Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.എസ്.സി പരീക്ഷ, കൺഫർമേഷൻ ഡിസംബർ12 വരെ

psc

ഫെബ്രുവരിയിൽ നടക്കുന്ന ഒഎംആർ/ഒാൺലൈൻ പരീക്ഷകൾക്കു ഡിസംബർ 12 വരെ കൺഫർമേഷൻ നൽകാം. ഉദ്യോഗാർഥികൾ തങ്ങളുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴിയാണ് പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകേണ്ടത്. ഇതിനകം കൺഫർമേഷൻ നൽകാത്തവർക്കു ഹാൾടിക്കറ്റ് ലഭിക്കില്ല. പരീക്ഷ എഴുതാനും കഴിയില്ല. ഇവരുടെ അപേക്ഷകൾ നിരസിക്കപ്പെടും. ഏഴു ലക്ഷത്തിലധികം പേർ എഴുതുന്ന സഹകരണ അപ്പക്സ് സൊസൈറ്റികളിൽ പ്യൂൺ/പ്യൂൺ അറ്റൻഡർ, 2220 പേർ എഴുതുന്ന എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടൻമാർ) ഉൾപ്പെടെയുള്ള പരീക്ഷകൾ ഫെ‌ബ്രുവരിയിൽ നടക്കുന്നുണ്ട്. കൺഫർമേഷൻ നൽകിയവർക്കു പരീക്ഷയ്ക്കു 15 ദിവസം മുൻപു മുതൽ ഹാൾടിക്കറ്റ് ലഭ്യമാക്കും. പരീക്ഷാ ദിവസം വരെ ഇത് ഡൗൺലോഡ് ചെയ്തെടുക്കാം. ഡിസംബർ 12നകം കൺഫർമേഷൻ നൽകേണ്ട തസ്തികകൾ ചുവടെ. 

1. സ്റ്റേഷൻ ഒാഫിസർ (സ്പെറി. എസ്‌സി/എസ്ടി), ഫയർ ആൻഡ് റസ്ക്യൂ സർവീസസ് (കാറ്റഗറി നമ്പർ 591/2017, 592/2017)

2. പ്യൂൺ/പ്യൂൺ അറ്റൻഡർ (ജനറൽ & സൊസൈറ്റി കാറ്റഗറി), അപ്പക്സ് കോ–ഒാപ്പറേറ്റീവ് സൊസൈറ്റികൾ (കാറ്റഗറി നമ്പർ 337/2016, 338/2016)

3. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടൻമാർ), എൻസിസി/സൈനികക്ഷേമം (കാറ്റഗറി നമ്പർ 385/2017)

4. അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) ഗ്രേഡ് രണ്ട്, ഫാർമസ്യൂട്ടിക്കൽസ് കോർപറേഷൻ (കാറ്റഗറി നമ്പർ 025/2018)

5. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (സ്പെറി. എസ്‌സി/എസ്ടി), വിവിധം (കാറ്റഗറി നമ്പർ 553/2015)

6. ജൂനിയർ ഇൻസ്ട്രക്ടർ (ഫുഡ് ബവ്റിജസ്), വ്യവസായ പരിശീലനം (കാറ്റഗറി നമ്പർ 368/2017)

7. ക്ലിനിക്കൽ ഒാഡിയോമെട്രീഷ്യൻ ഗ്രേഡ് രണ്ട്, മെഡിക്കൽ വിദ്യാഭ്യാസം (കാറ്റഗറി നമ്പർ 256/2013)

8. അസിസ്റ്റന്റ് പ്രഫസർ ഇൻ അനാട്ടമി (എൻസിഎ– എസ്‌സി, മുസ്ലിം, വിശ്വകർമ, എസ്ഐയുസി നാടാർ, എസ്ടി, ഒഎക്സ്, ധീവര), മെഡിക്കൽ വിദ്യാഭ്യാസം (കാറ്റഗറി നമ്പർ 135/2018, 136/2018, 137/2018, 138/2018, 139/2018, 140/2018, 141/2018)

9. ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ജേണലിസം– ജൂനിയർ, ഹയർസെക്കൻഡറി വിദ്യാഭ്യാസം (കാറ്റഗറി നമ്പർ 024/2018)

കൺഫർമേഷൻ ഇങ്ങനെ

പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകുന്നതിലേക്ക് ഉദ്യോഗാർഥികൾ ആദ്യം അവരുടെ പ്രൊഫൈലിൽ യൂസർ ഐഡി, പാസ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യണം. ഹോം പേജിലെ dashboard ൽ  കൺഫർമേഷൻ നൽകുന്നതിനുള്ള ബട്ടൺ ഉണ്ടാകും. വിവിധ തസ്തികകളുടെ കൺഫർമേഷൻ നൽകേണ്ട സമയമായിട്ടുണ്ടെങ്കിൽ അവയുടെ എണ്ണം സൂചിപ്പിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ സ്‌ക്രീനിൽ ലഭ്യമാകും. 

psc-1

കൺഫർമേഷൻ നൽകുന്നതിന് Confirmation ബട്ടണിൽ ക്ലിക് ചെയ്യുക. അപ്പോൾ കൺഫർമേഷൻ ചെയ്യേണ്ട തസ്തികകളും അവയുടെ വലതു ഭാഗത്തായി CONFIRM NOW ബട്ടണും ദൃശ്യമാകും.

psc-2

തുടർന്ന് CONFIRM NOW ബട്ടൺ ക്ലിക്ക് ചെയ്യുക

psc-4

ഇവിടെ  കാണുന്ന ഡിക്ലറേഷൻ വായിച്ചുനോക്കി ടിക്ക് രേഖപ്പെടുത്തി Submit Confirmation  ബട്ടൺ ക്ലിക്ക് ചെയ്യുക. 

psc-5

തുടർന്ന് കാണുന്ന OK ബട്ടണും  ക്ലിക്ക് ചെയ്ത്  കൺഫർമേഷൻ പൂർത്തിയാക്കാം

psc-3

കൺഫർമേഷൻ പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക്  എന്നു മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കുമെന്നുള്ള വിവരം ഉടൻ അറിയാം. അന്നു മുതൽ  പരീക്ഷാ തീയതി വരെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. ഫെബ്രുവരി ഒൻപതിനു നടക്കുന്ന അപ്പക്സ് കോ–ഒാപ്പറേറ്റിവ് സൊസൈറ്റികളിൽ  പ്യൂൺ/പ്യൂൺ അറ്റൻഡർ, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടൻമാർ) പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ജനുവരി 25 മുതൽ ലഭിക്കും.