sections
MORE

ആർക്കും തൊഴിൽ പരിശീലനം, സൗജന്യമായി !

stiching
SHARE

പുതുസംരംഭകർ ആഗ്രഹിക്കുന്ന ഒരു പ്രധാന കാര്യമാണു സാങ്കേതിക തൊഴിൽ പരിശീലനം. സൗജന്യമായി തൊഴിൽ പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ ലീഡ് ബാങ്കുകളുടെ മേൽനോട്ടത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. ആർ–സെറ്റി അഥവാ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം (R SETI –Rural Self Employment Training Institute) എന്നറിയപ്പെടുന്ന ഇവ ആർക്കും പ്രയോജനപ്പെടുത്താം.

6 ദിവസം മുതൽ 45 ദിവസം വരെ നീണ്ടുനിൽക്കുന്നതാണ് കോഴ്സുകൾ. ഏതാനും കോഴ്സുകളിലേക്കു പൊതുവായും അപേക്ഷകരുടെ ആവശ്യമനുസരിച്ച് പ്രത്യേകമായും പരിശീലനം ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.

പൊതുവായി നൽകുന്ന പരിശീലനങ്ങൾ

പൊതുവായി ജില്ല തോറും നടപ്പാക്കിവരുന്ന കോഴ്സുകൾ (ബ്രാക്കറ്റിൽ ദൈർഘ്യം–ദിവസം) ഫൊട്ടോഗ്രഫി/വീഡിയോഗ്രഫി (30), മൊബൈൽ ഫോൺ റിപ്പയറിങ് (30), അഗർബത്തി നിർമ്മാണം (10), ഡയറി/വെർമി കംപോസ്റ്റ് (10), ബ്യൂട്ടി ക്ലിനിക് (30), പേപ്പർ കവർ/എൻവലപ് (10), വെൽഡിങ്/ഫെബ്രിക്കേഷൻ (30), മെൻസ് ടൈലറിങ് (30), എംബ്രോയിഡറി/ഫേബ്രിക് പെയിന്റിങ് (30), ആഭരണ നിർമ്മാണം (13), ഇരുചക്ര വാഹന മെക്കാനിസം (30), ഹോർട്ടികൾച്ചർ (13), വീട് വയറിങ് (30), മെൻസ് ബ്യൂട്ടി ക്ലിനിക്/സലൂൺ (30), ടി.വി. ടെക്നീഷ്യൻ (30), വീട് പെയിന്റിങ് (10), കളിപ്പാട്ട നിർമ്മാണം (13), ആടു വളർത്തൽ (10), കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് (30), ചണ ഉൽപന്നങ്ങൾ (13), കോഴി വളർത്തൽ (10), പപ്പടം/അച്ചാർ, മസാലപ്പൊടികൾ (10), ഔഷധ സസ്യപരിപാലനം (10), റബ്ബർ ടാപ്പിങ് (10), ഫാസ്റ്റ് ഫുഡ് (10), വനിതകൾക്ക് തയ്യൽ (30), DTP (45), കംപ്യൂട്ടർ ഹാർഡ്‌വെയർ (45), മെഴുകുതിരി നിർമാണം (10), സംരംഭകത്വ വികസന പരിപാടി (10), പന്നിവളർത്തൽ (10), പ്ലമിങ് & സാനിറ്ററി (30), റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് (30), നഴ്സറി (10), തേനീച്ച വളർത്തൽ (10), ട്രാവൽ ആൻഡ് ടൂറിസം (10), കൂൺ വളർത്തൽ (10), ആയ പരിശീലനം (10), പോളി ഹൗസ് (10), അലുമിനിയം ഫാബ്രിക്കേഷൻ (30), ബേക്കറി (30), ഫോട്ടോ ഫ്രെയിമിങ്/ലാമിനേഷൻ/സ്ക്രീൻ പ്രിന്റിങ് (10), മേയ്സൻ വർക്ക് (10), കാർപെന്ററി (30), CCTV ക്യാമറ ഓപ്പറേഷൻസ് (13), ഫിഷ് ഫാമിങ് (10), ഷോപ്പ് കീപ്പർ (10).

മതിയായ അപേക്ഷകരെ ലഭിച്ചാൽ മാത്രമേ ബാച്ചുകളായി പരിശീലന പരിപാടി ആവിഷ്കരിക്കുകയുള്ളൂ. കുറഞ്ഞത് 25–30 പേർ വേണം.

പരിശീലനം മാത്രമല്ല സൗജന്യം

ഈ കേന്ദ്രങ്ങളിൽ പരിശീലനം മാത്രമല്ല അതിനോടനുബന്ധിച്ചുള്ള സൗകര്യങ്ങളും സൗജന്യമായി ലഭിക്കും. സാധാരണ 9 മുതൽ വൈകിട്ട് 5 വരെയാണു പരിശീലനം. ചായ, സ്നാക്സ്, ഉച്ചയൂണ് എന്നിവയും സൗജന്യമായിത്തന്നെ ലഭിക്കും. ഏതാനും കേന്ദ്രങ്ങളിൽ താമസ സൗകര്യവും ഉണ്ട്. അതും സൗജന്യം. 18–45 വയസ്സാണ് സാധാരണ പ്രായപരിധി. എന്നാൽ പ്രത്യേക പരിശീലന പരിപാടികൾക്ക് ഇതിൽ ഇളവ് അനുവദിക്കുന്നു. പരിശീലന പരിപാടി പൂർത്തീകരിക്കുന്നവർക്ക് സ്വന്തം നിലയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനോ തൊഴിൽ കണ്ടെത്തുന്നതിനോ ആവശ്യമായ സഹായങ്ങളും ആർ–സെറ്റികൾ നൽകിവരുന്നു.

ജില്ലയും ലീഡ് ബാങ്കും ആർ–സെറ്റി ഫോൺ നമ്പറും:

തിരുവനന്തപുരം: (ഇന്ത്യൻ ഓവർസീസ് ബാങ്ക്), 0471–2322430.
കൊല്ലം (സിൻഡിക്കറ്റ് ബാങ്ക്), 0474–2537141, 9495245002.
പത്തനംതിട്ട (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) 0468–2270244, 9847514259.
ആലപ്പുഴ (എസ്ബിഐ) 0477–2292427, 9446283414.
കോട്ടയം (എസ്ബിഐ) 0481–2303306, 9446481957.
ഇടുക്കി (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) 04868–234567, 9495590779.
എറണാകുളം (യൂണിയൻ ബാങ്ക്) 0484–2529344, 9946899705.
തൃശൂർ (കാനറ ബാങ്ക്) 0487–2694412, 9447196324.
പാലക്കാട് (കാനറ) 0466–2285554, 9846917931.
മലപ്പുറം (കാനറ) 9495609928, 04931–247001.
കോഴിക്കോട് (കാനറ) 0495–2432470, 9446082241.
വയനാട് (എസ്ബിഐ) 04936–207132, 9884041040.
കണ്ണൂർ (സിൻഡിക്കറ്റ്) 0460–2226573, 9447483646.
കാസർകോട് (ആന്ധ്ര ബാങ്ക്) 0467–2268240, 9497289100.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA