sections
MORE

ഇൻറർവ്യൂ ചോദ്യത്തിന് ഉത്തരമറിയില്ലെങ്കിൽ പരിഭ്രമിക്കേണ്ട; പരിഹാരമിതാ

unsure
SHARE

ഇന്റർവ്യൂ സമയത്തു ചോദിക്കുന്ന ചോദ്യത്തിന് ഉത്തരമേകാൻ കഴിയാത്ത അവസ്ഥ പല ഉദ്യോഗാർത്ഥികൾക്കും ഭീതിജനകമാണ്. ചിലപ്പോൾ ആ ചോദ്യത്തിന്റെ ഉത്തരം നിങ്ങൾക്ക് അറിയാത്തതാകാം. ചില സമയത്ത് ഒന്നും പറയാൻ പറ്റാത്ത മരവിച്ച അവസ്ഥയിലിരുന്നു പോകുന്നതാകാം. മറ്റു ചിലപ്പോഴാകട്ടെ ഇന്റർവ്യൂ നടത്തുന്നവർ നിങ്ങളെ കുഴയ്ക്കാനായി ബോധപൂർവം ചില ചോദ്യങ്ങൾ എയ്യുന്നതാകാം. സന്ദർഭം എന്തായാലും ഉത്തരം പറയാൻ കഴിയാത്ത ഈ അവസ്ഥയെ നേരിടാൻ പഠിച്ചില്ലെങ്കിൽ ഇന്റർവ്യൂ നിങ്ങളുടെ കയ്യിൽ നിന്നു പോയതു തന്നെ.

ഉത്തരമല്ല പ്രധാനം
ഇവിടെ അറിയേണ്ടുന്ന കാര്യം, ചോദ്യത്തിനു നിങ്ങൾക്ക് ഉത്തരം അറിയാമോ ഇല്ലയോ എന്നതല്ല പ്രധാനം. ചോദ്യത്തോടു നിങ്ങൾ പ്രതികരിക്കുന്ന രീതിയാണ് അഭിമുഖ കർത്താക്കൾ അളക്കുന്നത്. പേടിക്കാതെ ഇരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സമ്മർദ്ദത്തിന് അടിപ്പെടാതെ ശാന്തമായി ഇരിക്കുക. നിങ്ങൾ പരിഭ്രമിച്ചാൽ അതു നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും അഭിമുഖകർത്താക്കൾക്കു നിങ്ങളിലുള്ള മതിപ്പു നഷ്ടമാവുകയും ചെയ്യും.

കുറച്ചു സമയം കവരാം
ചോദ്യം മറ്റൊരു രീതിയിൽ ആവർത്തിച്ചു കൊണ്ടോ ചോദ്യത്തിന്റെ എന്തെങ്കിലും ഭാഗത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടു കൊണ്ടോ നിങ്ങൾക്കു മനസ്സിൽ ഒരുത്തരം രൂപപ്പെടുത്താനുള്ള സമയം കവർന്നെടുക്കാവുന്നതാണ്. 

കൺഷ്യൂഷൻ തീർക്കാം
നമ്മെ കുഴക്കാനായി ചിലർ ചോദിക്കുന്ന ചില കുഴപ്പം പിടിച്ച ചോദ്യങ്ങളെ അതേ നാണയത്തിൽ നേരിടാം. താങ്കൾ ചോദിച്ച ചോദ്യം മനസ്സിലായില്ലെന്നും ഒന്നു വിശദീകരിക്കാമോ എന്നും ആവശ്യപ്പെടാവുന്നതാണ്. അവരതു വിശദീകരിച്ച് വരുമ്പോഴേക്കും ചിലപ്പോൾ ആ ചോദ്യത്തിന്റെ തന്നെ കെട്ടഴിഞ്ഞ് അതൊരു നനഞ്ഞ പടക്കമാകാം.

അഭിനയം വേണ്ട
ഉത്തരം പറയാൻ കഴിയില്ലെന്ന് 100 ശതമാനവും ബോധ്യമുള്ള  ചോദ്യമാണെങ്കിൽ പിന്നെ നാട്യങ്ങളൊന്നും കാണിച്ചിട്ടു കാര്യമില്ല. ഉത്തരം അറിയില്ലെന്നു വിനയത്തോടെ ഹ്രസ്വമായി പറഞ്ഞേക്കണം. അപേക്ഷിച്ചിരിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട ചോദ്യമാണെങ്കിൽ അതിനെ കുറിച്ച് ഭാവിയിൽ കൂടുതൽ പഠിക്കാനും അറിയാനും താൻ ശ്രമിക്കുന്നതാണെന്നു കൂടി പറയാം. നിങ്ങൾ കുറവുകൾ നികത്തി മുന്നോട്ടു പോകുന്ന ആളാണെന്ന പ്രതീതി ആ ഉത്തരം ഉണ്ടാക്കും.

നിങ്ങളെ ക്ലീൻ ബോൾഡാക്കിയ ചോദ്യങ്ങൾ കുറിച്ചു വച്ച് അവയെ കുറിച്ചു കൂടുതൽ ഗവേഷണം നടത്തുന്നതു ഭാവി അഭിമുഖങ്ങളിൽ സഹായിക്കും.

അഭിമുഖത്തിനു നിങ്ങൾ ഏതു മനസ്ഥിതിയോടെ പോകുന്നു എന്നതിനെ അനുസരിച്ചിരിക്കും അതിൽ നിങ്ങളുടെ വിജയം. എല്ലാം തികഞ്ഞ പെർഫെക്ട് ഇന്റർവ്യൂ എന്നൊരു സംഗതിയില്ല. പൂർണ്ണത അവകാശപ്പെടാനില്ലാത്ത അഭിമുഖങ്ങളും നിങ്ങൾക്കു വിജയം സമ്മാനിച്ചേക്കാം.

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA