ വാദമുഖങ്ങൾ ശരിയാണെന്ന് സ്ഥാപിക്കാനുള്ള ദുർബലമായ വ്യഗ്രതയിൽ നിന്നാണത്രേ ഈ ചേഷ്ട ഉടലെടുക്കുന്നത്. മറ്റൊരു വിധത്തിൽപ്പറഞ്ഞാൽ ഇത്തരം ചേഷ്ടകൾ വാദങ്ങളുടെയോ അതു മുന്നോട്ടു വയ്ക്കുന്നവരുടെ തന്നെയോ ദൗർബല്യത്തെ  പ്രകടമാക്കുന്നു. 

മറ്റു ചില സാഹചര്യങ്ങളിലും ഈ ആംഗ്യം പ്രകടമാകാറുണ്ട്. ഗ്രൂപ്പു ചർച്ചകൾക്കിടയിൽ എന്തെങ്കിലും പറഞ്ഞാൽ കൊള്ളാമെന്ന് ആഗ്രഹം ജനിക്കുമ്പോഴോ പറയുന്നതിനു തൊട്ടുമുമ്പോ ചിലപ്പോൾ ആ ശ്രമം ഉപേക്ഷിക്കേണ്ടിവരു മ്പോഴോ ആളുകൾ മേൽസൂചിപ്പിച്ച വിധം വിരലുകളുയർത്താറുണ്ട്. നേരിയ പേടി, അനിശ്ചിതത്വം, മനസ്സിന്റെ ചാഞ്ചാട്ടം തുടങ്ങിയവ ഇതു പ്രകടമാക്കിയേക്കാം. വാദപ്രതിവാദങ്ങളിൽ ഈ ചേഷ്ട ശ്രദ്ധയിൽപ്പെട്ടാൽ എതിരാളി സമര്‍ഥനെങ്കിൽ അതു മുതലെടുത്ത് മുന്നേറാനിടയുണ്ട് സൂക്ഷിക്കണം. 

വിരലുകൾ പിണച്ചുവയ്ക്കൽ
ശ്രദ്ധയിൽപ്പെടാൻ സാധ്യത വളരെക്കുറവായ ഒരു നോൺ വെർബൽ സൂചനയാണ് ചൂണ്ടുവിരലും നടുവിരലും തമ്മിൽ പിണച്ചുവെയ്ക്കൽ. താൻ പറയുന്നത് സത്യമാണെന്ന് മറ്റുള്ള വരെ ബോധ്യപ്പെടുത്താനുള്ള വ്യഗ്രതയിൽ നിന്നാണത്രേ ഈ സിഗ്നൽ ഉടലെടുക്കുന്നത്. പുറത്തു നിന്നോ ഇതിൽ നിന്നു തന്നെയോ  ഉത്ഭവിക്കുന്ന തിന്മകൾക്കെതിരിലുള്ള ഒരു പ്രതിരോധ ചേഷ്ടയാണ് ഈ മാന്ത്രിക അടയാളമെന്ന് ഫെൽഡ്മാൻ പറയുന്നു.

പിരിമുറുക്കമുള്ള മാനസികാവസ്ഥയിൽ എന്തെങ്കിലും അപേക്ഷകളോ അഭ്യർത്ഥനകളോ നടത്തുന്നവർ തങ്ങളുടെ കാര്യം സാധിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തിന്റെ  സൂചനയായി വിരലുകൾ ചെറുതായി പിണച്ചുവയ്ക്കാൻ സാധ്യതയുണ്ട്. ഈ ചേഷ്ട ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടേക്കാമെങ്കിലും ഏതാനും സെക്കൻഡുകൾ മാത്രമേ നീണ്ടു നില്‍ക്കൂ. 

ചൂണ്ടുവിരലിന്റെ ശക്തി
വലതു കൈയിലെ നാലുവിരലുകളും മടക്കി ചൂണ്ടുവിരല്‍ മാത്രം ഉയർത്തിപ്പിടിക്കുന്നത് ഒട്ടു മിക്ക രാജ്യങ്ങളിലും ശക്തമായ താക്കീതിന്റെയോ മുന്നറിയിപ്പിന്റെയോ സൂചനയാണ്. എതിരാളിയെ പ്രകോപിപ്പിക്കുവാനും ചിലപ്പോൾ മാനസികമായി നിർവീര്യമാക്കാനും ഇതിലും മികച്ച ആംഗ്യങ്ങൾ ശരീരഭാഷയിൽ അധികമില്ലെന്നു പറയാം. 

എന്തെങ്കിലും സാധനങ്ങൾ വെച്ച ഇടം കാണിച്ചു കൊടുക്കാനും വഴി കാണിച്ചു കൊടുക്കാനും മറ്റും തികച്ചും നിർദോഷമായ നിലയിൽ നാം വിരൽ ചൂണ്ടാറുണ്ട്.  ചൂടുപിടിച്ച വാഗ്വാദ ങ്ങൾക്കിടയിൽ എതിരാളിയെ പ്രതീകാത്മകമായി കുത്തിത്തുളയ്ക്കുന്ന കത്തിയെന്നപോലെ വിരൽ ചൂണ്ടുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ ഇതേ രീതിയിലുള്ള വിരൽ ചൂണ്ടല്‍ നേരിയ പുഞ്ചിരിയുടെ അകമ്പടിയോടെയാകുമ്പോൾ അതിനു കുസൃതിത്തരത്തിന്റെ സ്വഭാവം കൈവരുന്നതായിക്കാണാം. 

പ്രസംഗങ്ങളിൽ ഏതെങ്കിലുമൊരു  പ്രത്യേക ആശയം ഊന്നി പ്പറയുന്നതിന്റെ ഭാഗമായി പ്രസംഗകർ ചൂണ്ടുവിരൽ ഉയർത്തി ക്കാണിക്കാറുണ്ട്. ഇത്തരത്തിലുള്ള വിരലുയർത്തലും  ചൂണ്ടലും സദസ്സിനു നേരെയാണെങ്കിൽപ്പോലും അതു ശ്രോതാക്കളിൽ അലോസരമുണ്ടാക്കിക്കൊള്ളണമെന്നില്ല. എന്നിരിക്കിലും സാധാരണ സംഭാഷണവേളകളിലും മറ്റും വിരൽ ചൂണ്ടിയുള്ള സംസാരം ഒഴിവാക്കുന്നതാണ് അ‌ഭികാമ്യം.

ഗോപുരത്തിന്റെ അവസ്ഥകളും മനോഭാവങ്ങളും
പിരമിഡിനോടോ ഗോപുരാഗ്രങ്ങളോടോ (Steeple) സാദൃശ്യമുള്ള വിധം ഇരുകൈപ്പത്തികളുടെയും വിരൽത്തുമ്പുകൾ പരസ്പരം ചേർത്തുവച്ചുള്ള ആംഗ്യത്തിന്റെ മൂന്നവസ്ഥക ളെക്കുറിച്ച് മുൻപ് ലഘുവായി സൂചിപ്പിച്ചിരുന്നത് മറന്നു കാണില്ലല്ലോ. വിവിധ ഗോപുരാവസ്ഥകളെ സ്വതന്ത്രമായി വ്യാഖ്യാനിക്കാമെങ്കിലും അവയ്ക്കു തൊട്ടു മുമ്പും പിമ്പുമുള്ള ജസ്ചറുകൾ ചേർത്തു വായിക്കുമ്പോൾ മാത്രമേ ആളുകളുടെ ശരിയായ മനോഭാവം പിടികിട്ടൂ. പുറകിൽ വരുന്നത് തുറന്ന കൈപ്പത്തി പോലുള്ള പോസിറ്റീവ് ആംഗ്യങ്ങളാണെങ്കിൽ അത് സൗഹാർദ മനോഭാവത്തെയും പിണച്ചുവെച്ച കൈകൾ– കാലുകൾ, അലക്ഷ്യമായി എങ്ങോട്ടെങ്കിലുമുള്ള നോട്ടം തുടങ്ങിയ നെഗറ്റീവ് ആംഗ്യങ്ങളാണെങ്കിൽ പ്രതികൂല മനോഭാവ ത്തെയും സൂചിപ്പിക്കുന്നു. ഈ അവസ്ഥയിൽ പെരുമാറുന്ന ആളുകളുമായി എന്തെങ്കിലും കാര്യസാധ്യത്തിനു വേണ്ടി സംസാരിക്കുമ്പോൾ ഏതെങ്കിലും വിധത്തിലുള്ള പോസിറ്റീവ് ആംഗ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതുവരെ വിഷയം അവതരിപ്പിക്കുന്നതാണ് ഉത്തമം. പ്രതീക്ഷിച്ച പോലുള്ള പോസിറ്റീവ് സിഗ്നലുകൾ പ്രത്യക്ഷപ്പെടാത്തപക്ഷം ചർച്ച മറ്റൊരവസരത്തിലേക്കു മാറ്റി വെയ്ക്കുന്നതായിരിക്കും ബുദ്ധി. കാരണം ഇത്തരക്കാർ ‘No’ എന്നൊരു വാക്കു പറഞ്ഞു കഴി ഞ്ഞാൽപ്പിന്നെ അവരുടെ തീരുമാനം മാറ്റുക വളരെ പ്രയാസ മായിരിക്കും.

പുറമേയ്ക്കു എളുപ്പം പ്രകടമാകാത്ത ഗോപുരാവസ്ഥകളു മുണ്ട്– വിരലുകൾ ചേർത്ത് കൈപ്പത്തികൾ മടിയിൽവെച്ച അവസ്ഥയും നിൽക്കുന്ന അവസ്ഥയിലാണെങ്കിൽ ബെൽറ്റ് ലെവലിന് അൽപ്പം താഴെ വിരൽത്തുമ്പുകൾ ചെറുതായി കോർത്തുവെച്ച അവസ്ഥയും.

വ്യക്തികളുടെ ആത്മവിശ്വാസത്തിന്റെയും താൻപോരിമയു ടെയും തോതളക്കാനുള്ള അളവുകോലായും  ഈ ചേഷ്ടയെ ഉപയോഗപ്പെടുത്താമെന്ന് ശരീരഭാഷാ വിദഗ്ധർ അഭിപ്രായ പ്പെടുന്നു. ഗോപുരാവസ്ഥയിൽ ആളുകൾ കൈകൾ എത്രമാ ത്രം ഉയർത്തിവയ്ക്കുന്നുവോ അത്രമാത്രം ഉയർന്നതായിരിക്കും അവരുടെ ആത്മവിശ്വാസവുമെന്ന്  അവർ പറയുന്നു.

ചിലപ്പോൾ വിരലുകൾ കണ്ണുകളുടെ വിതാനം വരെ ഉയർന്ന് അവയ്ക്കിടയിലൂടെ നോക്കുന്ന അവസ്ഥവരെ എത്തിയേക്കാം. മേലാള–കീഴാള ബന്ധങ്ങളിലാണ് ഇത്രയും ഉയർന്ന ഗോപുരാവസ്ഥകൾ അധികവും പ്രകടമാക്കാറുള്ളത്. 

കടപ്പാട് 
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>