sections
MORE

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ 329 സ്പെഷലിസ്റ്റ്

esic
SHARE

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ വിവിധ റീജനുകളിൽ സ്‌പെഷലിസ്‌റ്റ് ഗ്രേഡ് 2(സീനിയർ സ്കെയിൽ, ജൂനിയർ സ്കെയിൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 329 ഒഴിവുകളുണ്ട്. കേരളത്തിൽ 31 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 24.

സ്പെഷലിസ്റ്റ് ഗ്രേഡ് 2 (സീനിയർ സ്കെയിൽ): കാർഡിയോളജി, എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഹീമറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ഒാങ്കോളജി, യൂറോളജി.

സ്പെഷലിസ്റ്റ് ഗ്രേഡ് 2 (ജൂനിയർ സ്കെയിൽ): അനസ്തീസിയ, ബയോകെമിസ്ട്രി, ഡെർമറ്റോളജി ആൻഡ് എസ്ടിഡി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, ഒാട്ടോ– റൈനോ– ലാറിങ്ങോളജി(ഇഎൻടി), പതോളജി, പീഡിയാട്രിക്സ്, പൾമണറി മെഡിസിൻ, റേഡിയോ– ഡയഗ്നോസിസ്, സൈക്യാട്രി.  കേരളത്തിൽ കാർഡിയോളജി, ഗ്യാസ്ട്രോഎൻട്രോളജി, നെഫ്രോളജി, യൂറോളജി, അനസ്തീസിയ, ഡെർമറ്റോളജി ആൻഡ് എസ്ടിഡി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാർത്തോപീഡിക്സ്, പതോളജി, പീഡിയാട്രിക്സ്, പൾമണറി മെഡിസിൻ, റേഡിയോ– ഡയഗ്നോസിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

പ്രായം: 45 വയസു കവിയരുത്. 2019 ജനുവരി 24 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം:- സ്പെഷലിസ്റ്റ് ഗ്രേഡ് 2 (സീനിയർ സ്കെയിൽ): 78800 രൂപ.

സ്പെഷലിസ്റ്റ് ഗ്രേഡ് 2 (ജൂനിയർ സ്കെയിൽ): 67700രൂപ.

അപേക്ഷാ ഫീസ്: 500 രൂപ. 

എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ, സ്ത്രീകൾ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല.

വിശദവിവരങ്ങൾക്ക്: www.esic.nic.in  

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA