Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാർക്ക് ആശ്വാസം; ഇനി രാജ്യത്തെവിടെയും ജോലി ചെയ്യാം

nursing

ബോംബെ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജിയിൽ ഉത്തരവ്

സംസ്ഥാനത്തു ലഭിക്കുന്ന നഴ്സിങ് ബിരുദത്തിന്റെയും ഡിപ്ലോമയുടെയും അടിസ്ഥാനത്തിൽ രാജ്യത്ത് എവിടെയും ജോലി ചെയ്യാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബോംബെ ഹൈക്കോടതിയുടെ ഒൗറംഗബാദ് ബെഞ്ച് നൽകിയ വിധിക്കെതിരെയുള്ള ഹർജിയിലാണ് ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, നവീൻ സിൻഹ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

സംസ്ഥാന നഴ്സിങ് കൗൺസിലിന്റെയും സംസ്ഥാന മെഡിക്കൽ സർവകലാശാലയുടെയും അംഗീകാരമുള്ള ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് സംസ്ഥാനത്തു മാത്രം ജോലി ചെയ്യാൻ അനുവാദമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിനെതിരെ പ്രൈവറ്റ് നഴ്സിങ് സ്കൂൾസ് ആൻഡ് കോളജസ് മാനേജ്മെന്റ് അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമുണ്ടെങ്കിൽ മാത്രമേ ഇതര സംസ്ഥാനത്ത് ജോലിക്ക് അനുവാദമുള്ളു എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഹർജിക്കാർ വ്യക്തമാക്കി.

1947ലെ നഴ്സിങ് കൗൺസിൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം സുപ്രീം കോടതി പരിശോധിച്ചത്. ഒരു സംസ്ഥാനത്തു ലഭിക്കുന്ന വിദ്യാഭ്യാസ യോഗ്യത ആ സംസ്ഥാനത്തു ജോലിക്കായി മാത്രം പരിമിതപ്പെടുത്താൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും ഭരണഘടനയുടെ 19(1)(ജി) വകുപ്പനുസരിച്ചുള്ള മൗലികാവകാശത്തിന്റെ അടിസ്ഥാനത്തിൽ നഴ്സുമാർക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാമെന്നും കോടതി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.