sections
MORE

ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡിൽ 200 അപ്രന്റിസ്

GRSE
SHARE

ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡിൽ 2019-20 വർഷത്തെ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ്, ഗ്രാജുവേറ്റ്, ടെക്നീഷ്യൻ വിഭാഗങ്ങളിലായി 200 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജനുവരി 22.

തസ്തിക, വിഭാഗം, യോഗ്യത എന്നിവ ചുവടെ.

ട്രേഡ് അപ്രന്റിസ് (എക്സ്-ഐടിഐ) (135 ഒഴിവ്):- ഫിറ്റർ, വെൽഡർ (ജി ആൻഡ് ഇ), ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, പൈപ്പ് ഫിറ്റർ, കാർപെന്റർ, ഡ്രാഫ്റ്റ്സ്മാൻ(മെക്), പിഎഎസ്എഎ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ, മെക്കാനിക് (ഡീസൽ), ഫിറ്റർ (സ്ട്രക്ചറൽ), സെക്രട്ടറിയൽ അസിസ്റ്റന്റ്, എംഎംടിഎം, ഐസിടിഎസ്എം: എഐടിടി (സിടിഎസ്) ജയം, അനുബന്ധ ട്രേഡിലുളള എൻസിവിടി നൽകിയ എൻടിസി.

ട്രേഡ് അപ്രന്റിസ് (തുടക്കക്കാർ) (25 ഒഴിവ്):- ഫിറ്റർ, വെൽഡർ (ജി ആൻഡ്‌ ഇ), ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, പൈപ്പ് ഫിറ്റർ: പത്താം ക്ലാസ്.

ഗ്രാജുവേറ്റ് അപ്രന്റിസ് (14 ഒഴിവ്):- മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് ഐടി, സിവിൽ: അനുബന്ധ വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം.

ടെക്നീഷ്യൻ അപ്രന്റിസ് (26 ഒഴിവ്):- മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികോം, സിവിൽ: അനുബന്ധ വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ.

സ്റ്റൈപ്പൻഡ്: അപ്രന്റിസ് ചട്ടപ്രകാരം.

വിശദവിവരങ്ങൾക്ക്: www.grse.in

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA