sections
MORE

നവോദയ വിദ്യാലയങ്ങളിൽ 251 ഒഴിവ്

teacher-class
SHARE

നവോദയ വിദ്യാലയ സമിതിക്ക് കീഴിലുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിൽ അവസരം. 251 ഒഴിവുകളാണുള്ളത്. പ്രിൻസിപ്പാൾ, അസിസ്റ്റന്റ്, അസിസ്റ്റന്റ് കമ്മിഷണർ, കംപ്യൂട്ടർ ഓപ്പറേറ്റർ, പോസ്‌റ്റ് ഗ്രാജുവേറ്റ് ടീച്ചർ തുടങ്ങിയ തസ്‌തികകളിലാണ് അവസരം. ഓൺലൈനിൽ അപേക്ഷിക്കണം. ജനുവരി 15 മുതൽ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14.

നോർത്ത് ഈസ്റ്റ് മേഖലകളിലാണ് ഒഴിവുകളേറെയും. പോസ്‌റ്റ് ഗ്രാജുവേറ്റ് ടീച്ചർ വിഭാഗത്തിൽ 218 ഒഴിവുകളാണുള്ളത്. വിഷയം തിരിച്ചുള്ള ഒഴിവുവിവരങ്ങൾ ഇതോടൊപ്പം പട്ടികകളിൽ നൽകിയിട്ടുണ്ട്. യോഗ്യത ചുരുക്കത്തിൽ ചുവടെ. 

പ്രിൻസിപ്പാൾ ഒഴിവ്: 25

ശമ്പളം : 78,800–2,09,200 രൂപ

ഉയർന്ന പ്രായം : 50 വയസ് കവിയരുത്.

യോഗ്യത:  എ. കുറഞ്ഞത് മൊത്തം 50 % മാർക്കോടെ ബിരുദാനന്തര ബിരുദം.ബി. ബിഎഡ് ബിരുദം അല്ലെങ്കിൽ തത്തുല്യം. ജോലിപരിചയം സംബന്ധിച്ച നിബന്ധനകൾക്കു വിജ്ഞാപനം കാണുക. 

അസിസ്റ്റന്റ് കമ്മിഷണർ (അഡ്മിനിസ്ട്രേഷൻ) 

ഒഴിവ്: 3

ശമ്പളം : 67,700– 2,08,700 രൂപ

ഉയർന്ന പ്രായം : 45 വയസ് 

യോഗ്യത:  എതെങ്കിലും വിഷയത്തിൽ ബിരുദം. ജോലിപരിചയം സംബന്ധിച്ച നിബന്ധനകൾക്കു വിജ്ഞാപനം കാണുക. 

അസിസ്റ്റന്റ് ഒഴിവ്: 2

ശമ്പളം : 35,400– 1,12,400 രൂപ

പ്രായം : 18 നും 30 നും മധ്യേ.

യോഗ്യത:  എതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ ഓപ്പറേഷൻ പരിജ്ഞാനം. ജോലിപരിചയം സംബന്ധിച്ച നിബന്ധനകൾക്കു വിജ്ഞാപനം കാണുക. 

കംപ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്: 3

ശമ്പളം : 25,500– 81,100 രൂപ

പ്രായം : 18 നും 30 നും മധ്യേ.

യോഗ്യത:  എതെങ്കിലും വിഷയത്തിൽ ബിരുദം. അംഗീകൃത കംപ്യൂട്ടർ ഡിപ്ലോമ (ഒരു വർഷം). വേഡ് പ്രോസസിങ്, ഡാറ്റ എൻട്രി പരിജ്ഞാനം വേണം.

പോസ്‌റ്റ് ഗ്രാജ്വേറ്റ് ടീച്ചർ

ശമ്പളം : 47,600–1,51,100 രൂപ

പ്രായം : 40 വയസ് കവിയരുത്.

യോഗ്യത: എ) എൻസിഇആർടിയുടെ കീഴിലുള്ള റീജനൽ കോളജ് ഓഫ് എജ്യൂക്കേഷനിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പോസ്‌റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് 

അല്ലെങ്കിൽ  

താഴെ പറയുന്ന വിഷയങ്ങളിൽ കുറഞ്ഞത് മൊത്തം 50 % മാർക്കോടെ മാസ്‌റ്റർ ബിരുദം  (തസ്‌തിക, അപേക്ഷകർ നേടിയിരിക്കേണ്ട മാസ്‌റ്റർ ബിരുദം എന്ന ക്രമത്തിൽ )

പിജിടി (ഹിന്ദി) : ഹിന്ദി  

പിജിടി (ഫിസിക്‌സ്) : ഫിസിക്‌സ് /അപ്ലൈഡ് ഫിസിക്‌സ് /ഇലക്‌ട്രോണിക്സ് ഫിസിക്‌സ് /ന്യൂക്ലിയർ ഫിസിക്‌സ് 

പിജിടി (കെമിസ്‌ട്രി) : കെമിസ്‌ട്രി /ബയോകെമിസ്‌ട്രി  

പിജിടി (മാത്തമാറ്റിക്‌സ്) : മാത്തമാറ്റിക്‌സ് /അപ്ലൈഡ് മാത്തമാറ്റിക്‌സ്

പിജിടി (ഇക്കണോമിക്‌സ്) : ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ബിസിനസ് ഇക്കണോമിക്‌സ്

പിജിടി (ഹിസ്‌റ്ററി) : ഹിസ്‌റ്ററി 

പിജിടി (ജ്യോഗ്രഫി) : ജ്യോഗ്രഫി

പിജിടി (കൊമേഴ്‌സ്) : അക്കൗണ്ടിങ് /കോസ്‌റ്റ് അക്കൗണ്ടിങ് /ഫിനാൻഷ്യൽ അക്കൗണ്ടിങ് മുഖ്യ വിഷയമായി കൊമേഴ്‌സ്. അപ്ലൈഡ് /ബിസിനസ് ഇക്കണോമിക്‌സിൽ എംകോം യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. 

പിജിടി (ബയോളജി) : ബോട്ടണി /സുവോളജി /ലൈഫ് സയൻസസ് /ബയോ സയൻസസ് /ജനറ്റിക്‌സ് /മൈക്രോബയോളജി /ബയോടെക്‌നോളജി /മോളിക്യൂലാർ        ബയോ /പ്ലാന്റ് ഫിസിയോളജി ( ബിരുദതലത്തിൽ ബോട്ടണിയും സുവോളജിയും പഠിച്ചിരിക്കണം).

പിജിടി (ഐടി): 1. കുറഞ്ഞത് മൊത്തം 50 % മാർക്ക് നേടി താഴെ പറയുന്ന ഏതെങ്കിലും യോഗ്യത.

ബിഇ/ബിടെക്  (കംപ്യൂട്ടർ സയൻസ്/ഐടി) ബിരുദം

അല്ലെങ്കിൽ

ഏതെങ്കിലും വിഷയത്തിൽ ബിഇ/ബിടെക് യോഗ്യതയും കംപ്യൂട്ടർ സയൻസ് പിജി ഡിപ്ലോമയും

അല്ലെങ്കിൽ

എംഎസ്‌സി (കംപ്യൂട്ടർ സയൻസ്/ ഐടി)/എംസിഎ 

അല്ലെങ്കിൽ

ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്)/ബിസിഎയും ഏതെങ്കിലും വിഷയത്തിൽ പിജിയും

അല്ലെങ്കിൽ 

കംപ്യൂട്ടർ സയൻസ്/ ഐടിയിൽ പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ പിജിയും

അല്ലെങ്കിൽ

ഡിഒഇഎസിസി /എൻഐഇഎൽറ്റി ബി ലെവൽ സർട്ടിഫിക്കറ്റും ഏതെങ്കിലും വിഷയത്തിൽ പിജിയും

അല്ലെങ്കിൽ

ഡിഒഇഎസിസി /എൻഐഇഎൽറ്റി സി ലെവൽ സർട്ടിഫിക്കറ്റും ഏതെങ്കിലും വിഷയത്തിൽ ബിരുദവും.

ബിഎഡ് ബിരുദം അഭിലഷണീയം.

ബി ) മേൽപറഞ്ഞ പിജിടി വിഷയങ്ങളിൽ അംഗീകൃത ബിഎഡ്.

സി ) ഹിന്ദി , ഇംഗ്ലിഷ് ഭാഷകളിൽ അധ്യാപന പ്രാവീണ്യം 

അഭികാമ്യ യോഗ്യതകൾ : 

എ) ബന്ധപ്പെട്ട വിഷയത്തിൽ ടിജിടി ആയി അംഗീകൃത സ്‌ഥാപനങ്ങളിൽ നിന്നുള്ള പരിചയം.   

ബി) റസിഡൻഷ്യൽ സ്‌കൂളിൽ നിന്നുള്ള ജോലിപരിചയം 

സി )  കംപ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്‌ഞാനം 

യോഗ്യത സംബന്ധിച്ച കൂടുതൽ നിബന്ധനകൾക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്‌ഞാപനം കാണുക. നിബന്ധനകൾക്കു വിധേയമല്ലാത്ത അപേക്ഷകൾ നിരസിക്കപ്പെടും.

ഇളവുകളും സംവരണവും: 2019 ഫെബ്രുവരി 14 അടിസ്‌ഥാനമാക്കി പ്രായപരിധി , യോഗ്യത, ജോലിപരിചയം എന്നിവ കണക്കാക്കും.  ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വർഷം വരെ  ഇളവനുവദിക്കും . പിജിടി തസ്തികകളിലേക്ക് വനിതകൾക്ക് 10 വർഷം ഇളവ് ലഭിക്കും.  ഡിപ്പാർട്ട്‌മെന്റൽ അപേക്ഷകർ ചട്ടപ്രകാരം അപേക്ഷിക്കുക. ഇളവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വിജ്‌ഞാപനം ശ്രദ്ധിക്കുക.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ വിവിധ കേന്ദ്രങ്ങളിലായി മാർച്ച് അവസാനത്തോടെ നടക്കും. തിരുവനന്തപുരത്തു (സിറ്റി കോഡ്: 34) പരീക്ഷാകേന്ദ്രമുണ്ട്. പിജിടി പരീക്ഷാരീതി ഇതോടൊപ്പമുള്ള പട്ടികയിൽ നൽകിയിട്ടുള്ളതു കാണുക. മറ്റു തസ്തികകളുടേതു വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും. 

അപേക്ഷാഫീസ്: അസിസ്റ്റന്റ് കമ്മിഷണർ– 1500 രൂപ, പ്രിൻസിപ്പാൾ– 1500 രൂപ, പിജിടി– 1000 രൂപ, അസിസ്റ്റന്റ്– 800 രൂപ, കംപ്യൂട്ടർ ഓപ്പറേറ്റർ– 800 രൂപ. വനിതകൾ, പട്ടിക വിഭാഗം, വികലാംഗർ എന്നിവർക്ക് അപേക്ഷാഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കണം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ ഓൺലൈൻ അപേക്ഷാ സമയത്ത് വെബ്‌സൈറ്റിൽ നിന്നു ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം: www.navodaya.gov.in,  www.nvsrect2019.org എന്നീ വെബ്‌സൈറ്റുകൾ വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കണം. ഓൺലൈൻ അപേക്ഷ സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.  വിജ്ഞാപനത്തിന്റെ പൂർണരൂപവും വെബ്സൈറ്റിലുണ്ട്. വിജ്‌ഞാപനത്തിൽ നൽകിയിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ചു മാത്രം അപേക്ഷിക്കുക.

Job Tips >> 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA