sections
MORE

നിയമ ബിരുദധാരികൾക്കു കരസേനയിൽ അവസരം

Indian_Army
SHARE

നിയമ ബിരുദധാരികൾക്കു കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. ജെഎജി എൻട്രി സ്‌കീം ഇരുപത്തിമൂന്നാമതു ഷോർട്ട് സർവീസ് കമ്മിഷൻഡ് (NT) – ഒക്ടോബര്‍ 2019 കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി  14.

ഒഴിവ്: 14 (പുരുഷൻ– 7, സ്‌ത്രീ– 7)

പ്രായം: 2019  ജൂലൈ ഒന്നിന് 21–27 വയസ്.

വിദ്യാഭ്യാസ യോഗ്യത: മൊത്തം 55 % മാർക്കിൽ കുറയാതെ എൽഎൽബി ബിരുദം (ത്രിവൽസരം/പഞ്ചവൽസരം). അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം.

തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌‌എസ്ബി ഇന്റർവ്യൂവിന് ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ്, ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും.  നൽകും.

പരിശീലനം: ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനം നൽകും. ജഡ്‌ജ് അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്ട്‌മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം.

വിശദവിവരങ്ങൾക്കു വെബ്‌സൈറ്റ്: www.joinindianarmy.nic.in

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA