sections
MORE

ഈ കോഴ്സ് പഠിച്ചാൽ വീട്ടിൽ വെറുതെയിരിക്കേണ്ടി വരില്ല

footwear
SHARE

ഫുട്‍വെയർ ഡിസൈനിങ് കൈകൊണ്ടുള്ള പേപ്പർ സ്കെച്ചുകൾ ഉപയോഗിച്ചോ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ വഴിയോ ആണ്. പിന്നീടതിൽ നിന്ന് സാംപിൾ ഫോട്ടോട്ടൈപ്പുകൾ രൂപപ്പെടുത്തിയ ശേഷം ഫുട്‍വെയർ തയ്യാറാക്കുന്നു. തുകൽ, കാൻവാസ്, തടി പ്ലാസ്റ്റിക്, ചണം തുടങ്ങിയവയിൽ നിർമ്മിച്ച് എംബ്രോയ്ഡറി, മുത്തുകൾ, ലോഹം തുടങ്ങിയവയാൽ അലങ്കാരപ്പണികളും നടത്തുന്നു. ചെരുപ്പിന്റെ നിർമ്മാണം നടക്കുമ്പോൾ മുതൽ ഡിസൈനർമാർ അതിൽ പങ്കാളികളാകണം. സങ്കീർണമായ മെഷീനറികളും അതുപോലെ സോൾവന്റുകൾ, ഗ്ലൂസ്, ഡൈസ് എന്നിവ തയ്യാറാക്കുന്നതിലും അവരുടെ നല്ല സഹകരണം ആവശ്യമാണ്. 

രൂപകൽപനാ രംഗത്തെ ജോലികളിൽ വളരെ പ്രാധാന്യമുള്ളതാണ് ഫുട്‍വെയർ ഡിസൈനിങ്. ചെരുപ്പുകൾ ആകർഷകവും ധരിക്കാൻ സുഖപ്രദവും അതുപോലെ ഈടു നിൽക്കുന്നതുമായിരിക്കണം. രാജ്യത്തെ വിവിധ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫുട്‍വെയർ ഡിസൈന്‌, മാനേജ്മെന്റ് ആൻഡ് െടക്നോളജിയിൽ വിവിധ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഡിപ്ലോമാ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നു. അതിൽ മിക്ക കോഴ്സുകളും 10 +2 അഥവാ ബിരുദധാരികൾക്ക് പഠിക്കാവുന്നതാണ്. എന്നാൽ സയൻസ്, എൻജിനീയറിംഗ് പശ്ചാത്തലമുള്ളവർക്കാണ് ബിടെക് / എംടെക് കോഴ്സുകൾ. ഈ രംഗത്തേക്കുവരുന്ന വിദ്യാർത്ഥികൾക്ക് മെറ്റീരിയലുകൾ, പാറ്റേണുകൾ, ഡിസൈൻ കൺസെപ്റ്റ്സ്, ഡിസൈൻ സോഫ്റ്റ്‍വെയർ എന്നിവയിൽ നല്ല പരിജ്ഞാനം വേണം. ഫുട്‍വെയർ വ്യവസായത്തെക്കുറിച്ചും ഫാഷൻ ട്രെൻഡിനെ സംബന്ധിച്ചും അവർക്ക് അവബോധമുണ്ടായിരിക്കണം. ഫൈൻആർട്ട്, അനാട്ടമി, ശരീരചലന ശാസ്ത്രം എന്നിവയും അറിഞ്ഞിരിക്കണം. അതുപോലെ വിപണനത്തിലും സാമർത്ഥ്യം വേണം. വിപുലമായ വ്യവസായ ശാഖയായതിനാൽ ടെക്നിക്കൽ, ഡിസൈനിങ്, മാനേജ്മെന്റ് വിഭാഗങ്ങളിൽ ഫുട്‍വെയർ ഡിസൈനർമാർക്ക് നിരവധി തൊഴിൽ സാദ്ധ്യതയാണുള്ളത്. 

ഫുട്‍വെയർ ഡിസൈനർ, പ്രോഡക്ട് ഡവലപ്പർ, പ്രോഡക്ട് ഡവലപ്മെന്റ് മാനേജർ, ക്വാളിറ്റി കൾട്രോളർ, ഫുട്‌വെയർ ടെക്നോളജിസ്റ്റ്, മെർച്ചൈൻഡൈസർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, പ്ലാനിംഗ് എക്സിക്യൂട്ടീവ്, ട്രെൻഡ് അനലിസ്റ്റ് എന്നിങ്ങനെയുള്ള ജോലികളാണ് അവർക്കു ലഭിക്കുക. ഉയർന്ന സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദ ധാരികൾക്ക് രാജ്യാന്തര തലത്തിൽ ഉന്നത ജോലികൾ ലഭിക്കുന്നു. പ്രതിഭാസമ്പന്നർക്ക് സ്വന്തമായി ഡിസൈൻ സ്റ്റുഡിയോകളും ആരംഭിക്കാം. ജോലിയിലെ മികവനുസരിച്ച് ഫുട്‍വെയർ ഡിസൈനർമാർക്ക് ഉയർന്ന പ്രതിഫലം ലഭിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA