Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂ ഇന്ത്യ അഷ്വറൻസിൽ 312 ഓഫിസർ

new-india-assurance

പൊതുമേഖലയിലുള്ള ന്യൂ ഇന്ത്യ അഷ്വറൻസ്  കമ്പനിയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ തസ്‌തികയിൽ അവസരം. 312 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ‌ഡിസംബർ 26.

 സ്കെയിൽ–1 തസ്തികയിലേയ്ക്കാണ് നിയമനം. ജനറലിസ്‌റ്റ് വിഭാഗത്തിൽ മാത്രം 245 ഒഴിവുകളുണ്ട്. കമ്പനി സെക്രട്ടറി, ലീഗൽ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എന്നീ വിഭാഗങ്ങളിലും അവസരമുണ്ട്. 

ശമ്പളം: 32795–62315 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും.

യോഗ്യത (01–12–2018 ന്):

ജനറലിസ്റ്റ്: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. ഏതെങ്കിലും ഒരെണ്ണം കുറഞ്ഞത് 60 % മാർക്കോടെ യോഗ്യത നേടിയിരിക്കണം. പട്ടികവിഭാഗത്തിനും അംഗപരിമിതർക്കും  55 % മാർക്ക് മതി.

കമ്പനി സെക്രട്ടറി: എസിഎസ്/എഫ്സിഎസ് (ഐസിഎസ്ഐ) യോഗ്യതയും കുറഞ്ഞത് 60 % മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും.

ലീഗൽ: നിയമ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. കുറഞ്ഞത് 60 % മാർക്കോടെ യോഗ്യത നേടിയിരിക്കണം. പട്ടികവിഭാഗത്തിനും അംഗപരിമിതർക്കും  55 % മാർക്ക് മതി.

ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്: ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും (കുറഞ്ഞത് 60 % മാർക്കോടെ യോഗ്യത നേടിയിരിക്കണം. പട്ടികവിഭാഗത്തിനും അംഗപരിമിതർക്കും  55 % മാർക്ക് മതി). 

അല്ലെങ്കിൽ 

കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് യോഗ്യതയും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും (കുറഞ്ഞത് 60 % മാർക്കോടെ യോഗ്യത നേടിയിരിക്കണം. പട്ടികവിഭാഗത്തിനും അംഗപരിമിതർക്കും  55 % മാർക്ക് മതി). 

അല്ലെങ്കിൽ 

എംബിഎ (ഫിനാൻസ്)/ പിജിഡിഎം ഫിനാൻസ് യോഗ്യത (കുറഞ്ഞത് 60 % മാർക്കോടെ യോഗ്യത നേടിയിരിക്കണം. പട്ടികവിഭാഗത്തിനും അംഗപരിമിതർക്കും  55 % മാർക്ക് മതി). 

അല്ലെങ്കിൽ 

എംകോം (കുറഞ്ഞത് 60 % മാർക്കോടെ യോഗ്യത നേടിയിരിക്കണം. പട്ടികവിഭാഗത്തിനും അംഗപരിമിതർക്കും  55 % മാർക്ക് മതി). 

പ്രായം (01–12–2018 ന്): 21– 30 വയസ്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്ക്കു മൂന്നും വികലാംഗർക്ക് 10 വർഷവും ഇളവ്. ഡിപ്പാർട്ട്‌മെന്റൽ അപേക്ഷകർക്കും മറ്റുമുള്ള ഇളവുകൾക്കു വിജ്ഞാപനം കാണുക.

തിരഞ്ഞെടുപ്പ്:  ഓൺലൈൻ എക്‌സാം, ഇന്റർവ്യൂ എന്നിവയുണ്ടാകും. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് ഓൺലൈൻ‌ പരീക്ഷ. ഓൺലൈൻ –ഫേസ് 1 ടെസ്‌റ്റ് ജനുവരി 30 നു നടത്തും. ഒരു മണിക്കൂറാണ് പരീക്ഷ. ചോദ്യങ്ങൾ ഒബ്ജെക്ടീവ് മാതൃകയിലാണ്. ഇംഗ്ലിഷ് ലാംഗ്വേജ്, റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിലാണ് പ്രിലിമിനറി പരീക്ഷ. പരീക്ഷയിലെ വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം പട്ടികയിലുണ്ട്. ഒന്നാം ഘട്ട ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. . പ്രിലിമിനറി പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മാർച്ച് രണ്ടിനു മെയിൻ പരീക്ഷ നടത്തും. 120 മിനിറ്റ് ദൈർഘ്യമുള്ള മെയിൻ പരീക്ഷയിൽ ഒബ്ജെക്ടീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകകളിലുള്ള ചോദ്യങ്ങളുണ്ടാകും. റീസണിങ്, ഇംഗ്ലിഷ് ലാംഗ്വേജ്, ജനറൽ അവയർനെസ്, കംപ്യൂട്ടർ നോളജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽ നിന്നു 200 മാർക്കിന്റെ  ഒബ്ജെക്ടീവ് ചോദ്യങ്ങളാണ് ജനറലിസ്റ്റ് മെയിൻ പരീക്ഷയിലുണ്ടാവുക. കൂടാതെ ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം അളക്കുന്ന ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള മുപ്പതു മാർക്കിനുള്ള ചോദ്യങ്ങളുമുണ്ടാകും. അര മണിക്കൂറാണ് ഡിസ്ക്രിപ്റ്റീവ് പരീക്ഷയുടെ ദൈർഘ്യം. മെയിൻ പരീക്ഷയുടെ ക്രമം ഇതോടൊപ്പം പട്ടികയിൽ. രണ്ടാം ഘട്ട ഓൺലൈൻ പരീക്ഷയ്ക്കു കേരളത്തിൽ കൊച്ചിയിലാണ് കേന്ദ്രം. 

അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗത്തിനും അംഗപരിമിതർക്കും 100 രൂപ മതി.  ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഡെബിറ്റ് കാർഡ് (രുപേ/വിസാ/മാസ്‌റ്റർ കാർഡ്/ മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്,  കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നീ രീതികളിലൂടെ ഓൺലൈനായി ഫീസ് അടയ്‌ക്കണം. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ട്രാൻസാക്‌ഷൻ വിജയകരമായി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ഇ– രസീത് പ്രിന്റെടുക്കണം.  ഫീസ് അടയ്‌ക്കുന്നതിനു മുൻപ്  വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ ശ്രദ്ധിക്കുക. ഈ നിർദേശങ്ങളനുസരിച്ചു മാത്രം ഫീസ് അടയ്‌ക്കുക.

അപേക്ഷിക്കേണ്ട വിധം: www.newindia.co.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ വിലാസം ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്‌തതു വേണ്ടിവരും. ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യുന്നതു സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്‌ഞാപനത്തിലെ നിർദേശങ്ങളും വ്യവസ്‌ഥകളും വായിച്ചു മനസിലാക്കണം.

Job Tips >>