sections
MORE

ടെറിട്ടോറിയൽ ആർമി റിക്രൂട്മെന്റ് റാലി കണ്ണൂരിൽ

territorial-army
SHARE

ടെറിട്ടോറിയൽ ആർമി റിക്രൂട്മെന്റ് റാലി ഫെബ്രുവരി നാല് മുതൽ എട്ട് വരെ കണ്ണൂർ കോട്ട മൈതാനിയിൽ നടക്കും. കേരളത്തിൽ നിന്നുള്ളവർക്ക് ഫെബ്രുവരി നാലിനും മറ്റു സംസ്ഥാനക്കാർക്കും കേന്ദ്രഭരണ പ്രദേശക്കാർക്കും ഫെബ്രുവരി അഞ്ചിനും രാവിലെ ആറ്  മുതൽ റജിസ്‌ട്രേഷനും ഫിസിക്കൽ ടെസ്റ്റും നടക്കും.  സോൾജിയർ(ജനറൽ ഡ്യൂട്ടി 79 ഒഴിവ്), ക്ലാർക്ക് (സ്റ്റാഫ് ഡ്യൂട്ടി 1 ഒഴിവ്) പാചകക്കാരൻ(2 ഒഴിവ്), ഡ്രസ്സർ(3 ഒഴിവ്), ഹൗസ്‌കീപ്പർ(2 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകൾ. 

പ്രായം: 18–42 വയസ്സ്. 

വിദ്യാഭ്യാസ യോഗ്യത

സോൾജിയർ ജനറൽ ഡ്യൂട്ടി: എസ്എസ്എൽസിക്ക് 45% മാർക്കും എല്ലാ വിഷയത്തിലും 33% മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ പ്ലസ്ടുവോ ഉയർന്ന യോഗ്യതയോ വേണം. 

സോൾജിയർ ക്ലാർക്ക് (സ്റ്റാഫ് ഡ്യൂട്ടി): പ്ലസ്ടുവിന് 60% മാർക്കും ഓരോ വിഷയത്തിനും 50%  മാർക്കും നേടിയിരിക്കണം. എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ്ടുവിന് ഇംഗ്ലിഷിനും മാത്‌സ്/ അക്കൗണ്ട്‌സ്/ബുക്ക് കീപ്പിങ് എന്നീ വിഷയങ്ങൾക്ക് 50 ശതമാനത്തിൽ കുറയാത്ത മാർക്കും നേടിയിരിക്കണം. ടൈപ്പിങ്, കംപ്യൂട്ടർ എന്നിവയിൽ പ്രാവീണ്യമുള്ളവർക്കു മുൻഗണന. ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ യോഗ്യതയായി കണക്കാക്കുക പ്ലസ്ടു മാർക്കായിരിക്കും. 

ട്രേഡ്‌സ്‌മെൻ (പാചകക്കാരൻ, ഡ്രസ്സർ): പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ പ്രാവിണ്യം. 

ട്രേഡ്‌സ്‌മെൻ ( ഹൗസ്‌കീപ്പർ): എട്ടാം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ പ്രാവിണ്യം. 

ശാരീരിക യോഗ്യത: ഉയരം:  കുറഞ്ഞത് 160 സെമീ.

തൂക്കം: 50 കിലോഗ്രാം.

നെഞ്ചളവ്: 77–82. സെ.മീ 

കായികക്ഷമതാ പരിശോധനയും ഉണ്ടായിരിക്കും. 

റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ ഇനി പറയുന്ന രേഖകൾ സ്‌ക്രീനിങ് സമയത്തു ഹാജരാക്കണം.

1. ജനനസർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജനനതീയതി വ്യക്തമാക്കുന്ന പത്താം ക്ലാസ് സർട്ടിഫിക്കറ്റ്.

2 നേറ്റിവിറ്റി സർട്ടിഫിക്കറ്റ്.

3. ജാതി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്.

4. ആറു മാസത്തിനുള്ളിൽ ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ്.

5. യോഗ്യത സർട്ടിഫിക്കറ്റും മാർക്ക് ഷീറ്റും

6. വിവാഹ/ അവിവാഹ സർട്ടിഫിക്കറ്റ്.

7. ആറുമാസത്തിനുള്ളിലെടുത്ത 20 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ. എല്ലാ ഫോട്ടോയും ഒരേ പശ്ചാത്തലത്തിലുള്ളതായിരിക്കണം.

8. റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്

9. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്

10. എൻസിസി/ കംപ്യൂട്ടർ/ സ്‌പോർട്‌സ്  സർട്ടിഫിക്കറ്റ്

11. പാൻ കാർഡ്, ആധാർ കാർഡ്

എല്ലാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ രണ്ടു സെറ്റ് ഫോട്ടോസ്റ്റാറ്റ് പകർപ്പുകളും റിക്രൂട്മെന്റ് സമയത്ത് ഹാജരാക്കണം. 

ഫോൺ: 0497 2707469.

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA