sections
MORE

നേവിയിൽ 102 ഓഫിസർ

ezhimala-navy-academy
SHARE

ഇന്ത്യൻ നേവിയുടെ നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ സ്കീമിൽ പെർമനന്റ് കമ്മീഷൻ ഓഫിസർ ആകാനും എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മിഷൻ ഓഫിസറാകാനും എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം. 102 ഒഴിവുകളാണുള്ളത്. 2020 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്‌സ് തുടങ്ങും. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഒന്ന്.

യോഗ്യത: 

താഴെ പറയുന്ന വിഭാഗങ്ങളിലൊന്നിൽ എൻജിനീയറിങ് പാസായവർക്കും  അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ  5/7 സെമസ്റ്റർ വരെ  കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം (പരിശീലനം തുടങ്ങും മുമ്പേ യോഗ്യത നേടിയിരിക്കണം).

ബ്രാഞ്ച്, വിഭാഗം, ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ.

എക്സിക്യൂട്ടീവ് ബ്രാഞ്ച്:-

എ) നേവൽ ആർമമെന്റ് ഇൻസ്പെക്ഷൻ കേഡർ (ഒഴിവ്-12): ഇലക്‌ട്രിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇൻസ്‌ട്രുമെന്റേഷൻ, ഇൻസ്‌ട്രുമെന്റേഷൻ, ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, മൈക്രോ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കൺട്രോൾ, ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ, ഇൻഡസ്ട്രിയൽ, പ്രൊഡക്ഷൻ, എയ്റോസ്പേസ്, മെറ്റലർജി, മെറ്റലർജിക്കൽ, കെമിക്കൽ, മെറ്റീരിയൽ സയൻസ,് കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ. 

ബി) ജനറൽ സർവീസ്/ഹൈഡ്രോഗ്രഫി കേഡർ (ഒഴിവ്-30): ഏതെങ്കിലും വിഭാഗത്തിൽ ബിഇ/ബിടെക്.

ടെക്‌നിക്കൽ ബ്രാഞ്ച്:-

സി) എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവീസ്) (ഒഴിവ്-28): മെക്കാനിക്കൽ,  മറൈൻ, ഇൻസ്‌ട്രുമെന്റേഷൻ, പ്രൊഡക്ഷൻ, ഏയ്‌റോനോട്ടിക്കൽ, ഇൻഡസ്‌ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ്, കൺട്രോൾ എൻജിനീയറിങ്, എയ്റോസ്പേസ്, ഒാട്ടമൊബീൽസ്, മെറ്റലർജി, മെക്കട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ.

ഡി) ഇലക്‌ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ്) (ഒഴിവ്-32): ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, പവർ എൻജിനീയറിങ്, പവർ ഇലക്‌ട്രോണിക്‌സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോള്‍, ഇൻസ്ട്രുമെന്റേഷൻ.  

ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ ഒരപേക്ഷ മാത്രം സമർപ്പിച്ചാൽ മതി. ഇവർ തങ്ങളുടെ പ്രിഫറൻസ് മുൻഗണനാ ക്രമത്തിൽ ബന്ധപ്പെട്ട കോളത്തിൽ പൂരിപ്പിക്കണം.

പ്രായം: ഉദ്യോഗാർഥികൾ 1995 ജനുവരി രണ്ടിനും 2000 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉൾപ്പെടെ.

തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ 2019 ഏപ്രിൽ-ജൂലായ് വരെയുള്ള മാസങ്ങളിൽ  ബെംഗളൂരു/ ഭോപാൽ/ വിശാഖപട്ടണം/ കോയമ്പത്തൂർ/കൊൽക്കത്ത എന്നിവിടങ്ങളിൽ നടത്തുന്ന എസ്‌എസ്‌ബി ഇന്റർവ്യൂവിനു ക്ഷണിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഇന്റർവ്യൂവിന് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തിൽ ഇന്റലിജൻസ് ടെസ്റ്റ്, പിക്‌ചർ പെർസപ്‌ഷൻ, ഡിസ്‌കഷൻ ടെസ്‌റ്റ് എന്നിവയുണ്ട്. സൈക്കോളജിക്കൽ ടെസ്‌റ്റിങ്, ഗ്രൂപ്പ് ടെസ്റ്റിങ്, ഇന്റർവ്യൂ എന്നിവയുൾപ്പെട്ടതാണു രണ്ടാം ഘട്ടം. തുടർന്ന്  വൈദ്യപരിശോധന (3-5 ദിവസം). ആദ്യമായി എസ്‌എസ്‌ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു തേഡ് എസി യാത്രാബത്ത നൽകും.

അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് വഴി റജിസ്റ്റർ ചെയ്ത് ഒാൺലൈനായി അപേക്ഷിക്കാം. 

ഓൺലൈൻ  അപേക്ഷകർക്ക് ഇ–മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഇതു ബന്ധപ്പെട്ട കോളത്തിൽ പൂരിപ്പിക്കാൻ മറക്കരുത്. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ള അതേ രീതിയിൽ തന്നെ വിവരങ്ങൾ പൂരിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  

മാർക്ക് ലിസ്റ്റ് (5, 7 സെമസ്റ്ററുകള്‍ വരെ), ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകള്‍ (പത്ത് /പ്ലസ്ടു സർട്ടിഫിക്കറ്റ്), ബിഇ/ ബി.ടെക് ക്കാർക്ക് സിജിപിഎ കൺവേർഷൻ ഫോർമുല എന്നിവയുൾപ്പെടെയുള്ള ബന്ധപ്പെട്ട അസൽ രേഖകളും കളർ ഫോട്ടോഗ്രാഫും JPG/FITTഫോർമാറ്റിൽ സ്കാൻ ചെയ്ത് അപേക്ഷക്കൊപ്പം സമർപ്പിക്കണം.  അപേക്ഷയുടെ പ്രിന്റ് ഒൗട്ട് എസ്എസ്ബി ഇന്റർവ്യൂവിന് ഹാജരാക്കണം. 

കൂടുതൽ വിവരങ്ങൾക്ക്: www.joinindiannavy.gov.in

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA