165 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം

psc
SHARE

സഹകരണ വകുപ്പിൽ ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ, വനിതാ ശിശു വികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്ടെൻഷൻ ഒാഫിസർ, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, എൽഡി ടൈപ്പിസ്റ്റ്,  ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഒാർഗനൈസർ, സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ ടൈപ്പിസ്റ്റ് ക്ലാർക്ക്/ക്ലാർക്ക് ടൈപ്പിസ്റ്റ്, ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ്, വാട്ടർ അതോറിറ്റിയിൽ ട്രേസർ/ഒാവർസിയർ ഗ്രേഡ് മൂന്ന്, പൊതുമരാമത്ത്/ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), മൂന്നാം ഗ്രേഡ് ഒാവർസിയർ/ട്രേസർ, ഹാന്റക്സിൽ ഫിനാൻസ് മാനേജർ, ആരോഗ്യ വകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്, ജലഗതാഗത വകുപ്പിൽ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് രണ്ട്, നിയമസഭാ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് രണ്ട് (തമിഴ്),  സർവകലാശാലകളിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, പട്ടികജാതി/പട്ടികവർഗ വികസന കോർപറേഷനിൽ ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട്, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (വിവിധ വിഷയങ്ങൾ), തയ്യൽ ടീച്ചർ, എൽപി/യുപി സ്കൂൾ അസിസ്റ്റന്റ് (തമിഴ് മാധ്യമം) ആയുർവേദ കോളജിൽ സ്റ്റാഫ് നഴ്സ് (അലോപ്പതി), നീതിന്യായ വകുപ്പിൽ കന്നട ട്രാൻസ്‌ലേറ്റർ, ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, പൊലീസ് വകുപ്പിൽ കോൺസ്റ്റബിൾ ഡ്രൈവർ, ആരോഗ്യ വകുപ്പിൽ ഇലക്ട്രീഷ്യൻ, പെയിന്റർ,  പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ തുടങ്ങി 165 തസ്തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 

43 തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റ്. ഹാന്റക്സിൽ ഫിനാൻസ് മാനേജർ, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (വിവിധ വിഷയങ്ങൾ) ഉൾപ്പെടെ 20 തസ്തികകളിൽ   തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. ലാൻഡ് റവന്യൂ വകുപ്പിൽ ഡപ്യൂട്ടി കലക്ടർ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്, പിഎസ്‌സിയിൽ പ്രോഗ്രാമർ ഉൾപ്പെടെ 28 തസ്തികകളിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (വിവിധ വിഷയങ്ങൾ), പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) ഉൾപ്പെടെ 74 തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. 

അസാധാരണ ഗസറ്റ് തീയതി 29–12–2018, 31–12–2018. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 രാത്രി 12 മണി വരെ. 

വെബ്സൈറ്റിൽ (www.keralapsc.gov.in)

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA