sections
MORE

പരിശീലിപ്പിച്ചെടുക്കാൻ വയ്യ, കഴിവുണ്ടെങ്കിൽ ജോലി

training
SHARE

മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലി‍ജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ വാക്കുകൾ കുറേ നാളായി പ്രചാരത്തിലുണ്ടെങ്കിലും ഐടി ബിസിനസിൽ ഇവ ഏറ്റവുമധികം ഉപയോഗിച്ചതു കഴിഞ്ഞ രണ്ടു വർഷങ്ങളിലാണ്. ഇതിനനുസരിച്ചു മികവുള്ള മനുഷ്യശേഷിയെ ലഭിക്കുന്നില്ല എന്നതാണ് ഒരേ സമയം നമ്മുടെ വെല്ലുവിളിയും അവസരവും.

പരമ്പരാഗത എൻജിനീയറിങ് കോഴ്സുകൾ കഴിഞ്ഞെത്തുന്നവരെ വീണ്ടും പരിശീലനം നൽകി പുതിയ സാങ്കേതികവിദ്യകൾക്കു പറ്റുന്ന തരത്തിലേക്കു മാറ്റുന്ന നിലവിലെ രീതി ഏറെനാൾ തുടരാനിടയില്ല. ജോലിക്കു വരുമ്പോൾ തന്നെ ഒരു ഉദ്യോഗാർഥിക്കു തൊഴിൽക്ഷമത വേണം.

മാറണം നമ്മുടെ രീതികൾ

∙ കരിക്കുലം: വിദേശത്തെപ്പോലെ വിദ്യാർഥികൾക്കു പൂർണ സ്വാതന്ത്ര്യത്തോടെ ഇലക്ടീവ്് കോഴ്സുകൾ തിരഞ്ഞെടുക്കാൻ കഴിയണം. പുതിയ കോഴ്സുകളും വരണം.

∙ ഇന്റേൺഷിപ്: ഐടി കമ്പനികളുമായി ചേർന്ന് ആറുമാസമെങ്കിലും ഇന്റേൺഷിപ് വേണം. ഈ രംഗത്തെ വെല്ലുവിളികളും രീതികളും പഠിക്കുന്ന കാലത്തേ മനസ്സിലാക്കണം.

∙ ഫാക്കൽറ്റി ഇംപ്രൂവ്മെന്റ്: ഐടി ട്രെൻഡുകൾ അറിയണമെങ്കിൽ സംരംഭകരായ അധ്യാപകർ വരണം.

ഫണ്ടിങ്ങിനും മുട്ടുണ്ടാകില്ല!

മികച്ച ആശയങ്ങളുണ്ടെങ്കിൽ ഫണ്ടിങ് പ്രശ്നമല്ലെന്ന് അടുത്ത കാലത്തു കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കു ലഭിച്ച നിക്ഷേപം സൂചിപ്പിക്കുന്നു. യുഎസ്ടി ഗ്ലോബലിന്റെ നേതൃനിര ആരംഭിക്കുന്ന 300 കോടിയുടെ കേരള വെഞ്ച്വർ ഫണ്ട് 2019ൽ ആരംഭിക്കും. 

Job Tips >>

(ലേഖകൻ യുഎസ്ടി ഗ്ലോബൽ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും ഇന്ത്യ മേധാവിയും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA