Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേവിയിൽ 3400 സെയിലർ

PHILIPPINES-INDIA-DEFENCE

നേവിയിൽ  സെയിലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) AUG 2019, സെയിലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ്(എഎ) AUG 2019, സെയിലേഴ്‌സ് ഫോർ മെട്രിക് റിക്രൂട്(എംആർ) OCT 2019 ബാച്ചുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. 3400 ഒഴിവുകളുണ്ട്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഉടൻ വിജ്ഞാപനമാകും. ഡിസംബർ 14 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 30.

തസ്തിക, യോഗ്യത എന്നിവ ചുവടെ

സെയിലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ)(ഒഴിവ്-2500): മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ടു ജയം.

കൂടാതെ കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിലേതെങ്കിലുമൊന്ന് ഒരു വിഷയമായി പഠിച്ചിരിക്കണം, 1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ).

സെയിലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ്(എഎ)(ഒഴിവ്-500): കുറഞ്ഞത് മൊത്തം 60% മാർക്കോടെ മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ടു ജയം. കൂടാതെ കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിലേതെങ്കിലുമൊന്ന് ഒരു വിഷയമായി പഠിച്ചിരിക്കണം, 1999 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ).

സെയിലേഴ്‌സ് ഫോർ മെട്രിക് റിക്രൂട്(എംആർ)(ഒഴിവ്-400):- കുക്ക്, സ്‌റ്റ്യുവാർഡ്,  ഹൈജീനിസ്‌റ്റ്: മെട്രിക്കുലേഷന്‍ ജയം, സമാനജോലിയിലുള്ള പരിജ്ഞാനം. 1998 ഒക്ടോബർ ഒന്നിനും 2002 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ).

ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെമീ, തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെമീ വികസിപ്പിക്കാൻ കഴിയണം. ശാരീരികമായും മാനസികമായും നല്ല ആരോഗ്യം വേണം. 

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് എക്സാമിനേഷൻ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

ശാരീരികക്ഷമതാ പരീക്ഷയ്‌ക്ക് ഇനി പറയുന്ന ഇനങ്ങളുണ്ടാകും.

1. ഏഴ് മിനിട്ടിൽ 1.6 കിമീ ഓട്ടം.

2. 20 സ്‌ക്വാറ്റ് അപ്‌സ്.

3.10 പുഷ് അപ്സ്.

പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2019 ആഗസ്റ്റ്/ഒക്ടോബറിൽ ഐഎൻഎസ് ചിൽകയിൽ അടിസ്‌ഥാന പരിശീലനം തുടങ്ങും. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ആദ്യ നിയമനം. പരിശീലനത്തിലെ പ്രകടനം തൃപ്‌തികരമല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും മടക്കി അയയ്‌ക്കാം.  

അപേക്ഷാഫീസ്: 205 രൂപ. പട്ടികവിഭാഗക്കാർക്ക് ഫീസില്ല. വിസ/മാസ്റ്റർ/റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/യുപിഐ എന്നിവ മുഖേന ഒാൺലൈനായി ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഇ–ആപ്ലിക്കേഷൻ സമർപ്പിക്കാം. Log-in ൽ റജിസ്റ്റർ ചെയ്ത് Current Opportunities ലെ Applyയിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക. ബന്ധപ്പെട്ട രേഖകളും, ഫോട്ടോയും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഫോട്ടോയുടെ പശ്‌ചാത്തലം നീല നിറത്തിലായിരിക്കണം.  ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വെബ്സൈറ്റിൽ ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക.

വെബ്‌സൈറ്റ്: www.joinindiannavy.gov.in 

Job Tips >>