CISF: 429 ഹെഡ്‌കോൺസ്‌റ്റബിൾ

cisf-1
SHARE

സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ(സിഐഎസ്‌എഫ്) ഹെഡ്‌കോൺസ്‌റ്റബിൾ (മിനിസ്‌റ്റീരിയൽ) തസ്‌തികയിൽ 429 ഒഴിവുകളിലേക്ക് സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20

പ്രായം: 18–25. പട്ടികജാതി/വർഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. മറ്റിളവുകൾ ചട്ടപ്രകാരം. 2019 ഫെബ്രുവരി 20 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു/ഇന്റർമീഡിയറ്റ്/തത്തുല്യം. 

 ഇംഗ്ലിഷ് ടൈപ്പിങ്ങിൽ (കംപ്യൂട്ടറിൽ)  മിനിറ്റിൽ 35 വാക്ക് വേഗം. അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗം. (അനുവദിച്ചിരിക്കുന്ന സമയം 10 മിനിറ്റ്)  വിശദവിവരങ്ങൾ വെബ്സൈറ്റിൽ.  കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, കോങ്കണ്ണ്, വർണാന്ധത എന്നിവ പാടില്ല. 

ശമ്പളം: 25,500– 81,100 രൂപ

തിരഞ്ഞെടുപ്പ്: ശാരീരിക യോഗ്യതാ പരീക്ഷ, ഒഎംആർ പരീക്ഷ, സ്കിൽ  ടെസ്റ്റ് (ടൈപ്പ്റൈറ്റിങ്), വൈദ്യപരിശോധന എന്നിവയുണ്ടാകും. 

അപേക്ഷാഫീസ്: 100 രൂപ. എസ്ബിഐ ചലാൻ സംവിധാനം ഉപയോഗിച്ചോ നെറ്റ് ബാങ്കിങ്/ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഫീസടയ്ക്കാം. എസ്‌സി/എസ്ടി വിഭാഗക്കാർക്കും സ്‌ത്രീകൾക്കും വിമുക്‌തഭടൻമാർക്കും ഫീസില്ല.  ചലാൻ സംവിധാനം ഉപയോഗിച്ച് ഫെബ്രുവരി 20നകം ഫീസടയ്ക്കണം.  

അപേക്ഷിക്കേണ്ട വിധം:  https://cisfrectt.in എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.  വൺ ടൈം റജിസ്ട്രേഷൻ ചെയ്യാത്തവർ വൺ ടൈം റജിസ്ട്രേഷനു ശേഷമാണ് അപേക്ഷിക്കേണ്ടത്.  

അപേക്ഷ സമർപ്പിച്ചതിനു ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടും യോഗ്യത തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ഒറിജിനൽ സർട്ടിഫിക്കറ്റും പരിശോധനാ സമയത്ത് ഹാജരാക്കണം. 

വിശദവിവരങ്ങൾക്ക്: www.cisfrectt.in

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA