സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 153 ഒഴിവ്

SAIL
SHARE

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 153 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഒൻപത്..

ഫയർ എൻജിനീയർ (ഒഴിവ്-മൂന്ന്): കുറഞ്ഞത് 65% മാർക്കോടെ ഫയർ എൻജിനീയറിങ് ബിരുദം.

ഓപ്പറേറ്റർ കം ടെക്‌നീഷൻ ട്രെയിനി:-ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഒാട്ടോമേഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, മെറ്റലർജി, റിഫ്രാക്ടറി എൻജിനീയറിങ്/സെറാമിക്സ്,

കെമിക്കൽ, സിവിൽ (ഒഴിവ്-116): മെട്രിക്കുലേഷൻ, കുറഞ്ഞത് 50% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ ഫുൾടൈം ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ. (പട്ടിക വിഭാഗം /ഭിന്നശേഷിക്കാർ/ ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്ക് 40% മാർക്ക്).

അറ്റൻഡന്റ് കം ടെക്‌നീഷ്യൻ (ബോയിലർ ഒാപ്പറേഷൻ) (ഒഴിവ്-മൂന്ന്): മെട്രിക്കുലേഷൻ, ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസിയിൽ ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റ് (ഐടിഐ). 

ബ്ലാസ്റ്റർ (ഒഴിവ്-ഒന്ന്): മെട്രിക്കുലേഷൻ, ബ്ലാസ്റ്റർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൈനിങ് മേറ്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്, കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ജൂനിയർ സ്‌റ്റാഫ് നഴ്‌സ് (ട്രെയിനി) (ഒഴിവ്-എട്ട്): ബിഎസ്‌സി നഴ്‌സിങ് അല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറിയിൽ ത്രിവൽസര ഡിപ്ലോമ. നഴ്‌സിങ് കൗൺസിൽ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് നഴ്‌സിങ് കൗൺസിൽ റജിസ്‌ട്രേഷൻ, ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഫാർമസിസ്‌റ്റ് ട്രെയിനി (ഒഴിവ്-അഞ്ച്): ഫാർമസി ബിരുദം അല്ലെങ്കിൽ പ്ലസ്‌ടു/ഇന്റർമീഡിയറ്റ് സയൻസ്, ഫാർമസിയിൽ ദ്വിവൽസര ഡിപ്ലോമ, ഇന്ത്യൻ/സ്‌റ്റേറ്റ് ഫാർമസി കൗൺസിൽ റജിസ്‌ട്രേഷൻ, ഒരു വർഷത്തെ പ്രവൃത്തിപരിചയം.

ജൂനിയർ മെഡിക്കൽ ടെക്നോളജിസ്റ്റ് (ട്രെയിനി):-

ലാബ് (ഒഴിവ്-ഏഴ്): മെഡിക്കൽ ലാബ് ടെക്നോളജിയിൽ ബിഎസ്‌സി  അല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം മെഡിക്കൽ ലാബ് ടെക്നോളജിയിൽ ദ്വിവൽസര ഡിപ്ലോമ, ഒരു വർഷത്തെ പ്രവൃത്തിപരിചയം.   

റേഡിയോളജി (ഒഴിവ്-അഞ്ച്): റേഡിയോഗ്രഫിയിൽ ബിഎസ്‌സി  അല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം റേഡിയോഗ്രഫിയിൽ ദ്വിവൽസര ഡിപ്ലോമ, ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഒഫ്താൽമോളജി (ഐ) (ഒഴിവ്-ഒന്ന്): ഒപ്റ്റോമെട്രിയിൽ ബിഎസ്‌സി  അല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം ഒപ്റ്റോമെട്രിയിൽ ദ്വിവൽസര ഡിപ്ലോമ/തത്തുല്യം, ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഒാഡിയോളജി (ഇഎൻടി) (ഒഴിവ്-ഒന്ന്): ബിഎസ്‌സി (ഒാഡിയോളജി, സ്പീച്ച്, ലാംഗ്വേജ് ആൻഡ് പതോളജി അല്ലെങ്കിൽ തത്തുല്യം) അല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം ദ്വിവൽസര ഡിപ്ലോമ/തത്തുല്യം (ഒാഡിയോളജി, സ്പീച്ച് തെറപ്പി), ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഡയാലിസിസ് (റീനൽ) (ഒഴിവ്-ഒന്ന്): റീനൽ ഡയാലിസിസ് ടെക്നോളജിയിൽ ബിഎസ്‌സി  അല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം ഡയാലിസിസ് ടെക്നിക്കിൽ ദ്വിവൽസര ഡിപ്ലോമ, ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

റേഡിയോതെറപ്പി (ഒാങ്കോളജി) (ഒഴിവ്-ഒന്ന്): ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം റേഡിയേഷൻ തെറപ്പി ടെക്നോളജിയിൽ ദ്വിവൽസര ഡിപ്ലോമ, ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, എലോറ, പ്രഫഷനൽ റജിസ്ട്രേഷൻ.

ഡെന്റൽ ഹൈജീനിസ്റ്റ് (ഒഴിവ്-ഒന്ന്): ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം ഡെന്റൽ ഹൈജീനിൽ ദ്വിവൽസര ഡിപ്ലോമ, ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 

എല്ലാ തസ്തികയിലേക്കും ജനറൽ/ഒബിസിക്കാർക്ക് കുറഞ്ഞത് 50% മാർക്കും എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്ക് 40% മാർക്കും ഉണ്ടായിരിക്കണം.

പ്രായം: 18–28 വയസ്. എസ്‌സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം. 

അപേക്ഷാഫീസ്:  എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർ/ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്കു അപേക്ഷാഫീസ് വേണ്ട.

വിശദവിവരങ്ങൾക്ക്: www.sail.co.in  

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA