sections
MORE

ഡിപ്ലോമയുണ്ടോ, വരൂ കോസ്‌റ്റ് ഗാർഡിലേക്ക്

Coast-Guard-Ship
SHARE

ഡിപ്ലോമക്കാർക്ക് ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ യാന്ത്രികാവാൻ അവസരം. 2/2019 ബാച്ചിലേക്കാണു തിരഞ്ഞെടുപ്പ്. പുരുഷൻമാർക്കാണ് അവസരം. മാർച്ചിൽ എഴുത്തുപരീക്ഷ നടക്കും. 2019 ഓഗസ്റ്റിൽ പരിശീലനം ആരംഭിക്കും. ഫെബ്രുവരി 11  മുതൽ ഓൺലൈനിൽ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  ഫെബ്രുവരി  21

യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം. കുറഞ്ഞതു മൊത്തം 60% മാർക്കോടെ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ(റേഡിയോ/പവർ) എൻജിനീയറിങ് ത്രിവൽസര ഡിപ്ലോമ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാർക്കും ദേശീയ തലത്തിൽ നേട്ടമുണ്ടാക്കിയ സ്‌പോർട്‌സ് താരങ്ങൾക്കും കോസ്‌റ്റ് ഗാർഡിൽ യൂണിഫോം സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്കും മാർക്കിൽ അഞ്ചു ശതമാനം ഇളവുണ്ട്.

പ്രായം: 18–22. 1997 ഓഗസ്റ്റ് ഒന്നിനും 2001 ജൂലൈ 31നും മധ്യേ ജനിച്ചവർ(രണ്ടു തീയതികളും ഉൾപ്പെടെ) പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

അടിസ്ഥാന ശമ്പളം: 29200 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും.

ശാരീരികയോഗ്യത: ഉയരം: കുറഞ്ഞത് 157 സെമീ. നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

കാഴ്‌ചശക്‌തി: 6/24 കണ്ണടയില്ലാതെ, കണ്ണട ധരിച്ച് 6/9(Better Eye), 6/12 (Worse Eye)

സാധാരണ കേൾവിശക്‌തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. കൃത്യനിർവഹണത്തെ ബാധിക്കുന്ന വൈകല്യങ്ങൾ പാടില്ല.

പരിശീലനം: 2019 ഓഗസ്റ്റിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം ആരംഭിക്കും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. മെഡിക്കൽ പരിശോധനയുമുണ്ടാകും.  മാർച്ചിൽ  എഴുത്തുപരീക്ഷ നടക്കും. കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല. മുംബൈ, ചെന്നൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. 

കായികക്ഷമതാ പരീക്ഷയിൽ ഇനി പറയുന്ന ഇനങ്ങളുണ്ടാകും.

1. 7 മിനിറ്റിൽ 1.6 കി.മീ ഓട്ടം.

2. 20 സ്‌ക്വാറ്റ് അപ്

3. 10 പുഷ് അപ്

അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയിൽ നിശ്‌ചിത സ്‌ഥാനത്തു തിരഞ്ഞെടുക്കുന്ന ബ്രാഞ്ച് രേഖപ്പെടുത്തണം. ഉദ്യോഗാർഥി പേരും മറ്റു വിവരങ്ങളും എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ളതു പോലെ തന്നെ പൂരിപ്പിക്കാൻ ശ്രദ്ധിക്കണം. അപേക്ഷകർക്ക് ഇ–മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ നിർബന്ധമാണ്.  വിജയകരമായി അപേക്ഷ സമർപ്പിച്ചാൽ റജിസ്‌ട്രേഷൻ നമ്പർ ലഭിക്കും.  ഈ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം.  http://joinindiancoastguard.gov.in/reprint.aspx എന്ന ലിങ്കിൽ നിന്നു മാർച്ച്  5 മുതൽ 15 വരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. 

അഡ്മിറ്റ് കാർഡിന്റെ മൂന്ന് പ്രിന്റ് ഔട്ട് എടുക്കണം. ഇതിൽ മൂന്നിലും നിർദിഷ്‌ട സ്‌ഥാനത്തു കളർ  പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം. (ഫോട്ടോയ്ക്ക് ഒരുമാസത്തിലധികം പഴക്കം പാടില്ല, നീല നിറം പശ്ചാത്തലമായിട്ടുള്ളതായിരിക്കണം). തിരഞ്ഞെടുപ്പു കേന്ദ്രത്തിലെത്തുമ്പോൾ ഈ പ്രിന്റ് ഔട്ടുകൾ  ഉദ്യോഗാർഥി  കൈയിൽ കരുതണം. ഒരു പ്രിന്റ്‌ഔട്ടിനൊപ്പം പ്രായം തെളിയിക്കുന്നതിന് എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഡിപ്ലോമ സർട്ടിഫിക്കറ്റിന്റെയും മാർക്ക്‌ലിസ്‌റ്റിന്റെയും പകർപ്പുകൾ, മറ്റു ബന്ധപ്പെട്ട രേഖകളുടെ  പകർപ്പുകൾ എന്നിവയും വയ്‌ക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമില്ലാതെ റിക്രൂട്മെന്റ് കേന്ദ്രത്തിലെത്തുന്നവരെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കില്ല. 

ബന്ധപ്പെട്ട രേഖകളുടെ അസലും പരിശോധനയ്‌ക്കായി കൈയിൽ കരുതണം.

ഇതിനു പുറമേ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്(വോട്ടേഴ്‌സ് ഐഡി, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് മുതലായവ), ബാധകമായവർ ജാതി സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ്, എൻസിസി സർട്ടിഫിക്കറ്റുകൾ എന്നിവയും കൈയിൽ കരുതണം. അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ പതിച്ച പാസ്‌പോർട്ട് സൈസ് ഫോട്ടോയുടെ 10 കോപ്പികളും കൈവശം വയ്‌ക്കണം. 

ഉദ്യോഗാർഥി ഒരപേക്ഷ മാത്രമേ സമർപ്പിക്കാവൂ. ഏതെങ്കിലും ഒരു റിക്രൂട്മെന്റ് കേന്ദ്രം മാത്രം തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. 

വിശദവിവരങ്ങൾക്ക്: www.joinindiancoastguard.gov.in

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA