sections
MORE

NSCL: 260 ഒഴിവ് , ശമ്പളം: 23, 936 രൂപ

NSCL
SHARE

മിനിരത്‌ന കമ്പനിയായ ഡൽഹിയിലെ നാഷനൽ സീഡ്സ് കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോർപറേറ്റ്, റീജനൽ, ഫാം ഒാഫിസുകളിലായി ആകെ 260 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഒൻപത്.

ഡപ്യൂട്ടി ജനറൽ മാനേജർ (വിജിലൻസ്) (ഒഴിവ്-ഒന്ന്), അസിസ്റ്റന്റ് (ലീഗൽ) ഗ്രേഡ്-I (ഒഴിവ്-നാല്), മാനേജ്മെന്റ്് ട്രെയിനി (പ്രൊഡക്ഷൻ (ഒഴിവ്-അഞ്ച്), മാർക്കറ്റിങ് (ഒഴിവ്-അഞ്ച്), ഹ്യൂമൻ റിസോഴ്സ് (ഒഴിവ്-രണ്ട്), ലീഗൽ (ഒഴിവ്-ഒന്ന്), ക്വാളിറ്റി കൺട്രോൾ (ഒഴിവ്-അഞ്ച്)), സീനിയർ ട്രെയിനി (അഗ്രിക്കൾച്ചർ (ഒഴിവ്-49), ഹ്യൂമൻ റിസോഴ്സ് (ഒഴിവ്-അഞ്ച്), ലോജിസ്റ്റിക്സ് (ഒഴിവ്-12), ക്വാളിറ്റി കൺട്രോൾ (ഒഴിവ്-19)), ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ എൻജിനീയറിങ്) (ഒഴിവ്-രണ്ട്), ട്രെയിനി (അഗ്രികൾച്ചർ (ഒഴിവ്-45), മാർക്കറ്റിങ് (ഒഴിവ്-32), അഗ്രികൾച്ചർ സ്റ്റോഴ്സ് (ഒഴിവ്-16), ടെക്നീഷ്യൻ (ഡീസൽ മെക്കാനിക്, മെഷീൻമാൻ, ഒാട്ടോ ഇലക്ട്രീഷ്യൻ, വെൽഡർ, ബ്ലാക്സ്മിത്ത്) (ഒഴിവ്-16), സ്റ്റോഴ്സ് (എൻജിനീയറിങ്) (ഒഴിവ്-അഞ്ച്), സ്റ്റെനോഗ്രഫർ (ഒഴിവ്-എട്ട്), ക്വാളിറ്റി കൺട്രോൾ (ഒഴിവ്-ഏഴ്), ഡേറ്റാ എൻട്രി ഒാപ്പറേറ്റർ (ഒഴിവ്-മൂന്ന്)), ട്രെയിനി മേറ്റ് (അഗ്രികൾച്ചർ) (ഒഴിവ്-18) എന്നിങ്ങനെയാണ് ഒഴിവുകൾ. പ്രധാന തസ്തികയുടെ വിശദവിവരങ്ങൾ ചുവടെ

സീനിയർ ട്രെയിനി:-  അഗ്രികൾച്ചർ (ഒഴിവ്-49), ക്വാളിറ്റി കൺട്രോൾ (ഒഴിവ്-19): കുറഞ്ഞത് 55% മാർ‌ക്കോടെ അഗ്രോണമി/സീഡ് ടെക്നേളജി/പ്ലാന്റ് ബ്രീഡിങ് ആൻഡ് ജെനറ്റിക്സ് സ്പെഷലൈസേഷനോടുകൂടി എംഎസ്‌സി അഗ്രികൾച്ചർ, കംപ്യൂട്ടർ പരിജ്ഞാനം (എംഎസ് ഒാഫിസ്), 27 വയസ് കവിയരുത്, 23936 രൂപ.

ട്രെയിനി:-  അഗ്രികൾച്ചർ (ഒഴിവ്-45), മാർക്കറ്റിങ് (ഒഴിവ്-32), അഗ്രികൾച്ചർ സ്റ്റോഴ്സ് (ഒഴിവ്-16): കുറഞ്ഞത് 60% മാർ‌ക്കോടെ ബിഎസ്‌സി അഗ്രികൾച്ചർ, കംപ്യൂട്ടർ പരിജ്ഞാനം (എംഎസ് ഒാഫിസ്), 27 വയസ് കവിയരുത്, 18496 രൂപ.   

ടെക്നീഷ്യൻ (ഡീസൽ മെക്കാനിക്, മെഷീൻമാൻ, ഒാട്ടോ ഇലക്ട്രീഷ്യൻ, വെൽഡർ, ബ്ലാക്സ്മിത്ത്) (ഒഴിവ്-16): കുറഞ്ഞത് 60% മാർ‌ക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ ട്രേഡ് അപ്രന്റിസ്ഷിപ്പ് പരിശീലനം, എൻഎസി പരീക്ഷാജയം (എൻസിവിടി അംഗീകൃതം), 27 വയസ് കവിയരുത്, 18496 രൂപ.

ട്രെയിനി മേറ്റ് (അഗ്രികൾച്ചർ) (ഒഴിവ്-18): ഇന്റർമീഡിയറ്റ് (അഗ്രികൾച്ചർ/പ്ലസ്ടു) അല്ലെങ്കിൽ തത്തുല്യം (സയൻസ്-ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം), മികച്ച ശാരീരിക ക്ഷമത, 25 വയസ് കവിയരുത്, 17952 രൂപ.  2019 ഫെബ്രുവരി ഒൻപത് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്നപ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

വിശദവിവരങ്ങൾക്ക്: www.indiaseeds.com 

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA