sections
MORE

ന്യൂക്ലിയർ പവർ കോർപറേഷനിൽ 162 ഒഴിവ്

npcil
SHARE

ന്യൂക്ലിയർ പവർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ് ഗുജറാത്ത് സൈറ്റിൽ   വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 162 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

തസ്തിക, യോഗ്യത, പ്രായപരിധി എന്നിവ ചുവടെ.

സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I)- ഡിപ്ലോമ ഇൻ എൻജിനീയറിങ് (ഒഴിവ്-51): എസ്എസ്‌സി/എച്ച്എസ്‌സി പഠനത്തിന് ശേഷം കുറഞ്ഞത് 60% മാർക്കോടെ  ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/കെമിക്കലിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ, എച്ച്എസ്‌സിയോടൊപ്പം 60% മോ അതിൽ കൂടുതലോ മാർക്കോടെ ദ്വിവൽസര എൻജിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം, എസ്എസ്‌സി/എച്ച്എസ്‌സി പരീക്ഷയിൽ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-25 വയസ്.

സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I)- സയൻസ് ഗ്രാജുവേറ്റ്സ് (ഒഴിവ്-6): കുറഞ്ഞത് 60% മാർക്കോടെ ബിഎസ്‌സി, ഇതിൽ കെമിസ്ട്രി മുഖ്യ വിഷയമായും ഫിസിക്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ് ‌ആൻഡ് കംപ്യൂട്ടർ സയൻസ് ഉപവിഷയമായും അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് തുല്യ വെയിറ്റേജോടുകൂടി പഠിച്ചിരിക്കണം, എച്ച്എസ്‌സി പരീക്ഷയിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം, ബിരുദ തലത്തിൽ മാത്തമാറ്റിക്സ് ഒരു മുഖ്യ വിഷയമാക്കിയവർ അപേക്ഷിക്കാൻ അർഹരല്ല, എസ്എസ്‌സി/എച്ച്എസ്‌സി പരീക്ഷയിൽ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-25 വയസ്.

സയന്റിഫിക് അസിസ്റ്റന്റ്/ബി-ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ് (ഒഴിവ്-7): എസ്എസ്‌സി/എച്ച്എസ്‌സി പഠനത്തിന് ശേഷം കുറഞ്ഞത് 60% മാർക്കോടെ  ത്രിവൽസര സിവിൽ എൻജിനീയറിങ് ഡിപ്ലോമ, എച്ച്എസ്‌സിയോടൊപ്പം 60% മോ അതിൽ കൂടുതലോ മാർക്കോടെ ദ്വിവൽസര സിവിൽ എൻജിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം, എസ്എസ്‌സി/എച്ച്എസ്‌സി പരീക്ഷയിൽ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-30 വയസ്.

സ്റ്റൈപൻഡറി ട്രെയിനി/ടെക്നീഷ്യൻ (കാറ്റഗറി-II) പ്ലാന്റ് ഒാപ്പറേറ്റർ (ഒഴിവ്-51): എസ്എസ്‌സി/ഐഎസ്‌സി (സയൻസ്, മാത്തമാറ്റിക്സിനു കുറഞ്ഞത് 50% മാർക്കു നേടിയിരിക്കണം), എസ്എസ്‌സി പരീക്ഷയിൽ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-24 വയസ്.

സ്റ്റൈപൻഡറി ട്രെയിനി/ടെക്നീഷ്യൻ (കാറ്റഗറി-II)- മെയ്‌ന്റെയ്‌നർ (ഒഴിവ്-47): എസ്എസ്‌സി (സയൻസ്, മാത്തമാറ്റിക്സിനു കുറഞ്ഞത് 50% മാർക്കു നേടിയിരിക്കണം), ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/ വെൽഡർ/മെഷിനിസ്റ്റ്/ഡീസൽ മെക്കാനിക് ട്രേഡിൽ ദ്വിവൽസര െഎടിെഎ സർട്ടിഫിക്കറ്റ്, രണ്ടു വർഷത്തിൽ കുറഞ്ഞ െഎടിെഎ ആണെങ്കിൽ ഉദ്യോഗാർഥികൾക്ക് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, എസ്എസ്‌സി പരീക്ഷയിൽ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-24 വയസ്.

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിലും യോഗ്യതയിലും ചട്ടപ്രകാരം ഇളവു ല‌ഭിക്കും.

വിശദവിവരങ്ങൾക്ക്: www.npcilcareers.co.in 

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA