Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കി ബവ്റിജസിൽ വനിതാ നിയമനം; ചരിത്രം രചിച്ച് ബിന്റി

bevco-idukki-lady-staff-binti-joseph മുരിക്കാശേരി പടമുഖത്തെ ബവ്റിജസ് വിൽപനശാലയിൽ ജോലിയിൽ പ്രവേശിക്കുന്ന ബിന്റി ജോസഫ്

ചെറുതോണി ∙ ജില്ലയിൽ ബവ്റിജസ് കോർപറേഷനിൽ ജോലി ചെയ്യുന്ന ആദ്യ വനിതയായി ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശിനിയായ വീട്ടമ്മ ബിന്റി ജോസഫ്. ബവ്റിജസ് കോർപറേഷന്റെ മുരിക്കാശേരി പടമുഖത്തു പ്രവർത്തിക്കുന്ന വിൽപനശാലയിൽ ഷോപ്പ് അസിസ്റ്റന്റ് തസ്തികയിലാണു നിയമനം. പിഎസ്‌സിയുടെ എൽഡിസി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ബിന്റി 1നാണു ജോലിയിൽ പ്രവേശിച്ചത്. 20 ദിവസം പരിശീലനമാണ്. ഏതാനും വർഷങ്ങളായി പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നു. പരീക്ഷ എളുപ്പമായതിനാൽ ജോലി കിട്ടുമെന്നു പ്രതീക്ഷ ഉണ്ടായിരുന്നതായി ബിന്റി പറഞ്ഞു.

3 വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ കിട്ടിയ ആദ്യ ജോലി ബവ്റിജസ് കോർപറേഷനിൽ അയതിൽ പരിഭ്രമമൊന്നും ഇല്ലെന്നു ബിന്റി പറയുന്നു.  കൊച്ചുകരിമ്പനിൽ കർഷകനായ പാറേക്കുടിയിൽ അഭിലാഷിന്റെ ഭാര്യയായ ബിന്റി ആദ്യദിവസം ജോലിക്കെത്തിയതു ഭർത്താവിനും 2 മക്കൾക്കും ഒപ്പമാണ്. 2010ലെ ബവ്റിജസ് കോർപറേഷനിലേക്കുള്ള എൽഡിസി റാങ്ക് പട്ടികയിൽ ഇടം പിടിച്ച ഷൈനി രാജാണു സംസ്ഥാനത്തു ബവ്റിജസ് കോർപറേഷന്റെ ചില്ലറ വിൽപനശാലയിൽ ആദ്യമായി നിയമനം ലഭിച്ച വനിത.

കേരളത്തിലെ വിവിധ വിൽപനശാലകളിൽ വനിത ജീവനക്കാർ എത്തിയെങ്കിലും ഇടുക്കിയിൽ മാത്രം നിയമനം ഉണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.