Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേയ്ക്ക് വേണം, ഐടിഐക്കാരെ

railway

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ  റെയിൽവേ, പട്ന ആസ്ഥാനമായുള്ള ഇൗസ്റ്റ് സെൻട്രൽ റെയിൽവേ, ഹൂബ്ലി ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേൺ റെയിൽവേ വിവിധ ട്രേഡുകളിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 8915 ഒഴിവുകളുണ്ട്. വെസ്റ്റേൺ  റെയിൽവേയിൽ 5718 ഒഴിവുകളും  ഇൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2234, സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ 963 ഒഴിവുകളുമാണുള്ളത്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഒാൺലൈനായി അപേക്ഷിക്കണം.

വെസ്റ്റേൺ റെയിൽവേ: 5718 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി ഒൻപത്.

പരസ്യനമ്പർ: RRC/WR/04/2018 Apprentice Dt 08/12/2018.

ഫിറ്റർ, വെൽഡർ (ജി ആൻഡ്ഇ), ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്ക് (ഡീസൽ, മോട്ടോർ വെഹിക്കിൾ) പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയർമാൻ, മെക്കാനിക്ക് റഫ്രിജറേഷൻ ആൻ‌ഡ് എസി, മെക്കാനിക്ക് എൽറ്റി ആൻഡ് കേബിൾ, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റഫ്മാൻ സിവിൽ എന്നീ ട്രേഡുകളിലാണ് ഒഴിവ്.

യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ മെട്രിക്കുലേറ്റ്/പത്താം ക്ലാസ്(10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി).

പ്രായം: 15–24 വയസ്. 

2019 ജനുവരി ഒൻപത് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം. 

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഡോക്യുമെന്റ് വെരിഫിക്കേഷനും വൈദ്യപരിശോധനയുമുണ്ടാകും. 

അപേക്ഷാഫീസ്: 100 രൂപ. 

ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഫീസടയ്ക്കാം. 

പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www.rrc-wr.com എന്ന വെബ്സൈറ്റ് മുഖേന ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർഥി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷകർക്ക് ഇ–മെയിൽ ഐഡി, ആധാർ നമ്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. 

ഓൺലൈൻ അപേക്ഷാഫോം പ്രിന്റൗട്ട്  അപേക്ഷകർ സൂക്ഷിക്കുക. പിന്നീട് ആവശ്യം വരും. ഒന്നിലേറെ ട്രേഡുകളിൽ യോഗ്യതയുള്ളവർ വെവ്വേറെ അപേക്ഷിക്കണം. എസ്‌എസ്‌സി/ഐടിഐ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

വിശദവിവരങ്ങൾക്ക്: www.rrc-wr.com

ഇൗസ്റ്റ് സെൻട്രൽ റെയിൽവേ: 2234 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 10.

പരസ്യനമ്പർ: RRC/ECR/HRD/Act. App./02/2018

ഫിറ്റർ, വെൽ‌ഡർ (ജി ആൻഡ് ഇ), മെക്കാനിക്ക് (ഡീസൽ), റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, കാർപെന്റർ, ഇലക്ട്രോണിക് മെക്കാനിക്ക്, പെയിന്റർ (ജനറൽ), ഇലക്ട്രീഷ്യൻ, വയർമാൻ, ടർണർ, മെഷിനിസ്റ്റ്, എംഎംടിഎം, ലബോറട്ടറി അസിസ്റ്റന്റ് (സിപി), മെഷിനിസ്റ്റ്/ഗ്രൈൻഡർ, മെക്കാനിക്ക് എംവി എന്നീ ട്രേഡുകളിലാണ് ഒഴിവ്.

യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ മെട്രിക്കുലേറ്റ്/പത്താം ക്ലാസ് ജയം (10+2 പരീക്ഷാരീതി). ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്)(എൻസിവിടി/എസ്‌സിവിടി).

പ്രായം: 15–24 വയസ്. 

2018 ഡിസംബർ 11അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നുംഭിന്നശേഷിക്കാർക്ക്  പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം. 

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഡോക്യുമെന്റ് വെരിഫിക്കേഷനും വൈദ്യപരിശോധനയുമുണ്ടാകും. 

അപേക്ഷാഫീസ്: 100 രൂപ. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www.rrcecr.gov.in എന്ന വെബ്സൈറ്റ് മുഖേന ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർഥി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യണം.അപേക്ഷകർക്ക് ഇ–മെയിൽ ഐഡി മൊബൈൽ നമ്പർ എന്നിവ  ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷാഫോം പ്രിന്റൗട്ട്  അപേക്ഷകർ സൂക്ഷിക്കുക. പിന്നീട് ആവശ്യം വരും. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

വിശദവിവരങ്ങൾക്ക്: www.rrcecr.gov.in

സൗത്ത് വെസ്റ്റേൺ റെയിൽവേ: 963 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 16.

പരസ്യനമ്പർ: SWR/RRC/Act Appr/02/2018

ഫിറ്റർ‌, വെൽഡർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ടർണർ, മെഷിനിസ്റ്റ്, പെയിന്റർ, കാർപെന്റർ, ഫിറ്റർ (ഡീസൽ ലോക്കോ ഷെഡ്), ഇലക്ട്രീഷ്യൻ (ഡീസൽ ലോക്കോ ഷെഡ്), ഇലക്ട്രീഷ്യൻ ജനറൽ, ഫിറ്റർ (കാര്യേജ് ആൻഡ് വാഗൺ), സ്റ്റെനോഗ്രഫർ എന്നീ ട്രേഡുകളിലാണ് ഒഴിവ്. ഒരു വർഷമാണ് പരിശീലനം.

യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം (10+2 പരീക്ഷാരീതി). ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി).

പ്രായം: 15–24 വയസ്. 

പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം. 

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഡോക്യുമെന്റ് വെരിഫിക്കേഷനും വൈദ്യപരിശോധനയുമുണ്ടാകും. 

അപേക്ഷാഫീസ്: 100 രൂപ. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാമ്‍ലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www.rrchubli.in എന്ന വെബ്സൈറ്റ് മുഖേന ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം.  ഉദ്യോഗാർഥി ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യണം.അപേക്ഷകർക്ക് ഇ–മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ  ഉണ്ടായിരിക്കണം.  ഓൺലൈൻ അപേക്ഷാഫോം പ്രിന്റൗട്ട്  അപേക്ഷകർ സൂക്ഷിക്കുക. പിന്നീട് ആവശ്യം വരും. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

വിശദവിവരങ്ങൾക്ക്:  www.rrchubli.in

Job Tips >>