sections
MORE

റെയിൽവേയിൽ13,487 ഒഴിവ്, ശമ്പളം: 35,400 രൂപ

avasaram-train
SHARE

ജൂനിയർ എൻജിനീയർ, ജൂനിയർ എൻജിനീയർ(ഇൻഫർമേഷൻ ടെക്നോളജി), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകൾ കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നേരത്തെ നൽകിയിരുന്ന വിജ്ഞാപനം പുതുക്കിയപ്പോൾ ഒഴിവുകൾ കുറഞ്ഞിട്ടുണ്ട്. 13,487 ഒഴിവുകളാണ് ഇപ്പോഴുള്ളതെങ്കിലും വീണ്ടും വ്യത്യാസം വരാമെന്ന് റെയിൽവേ അറിയിച്ചു. പുതുക്കിയ വിജ്ഞാപനപ്രകാരം തിരുവനന്തപുരം ആർആർബിയിൽ 137 ഒഴിവുകളുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

സെൻട്രലൈസ്‌ഡ് എംപ്ലോയ്‌മെന്റ് നോട്ടീസ് നമ്പർ:  CEN 03/2018.

യോഗ്യത തസ്‌തിക തിരിച്ചു ചുവടെ.

ജൂനിയർ എൻജിനീയർ(ബ്രിഡ്ജ്/സിവിൽ/ഡിസൈൻ ഡ്രോയിങ് ആൻഡ് എസ്റ്റിമേഷൻ/പി വേ/വർക്സ്/ഡിസൈൻ/(റിസർച്)/വർക്‌ഷോപ്പ്): സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ/ത്രിവൽസര ബിഎസ്‌സി സിവിൽ എൻജിനീയറിങ്/തത്തുല്യം.

ജൂനിയർ എൻജിനീയർ/ട്രാക്ക് മെഷീൻ: മെക്കാനിക്കൽ/പ്രൊഡക്ഷൻ/ഒാട്ടമൊബീൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ/തത്തുല്യം.

ജൂനിയർ എൻജിനീയർ(കാര്യേജ് ആൻഡ് വാഗൺ/മെക്കാനിക്കൽ/ഡിസൈൻ ഡ്രോയിങ് ആൻഡ് എസ്റ്റിമേഷൻ/ഡീസൽ മെക്കാനിക്കൽ/പവർ/ഡിസൈൻ/സി ആൻഡ് ഡബ്ല്യു/ഇഡി/എംപി/ടെസ്റ്റിങ്/(റിസർച്)/ക്യാരേജ്/ഡീസൽ മെക്കാനിക്കൽ(വർക്‌ഷോപ്പ്)/JIG ആൻഡ് ടൂൾ/മെക്കാനിക്കൽ(വർക്‌ഷോപ്പ്)/മിൽറൈറ്റ്: 

മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മാനുഫാക്ചറിങ് മെക്കട്രോണിക്സ്/ഇൻഡസ്ഡ്രിയൽ/മെഷീനിങ്/ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ/ടൂൾസ് ആൻഡ് മെഷീനിങ്/ടൂൾ ആൻഡ് ഡൈ മേക്കിങ്/ഒാട്ടമൊബീൽ/പ്രൊഡക്‌ഷൻ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ/തത്തുല്യം.

ജൂനിയർ എൻജിനീയർ(ഡീസൽ ഇലക്ട്രിക്കൽ/ഡീസൽ ഇലക്ട്രിക്കൽ(വർക്‌ഷോപ്പ്)/ഇലക്ട്രിക്കൽ/ഡിസൈൻ ഡ്രോയിങ് ആൻഡ് എസ്റ്റിമേഷൻ/ഇഎംയു/ജനറൽ സർവീസസ്/റിസർച്/ടിഐ /ടിആർഡി/ടിആർഎസ്: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ/തത്തുല്യം.

ജൂനിയർ എൻജിനീയർ(എസ് ആൻഡ് ടി/ഡിസൈൻ ഡ്രോയിങ് ആൻഡ് എസ്റ്റിമേഷൻ/ഡിസൈൻ/റിസർച്/ഇൻസ്ട്രമെന്റേഷൻ/ ടെലികമ്യൂണിക്കേഷൻ/സിഗ്‌നൽ/എസ് ആൻഡ് ടി(വർക്‌ഷോപ്പ്): ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ ടെക്നോളജി/കമ്യൂണിക്കേഷൻ എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ/തത്തുല്യം.

ജൂനിയർ എൻജിനീയർ(പ്രിന്റിങ് പ്രസ്): മെട്രിക്ക്/തത്തുല്യം. പ്രിന്റിങ് ടെക്നോളജി/തത്തുല്യത്തിൽ സ്റ്റേറ്റ് ഡിപ്ലോമ/ഒാൾ ഇന്ത്യാ സർട്ടിഫിക്കറ്റ്.

ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്: ഏതെങ്കിലും എൻജിനീയറിങ് ത്രിവൽസര ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇൻഫർമേഷൻ ടെക്നോളജി): പിജിഡിസിഎ/ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ബിസിഎ/ബിടെക് (ഇൻഫർമേഷൻ ടെക്നോളജി)/ബിടെക് (കംപ്യൂട്ടർ സയൻസ്)/മൂന്നു വർഷത്തെ DOEACCബി ലെവൽ കോഴ്‌സ്/തത്തുല്യം.

കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ്: കുറഞ്ഞത് 45% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി പഠിച്ച് സയൻസ് ബിരുദം.

നിലവിൽ യോഗ്യതയുള്ളവർക്കാണ് അവസരം.

പ്രായം(01.01.2019ന്): 18–33 വയസ്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം.

ശമ്പളം : 35,400 + മറ്റ് ആനുകൂല്യങ്ങളും.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. ഇംഗ്ലിഷ്, ഹിന്ദിക്കു പുറമേ മലയാളവും പരീക്ഷാ മാധ്യമമായി തിരഞ്ഞെടുക്കാം.

പരീക്ഷാഫീസ്: 500 രൂപ. ആദ്യ ഘട്ട സിബിടിക്കു ശേഷം 400 രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടൻ, സ്ത്രീകൾ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ‍ർ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ എന്നിവർക്ക് 250 രൂപ മതി. ആദ്യ ഘട്ട സിബിടിക്കു ശേഷം 250 രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഇൗടാക്കുന്നതായിരിക്കും.

ഇന്റർനെറ്റ് ബാങ്കിങ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/യുപിഐ മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. എസ്ബിഐ ബാങ്ക് ചെലാൻ/ഏതെങ്കിലും കംപ്യൂട്ടറൈസ്ഡ് പോസ്റ്റ് ഒാഫിസിൽ ചെലാൻ പേയ്മെന്റ് മുഖേന ഒാഫ്‌ലൈനായും ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

അപേക്ഷിക്കേണ്ട വിധം: വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകളുടെ വെബ്‌സൈറ്റ് ഇതോടൊപ്പം പട്ടികയിൽ നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക. ഉദ്യോഗാർഥികൾ ഒന്നിലധികം അപേക്ഷ അയയ്ക്കേണ്ടതില്ല.

തിരുവനന്തപുരം ആർആർബി: www.rrbthiruvananthapuram.gov.in ഫോൺ: 0471 2323357.

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA