Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്ക് ഓഫ് ബറോഡയിൽ 913 ഓഫിസർ

bank-of-baroda

ബാങ്ക് ഓഫ് ബറോഡയിൽ സ്‌പെഷലിസ്‌റ്റ് ഓഫിസർ തസ്‌തികയിൽ അവസരം. വിവിധ വിഭാഗങ്ങളിലായി 913 ഒഴിവുകളിലേയ്‌ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 26.

ജെഎംജിഎസ്– 1 വിഭാഗം തസ്തികയിൽ 702 ഒഴിവുകളുണ്ട്. എംഎംജിഎസ്– 2 വിഭാഗത്തിൽ 191 ഒഴിവുകളും എംഎംജിഎസ്– 3 വിഭാഗത്തിൽ 20 ഒഴിവുകളുമാണുള്ളത്. ഏതെങ്കിലും ഒരു തസ്തികയിലേയ്ക്കു മാത്രം അപേക്ഷിക്കണം. ജോലിപരിചയം ഉള്ളവർക്കാണ് അവസരം. ലീഗൽ, വെൽത്ത് മാനേജ്മെന്റ് സർവീസസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

തസ്തിക തിരിച്ചുള്ള യോഗ്യത ചുരുക്കത്തിൽ ചുവടെ. 

ലീഗൽ (എംഎംജിഎസ്–3): നിയമ ബിരുദം.  

ലീഗൽ (എംഎംജിഎസ്–2): നിയമ ബിരുദം. 

വെൽത്ത് മാനേജ്മെന്റ് സർവീസസ് – സെയിൽസ് (എംഎംജിഎസ്–2): മാർക്കറ്റിങ്, സെയിൽസ്, റീട്ടെയിൽ എന്നിവയിലൊന്നിൽ സ്പെഷലൈസേഷനോടെ ദ്വിവൽസര പോസ്റ്റ് ഗ്രാജുവേഷൻ ബിരുദം (എംബിഎ/ തത്തുല്യം) അല്ലെങ്കിൽ ഡിപ്ലോമ

അല്ലെങ്കിൽ 

ബിരുദവും ബാങ്കിങ് / ഫിനാൻസിൽ ഒരു വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കേഷനും.

വെൽത്ത് മാനേജ്മെന്റ് സർവീസസ് – സെയിൽസ് (ജെഎംജിഎസ്–1): ഏതെങ്കിലും വിഷയത്തിൽ ബിരുദം.

വെൽത്ത് മാനേജ്മെന്റ് സർവീസസ് – ഓപ്പറേഷൻസ് (എംഎംജിഎസ്–2): മാർക്കറ്റിങ്, സെയിൽസ്, റീട്ടെയിൽ, ഫിനാൻസ് എന്നിവയിലൊന്നിൽ സ്പെഷലൈസേഷനോടെ ദ്വിവൽസര പോസ്റ്റ് ഗ്രാജുവേഷൻ ബിരുദം (എംബിഎ/ തത്തുല്യം) അല്ലെങ്കിൽ ഡിപ്ലോമ.

വെൽത്ത് മാനേജ്മെന്റ് സർവീസസ് – ഓപ്പറേഷൻസ് (ജെഎംജിഎസ്–1): മാർക്കറ്റിങ്, സെയിൽസ്, റീട്ടെയിൽ, ഫിനാൻസ് എന്നിവയിലൊന്നിൽ സ്പെഷലൈസേഷനോടെ ദ്വിവൽസര പോസ്റ്റ് ഗ്രാജുവേഷൻ ബിരുദം (എംബിഎ/ തത്തുല്യം) അല്ലെങ്കിൽ ഡിപ്ലോമ. 

ശമ്പളം: 

ജെഎംജിഎസ് സ്‌കെയിൽ– 1: 23700– 42020 രൂപ

എംഎംജിഎസ് സ്‌കെയിൽ– 2: 31705 – 45950 രൂപ

എംഎംജിഎസ് സ്‌കെയിൽ –3: 42020– 51490 രൂപ

പ്രായം: 2018 നവംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായപരിധി കണക്കാക്കും. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിനു അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്ക് 10 വർഷവും ഇളവ്. വിമുക്‌ത ഭടൻമാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, സൈക്കോമെട്രിക് ടെസ്റ്റ്, പഴ്സണൽ ഇന്റർവ്യൂ എന്നിവയുണ്ടാകും. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിൽ. സംസ്ഥാനത്തു എറണാകുളത്തു പരീക്ഷാ കേന്ദ്രമുണ്ട്.   നിയമനപ്രക്രിയ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനം കാണുക.

അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗം/വികലാംഗർക്ക് 100 രൂപ മതി. ഡെബിറ്റ് കാർഡ് (വിസ, മാസ്റ്റർ, മാസ്ട്രോ, റുപേ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക. 

അപേക്ഷിക്കേണ്ട വിധം: www.bankofbaroda.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കുക. ഓൺലൈൻ റജിസ്‌ട്രേഷനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷയിൽ അപേക്ഷകന്റെ ഒപ്പും ഫോട്ടോയും സ്‌കാൻ ചെയ്ത്  അപ്‌ലോഡ് ചെയ്യണം. ഇതു സംബന്ധിച്ച നിർദേശങ്ങൾ  വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. 

Job Tips >>