sections
MORE

കായിക താരങ്ങൾക്ക് നേവിയിൽ സെയിലറാകാം

indian-navy
SHARE

ഇന്ത്യൻ നാവിക സേനയിൽ സെയിലറാകാൻ കായിക താരങ്ങൾക്ക് അവസരം. സ്‌പോർട്‌സ് ക്വാട്ട എൻട്രി 01/2019 ബാച്ചിലേക്ക് രാജ്യാന്തര/ ദേശീയ/ സംസ്‌ഥാന/ ഇന്റർ യൂണിവേഴ്‌സിറ്റി തലങ്ങളിൽ കഴിവു തെളിയിച്ചവർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 26

ലക്ഷദ്വീപുകാർക്ക്: ജനുവരി 31

അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌ക്കറ്റ് ബോൾ, ബോക്‌സിങ്, ക്രിക്കറ്റ്, ഫുട്‌ബോൾ, ജിംനാസ്‌റ്റിക്‌സ്, ഹാൻഡ് ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്‌റ്റ് ലിഫ്‌റ്റിങ്, റസ്‌ലിങ്,  സ്‌ക്വാഷ്, ബെസ്റ്റ് ഫിസിക്, ഫെൻസിങ്, ഗോൾഫ്, ടെന്നീസ്, കയാക്കിങ് ആൻഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയിലിങ് ആൻഡ് വിൻഡ് സർഫിങ്, ഇക്വസ്ട്രിയൻ (ഹോഴ്സ് പോളോ) കായികയിനങ്ങളിൽ അന്തർദേശീയ തലത്തിൽ/ ജൂനിയർ അല്ലെങ്കിൽ സീനിയർ നാഷനൽ ചാമ്പ്യൻഷിപ്പ്/ സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ്/ അഖിലേന്ത്യാ ഇന്റർയൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് എന്നിവയിലേതെങ്കിലും  കഴിവു തെളിയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. 

യോഗ്യത, സ്‌പോർട്‌സ് യോഗ്യത, പ്രായം എന്നിവ തസ്‌തിക തിരിച്ചു ചുവടെ.

ഡയറക്‌ട് എൻട്രി പെറ്റി ഓഫിസർ: 10+2 യോഗ്യത/ തത്തുല്യം.

ജൂനിയർ/സീനിയർ വിഭാഗങ്ങളിൽ രാജ്യാന്തര/ ദേശീയ/ സംസ്‌ഥാന തലങ്ങളിൽ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കിൽ ഇന്റർ യൂണിവേഴ്‌സിറ്റി ടൂർണമെന്റിൽ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചിരിക്കണം. വ്യക്‌തിഗത ഇനമാണെങ്കിൽ  ദേശീയതലത്തിൽ സീനിയർ വിഭാഗത്തിൽ ആറാം സ്‌ഥാനവും അല്ലെങ്കിൽ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്‌ഥാനവും അല്ലെങ്കിൽ ഇന്റർ യൂണിവേഴ്‌സിറ്റി മീറ്റിൽ മൂന്നാം സ്‌ഥാനം നേടിയിരിക്കണം.

പ്രായം: 17–22വയസ്, 1997 ഫെബ്രുവരി ഒന്നിനും 2002 ജനുവരി 31നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

സീനിയർ സെക്കൻഡറി റിക്രൂട്ട്‌ (എസ്‌എസ്‌ആർ): 10+2 യോഗ്യത/ തത്തുല്യം. 

രാജ്യാന്തര/ ദേശീയ/ സംസ്‌ഥാന തലത്തിൽ പ്രതിനിധാനം ചെയ്‌തിരിക്കണം അല്ലെങ്കിൽ ഇന്റർ യൂണിവേഴ്‌സിറ്റി ടൂർണമെന്റിൽ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചിരിക്കണം.

പ്രായം: 17–21 വയസ്, 1998 ഫെബ്രുവരി ഒന്നിനും 2002 ജനിവരി 31നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

മെട്രിക് റിക്രൂട്ട്‌സ് (എംആർ): പത്താം ക്ലാസ്/തത്തുല്യ യോഗ്യത.

രാജ്യാന്തര/ ദേശീയ/ സംസ്‌ഥാനതല ടൂർണമെന്റിൽ പ്രതിനിധാനം ചെയ്‌തിരിക്കണം.

പ്രായം: 17–21 വയസ്, 1998 ഏപ്രിൽ ഒന്നിനും 2002 മാർച്ച് 31നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

ശമ്പളം: പരിശീലന കാലയളവിൽ 14600 രൂപ പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കും. പ്രാഥമിക പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, ഡിഫെൻസ് പേ മെട്രിക്സിന്റെ 3-ാം തലത്തിൽ(21700-43100 രൂപ) നിയമിക്കും. കൂടാതെ അവർക്ക് പ്രതിമാസം 5200 രൂപാ നിരക്കിൽ എംഎസ്‌പിയും പുറമേ ഡിഎയും (ബാധകമായ വിധത്തില്‍)  ലഭിക്കും. 

ശാരീരിക യോഗ്യത: ഉയരം: 157 സെമീ, തൂക്കം, നെഞ്ചളവ് എന്നിവ ആനുപാതികം. നെഞ്ച് അഞ്ചു സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം. 

ശാരീരികമായും മാനസികമായും നല്ല ആരോഗ്യമുണ്ടാവണം. ജോലിയെ ബാധിക്കുന്ന ഒരു  തരത്തിലുള്ള വൈകല്യങ്ങളും പാടില്ല. 

കളർ പെർസെപ്‌ഷൻ: CP II

ഹൃദയസംബന്ധമായതും, പേശീ സംബന്ധവുമായ അസുഖങ്ങൾ, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്നപാദം, അപസ്മാരവും മാനസികരോഗവും ചെവിയിൽ അണുബാധ, വെരിക്കോസ് വെയിൻ, കാഴ്ച ശക്തിയ്ക്കുള്ള ഒാപറേഷൻ ചെയ്തത് എന്നിവ പാടില്ല. വൈദ്യപരിശോധനയ്‌ക്കു മുൻപായി പല്ലുകളും ചെവിയും വൃത്തിയാക്കണം. 

പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐഎൻഎസ് ചിൽകയിലായിരിക്കും പ്രഥമ പരിശീലനം. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ആദ്യ നിയമനം. പ്രാഥമിക നിയമനം 15 വർഷത്തേക്കായിരിക്കും.

അപേക്ഷാഫോമും അപേക്ഷ അയയ്ക്കേണ്ട വിശദവിവരങ്ങളും ഉൾപ്പെടെ വെബ്സൈറ്റിൽ പ്രസീദ്ധീകരിക്കുന്നതാണ്.

വിശദവിവരങ്ങൾക്ക്: www.joinindiannavy.gov.in 

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA